മമ്മൂട്ടിയുടെ പരസ്യ 'ചിത്രം' ഫേക്ക് ആണോ?
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരസ്യ ചിത്രീകരണത്തിനിടെയുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്തിരുന്നു. അതി സാഹസികമായി ഒരു മലയിടുക്കില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു അത്.
ഇന്ത്യന്‍ സിനിമയിലെ ഏക്കാലത്തേയും വലിയ ഹിറ്റ് ആയ 'ഷോലെ' ചിത്രീകരിച്ച സ്ഥലമാണിത്. ഗബ്ബര്‍ സിങിന്റെ താവളം!
സംഭവം എന്തായാലും വലിയ ഹിറ്റ് ആയി. മുപ്പതിനായിരത്തിലധികം ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. ആയിരത്തി മുന്നൂറിലധികം ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഫേസ്ബുക്കിലെ തന്നെ ചില വിരുതന്‍മാര്‍ ചോദിയ്ക്കുന്ന ഒരു ചോദ്യമുണ്ട്... ആ ചിത്രം ഫേക്ക് ആണോ?

സാഹസിക ചിത്രം
ചെങ്കുത്തായ ഒരു പാറക്കെട്ടില്‍ അതി സാഹസികമായി നില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഷോലേ ചിത്രീകരിച്ച സ്ഥലം
ഹിന്ദി സിനിമയായ ഷോലെ ചിത്രീകരിച്ച, കര്‍ണാടകത്തിലെ രാംനഗരയിലാണ് ഇത്.

സംഗതി ഫേക്ക് ആണോ
മമ്മൂട്ടി ജീവന്‍ പോലും പണയം വച്ച് ഒരു പരസ്യ ചിത്രത്തിന് വേണ്ടി ഇത്തരം ഒരു സാഹസത്തിന് ഇറങ്ങുമോ എന്നാണ് ഒരു വിഭാഗം ആളുകള്‍ ചോദിയ്ക്കുന്നത്.

ഇത് ടെക്‌നിക് ആണോ?
മമ്മൂട്ടി ഒരു പാറക്കെട്ടില്‍ ചെരിഞ്ഞ് കിടക്കുന്ന ചിത്രമാണ് ഒറിജിനല്‍. പിന്നീടത് തിരിച്ച് പിടിച്ച് പോസ്റ്റ് ചെയ്തതാണെന്ന് വരെ ചിലര്‍ പറഞ്ഞുപരത്തുന്നു.

സോഷ്യല്‍ മീഡിയയില്‍ പതിവ്
സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചിത്രങ്ങള്‍ പലപ്പോഴുംപ്രചരിയ്ക്കാറുണ്ട്. കാണുന്നവരെ ഞെട്ടിപ്പിയ്ക്കുന്ന ചില പറ്റിയ്ക്കലുകള്‍. അങ്ങനെ വല്ലതും ആണോ ഇതും എന്നാണ് ചോദ്യം.

ഷോലേയുടെ വാര്‍ഷികം
ഷോലെ സിനിമ റിലീസ് ചെയ്തതിന്റെ നാല്പതാം വാര്‍ഷിക ദിനത്തിലാണ് മമ്മൂട്ടി പരസ്യ ചിത്രീകരണത്തിനായി രാമങ്കരയില്‍ എത്തിയത്.

മമ്മൂട്ടി പറ്റിയ്ക്കുമോ?
ആരാധകരെ ഇങ്ങനെ ഒരു ഫോട്ടോ തിരിമറിയിലൂടെ പറ്റിയ്‌ക്കേണ്ട കാര്യം എന്തായാലും മമ്മൂട്ടിയ്ക്ക് ഉണ്ടെന്ന് തോന്നുന്നില്ല. അപ്പോള്‍ പിന്നെ ആരോപണങ്ങളുന്നയിക്കുന്നവരുടെ ലക്ഷ്യം എന്തായിരിയ്ക്കും?

മമ്മൂട്ടിയുടെ ചുറുചുറുക്ക്
സിനിമയില്‍ കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന ആളാണ് മമ്മൂട്ടി. പ്രായം അദ്ദേഹത്തിന് ഒരു പ്രശ്‌നമേ അല്ല ഇക്കാര്യത്തില്‍. അങ്ങനെയുള്ള മമ്മൂട്ടി ഒരു പരസ്യ ചിത്രീകരണത്തിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.
|
മമ്മൂട്ടിയുടെ പോസ്റ്റ്
ഇതാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്


Click it and Unblock the Notifications
