കിട്ടിയതെല്ലാം എംടിക്ക് സമര്‍പ്പിച്ച് മമ്മൂട്ടി
കോഴിക്കോട്: ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് കിട്ടിയ എല്ലാ അംഗീകാരങ്ങളും നല്ല വാക്കുകളും എംടിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. എം ടിയെ ആദരിക്കാന്‍ ഏഷ്യനെറ്റ് സംഘടിപ്പിച്ച 'പ്രിയപ്പെട്ട എംടിയ്ക്ക്' എന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു മമ്മൂട്ടി
എം ടിയുടെ കൃതികളാണ് എല്ലാ കാലത്തും തന്നിലെ നടന് പ്രചോദനം നല്‍കിയതെന്നും അതിനാല്‍ തനിക്ക് ലഭിച്ചിട്ടുള്ള എല്ലാ അംഗീകാരങ്ങളും നല്ലവാക്കുകളും അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു എന്നുമാണ് മമ്മൂട്ടി പറഞ്ഞത്. ഏഷ്യനെറ്റിന്റെ ഉപഹാരം മമ്മൂട്ടി എംടിയ്ക്ക് സമ്മാനിച്ചു.

സംവിധായകരായ ഹരിഹരനും ഐവി ശശിയും എംടിയോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. പര്‍വ്വത സമാനമായ മഹാവ്യക്തിത്വത്തെ കുറിച്ച് ചെറിയ കാര്യങ്ങള്‍ പറയാന്‍ താന്‍ അര്‍ഹനല്ലെന്നാണ് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത്.
കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ വച്ചായിരുന്നു ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന ആദരിക്കല്‍ ചടങ്ങ്. കോഴിക്കോട് പൗരാവലിയും കോര്‍പ്പറേഷനുമായി സഹകരിച്ച് ഏഷ്യനെറ്റ് ചാനലാണ് പരിപാടി സംഘടിപ്പിച്ചത്. എടിയുടെ മകള്‍ അശ്വതിയും ഭര്‍ത്താവും അവതരിപ്പിച്ച നൃത്തവും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ട്രിപ്പിള്‍ തായമ്പകവും സദസ്സിന് പുതിയ അനുഭവമായി.












Click it and Unblock the Notifications