കോളേജ് സുഹൃത്തുക്കള്‍ക്കൊപ്പം മമ്മൂക്ക; വൈറല്‍ ചിത്രത്തിന് പിന്നില്‍, സത്യാവസ്ഥ ഇതാണ്
കോളേജ് സുഹൃത്തുക്കള്‍ക്കൊപ്പം മമ്മൂക്ക..എന്ന ക്യാപ്ഷനില്‍ ഒരു ചിത്രം കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മെഗാസ്റ്റാറിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ഈ ചിത്രത്തിന്റെ സത്യാവസ്ഥ തേടി നിരവധി പേര്‍ ഗൂഗിളും സെര്‍ച്ച് ചെയ്യുന്നുണ്ട്.

എന്നാല്‍ ഈ ചിത്രം വ്യാജമല്ല. കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്തെ ആബാദ് പ്ലാസയില്‍ നടന്ന പരിപാടിയിലാണ് താരം സുഹൃത്തുക്കള്‍ക്കൊപ്പം പങ്കെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒപ്പം പഠിച്ച സഹപാഠികളെ കാണാന്‍ മമ്മൂട്ടിയും എത്തിയിരുന്നു. അമേരിക്കയില്‍ നിന്നെത്തിയ അഷ്‌റഫാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്. വൈകുന്നേരം 5.30 മുതല്‍ 7.30 വരെ മമ്മൂട്ടി ഇവരോടൊപ്പം ചെലവഴിച്ച് ഫോട്ടോ എടുത്തതിന് ശേഷമാണ് മടങ്ങിയത്.
ഫോട്ടോയിലുള്ളവര്‍ (വലത്തു നിന്ന്): എസ്. എ. മന്‍സൂര്‍, രാമമൂര്‍ത്തി, റോണി മാമ്മന്‍, ബി. അബ്ദുള്‍ സലാം, എ.കെ. എം. അഷറഫ്
റിയാസ് അഹമ്മദ്, ജോസഫ് ചാലി, പോള്‍ റോബ്‌സണ്‍, ക്ലമന്റ് വില്യംസ്, മമ്മൂട്ടി. ഇരിക്കുന്നവര്‍ : ജാവീദ് ഹാഷിം, തിലക്, ഗോദാവരി, ബഞ്ചമിന്‍ പോള്‍, ബാലചന്ദ്രന്‍ കണ്ണമ്പള്ളി, കെ. എച്ച്. എം. മൊയ്തീന്‍.












Click it and Unblock the Notifications