മമ്മൂക്ക ആരാ മോന്‍... ദാ കെടക്കണ് ഐസിയുവിനും ട്രോള്‍ മലയാളത്തിനും കസബയില്‍ 'താങ്ക്‌സ്'

സിനിമ ഇറങ്ങുന്നതിന് മുമ്പ് ട്രോളുകളുടെ പരിഹാസ ശരങ്ങള്‍ ഏറ്റുവാങ്ങിയതിന്റെ റെക്കോര്‍ഡ് മമ്മൂട്ടിയുടെ 'കസബ'യ്ക്ക് തന്നെ ആയിരിക്കും. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോഴും ടീസര്‍ പുറത്തിറങ്ങിയപ്പോഴും ട്രോളര്‍മാര്‍ മമ്മൂട്ടിയെ കൊന്ന് കൊലവിളിച്ചു.

പക്ഷേ മമ്മൂട്ടി അതിനെ യഥാര്‍ത്ഥ 'സ്പിരിറ്റില്‍' ആയിരുന്നു എടുത്തത്. ട്രോളുകള്‍ തന്റെ സ്വന്തം ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്യുക വരെ ചെയ്തു മമ്മൂട്ടി.

സിനിമ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വരെ കസബയെ ട്രോളിയവര്‍ ഇപ്പോള്‍ ഞെട്ടിയിരിക്കുകയാണ്. കാരണം സിനിമയുടെ ടൈറ്റില്‍സില്‍ ട്രോളേഴ്‌സിനും ഉണ്ട് നന്ദി!!!! അപ്പോള്‍ ട്രോളിയവര്‍ ശരിയ്ക്കും ആരായി...

ട്രോളുകള്‍ കൊണ്ട് പൊങ്കാല

ട്രോളുകള്‍ കൊണ്ട് പൊങ്കാല

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തുടങ്ങിയതാണ് ട്രോള്‍ പൊങ്കാല. സിനിമ റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വരെ അത് തുടര്‍ന്നു.

മമ്മൂക്ക ആരാ മോന്‍!!!

മമ്മൂക്ക ആരാ മോന്‍!!!

എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ ട്രോളിയവരൊക്കെ ഞെട്ടിപ്പോയി. ടൈറ്റില്‍സ് എഴുതിക്കാണിക്കുമ്പോള്‍ ട്രോളേഴ്‌സിനും ഉണ്ട് 'താങ്ക്‌സ്'

ഐസിയു, ട്രോള്‍ മലയാളം...

ഐസിയു, ട്രോള്‍ മലയാളം...

താങ്ക്‌സ് ടു ഐസിയു, ട്രോള്‍ മലയാളം, മൂവി ട്രോള്‍സ് എന്ന് സിനിമയുടെ ടൈറ്റില്‍സില്‍ പ്രത്യേകം എഴുതിയിരിക്കുന്നു.

നേരത്തേയും പാളി

നേരത്തേയും പാളി

തുടര്‍ച്ചയായി ട്രോളുകള്‍ വന്നപ്പോഴും മമ്മൂട്ടി പതറിയിരുന്നില്ല. സ്വന്തം വാളില്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്ത് മമ്മൂട്ടി അന്നേ ട്രോളര്‍മാരെ ഞെട്ടിച്ചിരുന്നു.

ഞെട്ടിയത് ട്രോളേഴ്‌സ്

ഞെട്ടിയത് ട്രോളേഴ്‌സ്

ഇത് കണ്ട് സത്യത്തില്‍ ഞെട്ടിച്ചരിച്ച് പോയത് ട്രോളര്‍മാരാണ്!!!

സുഖിപ്പിച്ചിട്ടും കാര്യമില്ല

സുഖിപ്പിച്ചിട്ടും കാര്യമില്ല

ഈ ട്രോളേഴ്‌സിന് ഒരു പ്രശ്‌നമുണ്ട്. അവരെ സുഖിപ്പിച്ചിട്ട് പ്രത്യേകിച്ച് ഒരു കാര്യവും ഇല്ല. ഇപ്പോള്‍ ടൈറ്റിലില്‍ നന്ദി പറഞ്ഞതിനെയാണ് ട്രോളി കൊല്ലുന്നത്.

സന്തോഷം

സന്തോഷം

എന്നാല്‍ എല്ലാവരും അങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല കേട്ടോ... ഇതെല്ലാം കാണുമ്പോള്‍ അല്‍പം സുഖം തോന്നുന്നവരും ഉണ്ട്.

നൈസായിട്ട് ട്രോളിയതാണോ

നൈസായിട്ട് ട്രോളിയതാണോ

ടൈറ്റിലില്‍ നന്ദി പറഞ്ഞത് മമ്മൂട്ടി തങ്ങളെ ഒന്ന് തിരിച്ച് ട്രോളിയതാണോ എന്ന സംശയവും ഉണ്ട് ചിലര്‍ക്ക്.

നന്ദി മാത്രമേ ഉള്ളോ?

നന്ദി മാത്രമേ ഉള്ളോ?

ചില ട്രോളേഴ്‌സിന് സംഗതി ഇഷ്ടപ്പെട്ടു. പക്ഷേ 'നന്ദി മാത്രമേ ഉള്ളോ' എന്നാണ് ചോദ്യം.

ഡയറക്ടറും തോല്‍പിച്ചു

ഡയറക്ടറും തോല്‍പിച്ചു

സത്യത്തില്‍ ഡയറക്ടര്‍ ട്രോളേഴ്‌സിന് ഒന്ന് പണി കൊടുത്തതാണോ എന്നും ചിലര്‍ക്ക് സംശയമുണ്ട്.

രോമാഞ്ചം

രോമാഞ്ചം

ചിലര്‍ക്ക് ആ നന്ദി കണ്ടപ്പോള്‍ രോമാഞ്ചൊമൊക്കെ വന്നിട്ടുണ്ടത്രെ.

പണ്ടേ ഉള്ളതാ

പണ്ടേ ഉള്ളതാ

ട്രോള്‍ ചെയ്യുന്ന പിളേളരോട് മമ്മൂട്ടി പറയാന്‍ ഉദ്ദേശിച്ചത് ഇതായിരുന്നോ... 'നീയൊക്കെ വള്ളി ട്രൗസര്‍ ഇട്ട നടക്കുമ്പോഴേ ഉള്ളതാടാ ഞാനൊക്കെ ഈ ഫീല്‍ഡില്‍!!!'

മാസ്സ് ആണ്

മാസ്സ് ആണ്

എന്തായാലും മമ്മൂക്ക മരണ മാസ് ആണെന്നാണ് ഇപ്പോള്‍ ആരാധകര്‍ ആവര്‍ത്തിച്ച് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+