കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയുടെ മെയില്‍ ഷോവനിസ്റ്റ് 'പന്നിത്തരം' ... പൗരുഷവും കീഴ്‌പ്പെടുത്തലും; മെഗാസ്റ്റാറിന് വേണ്ടി

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കഴിഞ്ഞ ദിവസം കൊച്ചി ദര്‍ബാര്‍ ഹാളില്‍ താരസംഘടനയായ അമ്മ നടത്തിയ പരിപാടിയില്‍ ആയിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടി അങ്ങനെ പറഞ്ഞത്- പൗരുഷം എന്നത് സ്ത്രീയെ കീഴ്‌പെടുത്തലല്ല, മറിച്ച് അവളെ സംരക്ഷിക്കലാണ്.

ഒറ്റനോട്ടത്തില്‍ നിരുപദ്രവകാരിയായ ഒരു പ്രസ്താവന എന്ന് തോന്നുന്നതാണെങ്കിലും അതിന് പിന്നിലെ പ്രകടമായ സ്ത്രീവിരുദ്ധതയാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചത്. സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവള്‍ മാത്രമാണ് എന്ന ധ്വനിയാണ് മമ്മൂട്ടിയുടെ വാക്കുകള്‍ക്കുള്ളത് എന്നാണ് വിമര്‍ശനം.

ഇടിവെട്ട് ഡയലോഗുകള്‍ക്ക് പേരുകേട്ട മമ്മൂട്ടിയുടെ ദ കിങ്ങിനെ ഡയലോഗും ഇപ്പോള്‍ ആളുകള്‍ ഓര്‍ത്തെടുക്കുന്നു. മമ്മൂട്ടി മാത്രമല്ല, മോഹന്‍ലാലും സുരേഷ് ഗോപിയും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ഉണ്ടാകും ഇത്തരം ഡയലോഗുകള്‍. എന്നാല്‍ അതുകൊണ്ട് മാത്രം ഇവരെല്ലാം മെയില്‍ ഷോവനിസ്റ്റുകളാണെന്ന് വിലയിരുത്താന്‍ പറ്റുമോ?

അടിച്ചേല്‍പിക്കാനുള്ളതല്ല പൗരുഷംഅടിച്ചേല്‍പിക്കാനുള്ളതല്ല പൗരുഷം

പൗരുഷം എന്നത് സ്ത്രീയെ കീഴ്‌പെടുത്താനുള്ളതല്ല, മറിച്ച് അവളെ സംരക്ഷികാനുള്ളതാണ് എന്നായിരുന്നു ദര്‍ബാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മമ്മൂട്ടി പറഞ്ഞത്. എന്നാല്‍ അത് മാത്രമായിരുന്നില്ല അദ്ദേഹം പറഞ്ഞത് എന്നതും ശ്രദ്ധിക്കണം.

പ്രതിരോധത്തിന്റെ പ്രതീകം

ഇപ്പോള്‍ നടക്കുന്നത് പ്രതിരോധത്തിന്റെ പ്രതീകമാണ്. ഈ നാളം തീയായി അഗ്നി ഗോളമായി മനുഷ്യമനസാക്ഷി മരിച്ചവരുടെ മുകളില്‍ പതിക്കും. ഇത് അതിനുള്ള കൂട്ടായ്മയാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

അഭിമാനവും സ്വത്താണ്

നമ്മുടെ അഭിമാനവും നമ്മുടെ സ്വത്താണ്. എന്റെ സഹോദരിയ്ക്ക് പറ്റിയ ഈ ദുരന്തം, ഈ ദുരന്തത്തില്‍ അവളുടെ ദു:ഖത്തിനും വേദനയ്ക്കും ഒപ്പം തങ്ങള്‍ ചേരുകയാണെന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.

ഒറ്റയ്ക്കല്ല, കൂടെയുണ്ട്

ആക്രമിക്കപ്പെട്ടവള്‍ സമൂഹത്തില്‍ ഒറ്റയ്ക്കല്ല, അവളെ സ്‌നേഹിക്കുന്ന, ഇഷ്ടപ്പെടുന്ന എല്ലാവരും കൂടെയുണ്ട്. നിയമവും പോലീസും സര്‍ക്കാരും ഞങ്ങളും അവള്‍ക്കൊപ്പമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

എന്താണിതില്‍ പുരുഷമേധാവിത്തം

എന്താണ് മമ്മൂട്ടി പറഞ്ഞതില്‍ പുരുഷാധിപത്യത്തിന്റെ പ്രകടനങ്ങള്‍ എന്നാണ് അന്വേഷിക്കേണ്ടത്. ദര്‍ബാര്‍ ഹാളില്‍ അദ്ദേഹം പറഞ്ഞത് മുഴുവന്‍ അത്തരത്തിലാണെന്ന് പറയാന്‍ പറ്റുമോ?

പൗരുഷവും സ്ത്രീയും

പൗരുഷം എന്നത് സ്ത്രീയെ കീഴ്‌പെടുത്താനുള്ളതല്ല, സംരക്ഷിക്കാനുളളതാണ്- ഈ വാക്കുകളാണ് പ്രശ്‌നം. അതില്‍ പ്രകടമായ സ്ത്രീ വിരുദ്ധതയുണ്ടെന്ന് തന്നെ പറയാം. അങ്ങനെ പുരുഷന്‍, അവന്റെ പൗരുഷം കൊണ്ട് സംരക്ഷിച്ച് കൊണ്ടുനടക്കേണ്ട ആളാണോ സ്ത്രീ?

പഴയകാല ഡയലോഗുകള്‍... വെറും പെണ്ണ്

ദ കിങ് എന്ന സിനിമയിലെ ആ ഡയലോഗ് ആണ് ഇപ്പോള്‍ പലരും എടുത്ത് ഉപയോഗിക്കുന്നത്. 'മേലില്‍ ഒരാണിന്റേയും നേര്‍ക്ക് ഉയരില്ല നിന്റെ ഈ കൈയ്യ്. അതെനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ നീയൊരു പെണ്ണായിപ്പോയി. വെറും പെണ്ണ്.' വാണി വിശ്വനാഥിന്റെ കഥാപാത്രത്തോട് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഈ സംഭാഷണം എഴുതിയത് എന്തായാലും മമ്മൂട്ടിയല്ലെന്ന് കൂടി ഓര്‍ക്കണം.

കാല് മടക്കി തൊഴിക്കാന്‍ ഒരു പെണ്ണ്

'കാല് മടക്കി തൊഴിക്കാന്‍ ഒരു പെണ്ണിനെ വേണം'- നരസിംഹത്തില്‍ മോഹന്‍ലാലിന്റെ ഡയലോഗ് ആണിത്. എന്നാല്‍ ഇതിന്റെ പേരില്‍ മോഹന്‍ലാലിനെ മെയില്‍ ഷോവനിസ്റ്റ് എന്ന് വിലയിരുത്താന്‍ പറ്റുമോ എന്ന് കൂടി് ഓര്‍ക്കണം.

'എത്രയാടീ നിന്റെ റേറ്റ്'

കമ്മീഷണര്‍ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ഡയലോഗ് ആണിത് ' എത്രയാടീ നിന്റെ റേറ്റ്' . ഈ ഡയലോഗിന്റെ പേരില്‍ ആ രംഗത്തില്‍ അഭിനയിച്ച സുരേഷ് ഗോപിയേയും പുരുഷാധിപത്യത്തിന്റെ വക്താവായി ചിത്രീകരിക്കാനാവില്ല.

കസബയെന്ന് സ്ത്രീവിരുദ്ധ ചിത്രം

അടുത്ത കാലത്ത് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ഒന്നാണ് കസബ. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധമായിത്തീര്‍ന്ന സിനിമ ആയിരുന്നു അത്. പക്ഷേ അതിന്റെ പേരിലും മമ്മൂട്ടിയെ ഒരു സ്ത്രീ വിരുദ്ധനായി ചാപ്പ കുത്താന്‍ പറ്റില്ല.

English summary
Is Mammootty's response on Actress Attack a male chauvinist one?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X