മാപ്പെന്ന് പറഞ്ഞാൽ മാപ്പോട് മാപ്പ്, കുന്നംകുളം മാപ്പും! സച്ചിന്റെ പേരിൽ ഷറപ്പോവയോട് മല്ലൂസിന്റെ കൂട്ട മാപ്പ്
സച്ചിന് ടെണ്ടുക്കല്ക്കറെ അറിയില്ലെന്ന് പറഞ്ഞതിന് ടെന്നീസ് താരം മരിയ ഷറപ്പോവയെ അത്രകണ്ട് തെറിവിളിച്ചിട്ടുണ്ട് മലയാളികള്‍. തന്റെ ഫേസ്ബുക്ക് പേജില്‍ അജ്ഞാതമായ ഒരു ഭാഷയില്‍ നിന്നുള്ള കമന്റുകള്‍ കണ്ട് അന്ന് കണ്ണുതള്ളിയിട്ടുണ്ടാകും ഷറപ്പോവയ്ക്ക്.
ഏതാണ്ട് അത് തന്നെയാണ് ഇപ്പോഴത്തേയും സ്ഥിതി. അന്ന് പൊങ്കാലയായിരുന്നെങ്കില്‍, അതിന് മാപ്പുപറഞ്ഞുകൊണ്ടാണ്ട് ഇപ്പോള്‍ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജിലെ മലയാളം കമന്റുകള്‍. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതില്‍ ഒരു തെറ്റുമില്ലത്രെ. കര്‍ഷക സമരത്തിന്റെ വിഷയത്തില്‍ ബിജെപി അനുകൂല ട്വീറ്റ് ഇട്ടതാണ് സച്ചിനെതിരെ ഇപ്പോഴത്തെ എതിര്‍പ്പിന് കാരണം. വിശദാംശങ്ങള്‍....

ആറ് വര്‍ഷം മുമ്പ് ചെയ്ത തെറ്റ്!!!
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയിരുന്നു ആ സംഭവം. 2014 ല്‍... സച്ചിന് ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് അന്ന് വിംബിള്‍ഡണ്‍ വേദിയില്‍ വച്ചായിരുന്നു മരിയ ഷറപ്പോവ പറഞ്ഞത്. അതിന്റെ പേരില്‍ ആയിരുന്നു വെട്ടുകിളികളെ പോലെ മലയാളികള്‍ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടത്.

ഒരു കൈയ്യബദ്ധം...
എന്നാല്‍ ആ സംഭവത്തിന് മാപ്പുചോദിച്ചുകൊണ്ടാണ് ഇപ്പോള്‍ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജിലെ കമന്റുകള്‍. അന്ന് സംഭവിച്ചത് ഒരു കൈയ്യബദ്ധം ആണെന്നും അതിന് മാപ്പ് തരണം എന്നും ആണ് പലരുടേയും കമന്റിന്റെ അര്‍ത്ഥം. എന്തായാലും മലയാളം കമന്റുകളാണ് ഷറപ്പോവയുടെ ഫേസ്ബുക്ക് പേജ് നിറയുകയാണിപ്പോള്‍.

സച്ചിന്റെ വിമര്‍ശനം
കര്‍ഷക സമരത്തിനെ പിന്തുണച്ച് പോപ് ഗായിക റിഹാന എത്തിയതാണ് ഇന്ത്യയിലെ ബിജെപി സര്‍ക്കാരിനെ ചൊടിപ്പിച്ചത്. അതിനെതിരെ തുടങ്ങിയ സോഷ്യല്‍ മീഡയ കാമ്പയിനില്‍ സച്ചിന് ടെണ്ടുല്‍ക്കറും ഭാഗമാവുകയായിരുന്നു. അതോടെ സച്ചിനെതിരേയും പ്രതിഷേധം ഉയര്‍ന്നു.

ക്രിക്കറ്റിന്റെ ദൈവം
ക്രിക്കറ്റ് ഒരു മതമാണെങ്കില്, സച്ചിന് ടെണ്ടുല്‍ക്കര്‍ ദൈവമാണെന്നാണ് വിഖ്യാത വചനം! അതിനെ ആഘോഷിച്ചിരുന്നവര്‍ പോലും അതില്‍ കുറ്റബോധം പ്രകടിപ്പിച്ച് രംഗത്ത് വരാന്‍ തുടങ്ങി. ട്രോള്‍ ഗ്രൂപ്പുകളിലെ പ്രധാന ഇരയായി സച്ചിന് ടെണ്ടുല്‍ക്കര്‍ മാറുകയും ചെയ്തു.

ഇന്ത്യയുടെ കാര്യത്തില്‍
ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാമെന്നും ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യില്ല എന്നും ആയിരുന്നു സച്ചിന്റെ ട്വീറ്റിന്റെ അന്ത:സത്ത. ഇന്ത്യ ടുഗദര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പൊഗണ്ട എന്നീ ഹാഷ്ടാഗുകളോടെ ആയിരുന്നു സച്ചിന്റെ ട്വീറ്റ്.

ഇപ്പോഴാണ് ഒരു ബഹുമാനം
ഇപ്പോഴാണ് ഷറപ്പോവ ചേച്ചിയോട് ഒരു ബഹുമാനമൊക്കെ തോന്നുന്നത്, ചേച്ചി ക്ഷമി- എന്നാണ് ഒരാളുടെ കമന്റ്. മറിയച്ചേടത്തീ, പണ്ട് ചെയ്തുപോയ ഒരു തെറ്റിന് ഇപ്പോള്‍ ക്ഷമ ചോദിക്കുന്നു. ക്ഷമിച്ചു കള എന്നാണ് മറ്റൊരു കമന്റ്.
സച്ചിന് മൊത്തം ഉഡായിപ്പാണെന്നും അയാളെ അറിഞ്ഞില്ലെങ്കിലും ഒരുകുഴപ്പവും ഇല്ലെന്ന കമന്റുകളും ഇഷ്ടംപോലെ ഉണ്ട്.

തൃശൂര്‍ക്ക് വരണേ
ചേച്ചീ, അന്ന് പറഞ്ഞതൊക്കെ തിരിച്ച് എടുത്തൂ ട്ട,.. മറ്റെ ദൈവം എന്ന് പറഞ്ഞ് നടന്നവന് വെറും മൊയന്ത് ആണ്, ഓരോ കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അല്ലേ നമ്മള് ഓരോരുത്തരെ തിരിച്ചറിയുന്നത്, ദൈവത്തിന് നട്ടെല്ലിന് പകരം റബ്ബര്‍ സ്റ്റമ്പ് ആണ്,. ചേച്ചി ക്ഷമിക്കണം,. കൊറോണ ഒക്കെ മാറിയിട്ട് ത്രിശൂര്‍ക്ക് വരണം മ്മക്ക് പൂരം ഒക്കെ കൂടി ജോളി ആയി തിരിച്ച് പോകാം- ഇങ്ങനെയാണ് മറ്റൊരു കമന്റ്.

രണ്ടായിരത്തിലധികം കമന്റുകള്‍
2020 നവംബര്‍ 7 ന് ശേഷം മരിയ ഷറപ്പോവ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടുന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിനകം തന്നെ രണ്ടായിരത്തി അഞ്ഞൂറില്‍ പകരം കമന്റുകള്‍ ആണ് ആ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. അതില്‍ ഭൂരിപക്ഷവും മലയാളത്തില്‍ തന്നെ!
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications