ഫേസ്ബുക്ക് ലൈവില്‍ 160 കിമീ വേഗത; യുവാവിന് സംഭവിച്ചതെന്ത്, വീഡിയോ വൈറല്‍
അമിത വേഗത്തിലെത്തിയ കാര്‍ മാലിന്യം കയറ്റുന്ന ട്രക്കിലിടിച്ചായിരുന്നു അപകടം
പ്രൊവിഡന്‍സ്: ഫേസ്ബുക്ക് ലൈവില്‍ താരമാകാനുള്ള യുവാവിന്റെ ശ്രമം ദുരന്തമായി. 160 കിലോമീറ്റര്‍വേഗതയില്‍ ഓടുന്ന കാറില്‍ നിന്ന് ഫേസ്ബുക്ക് ലൈവ് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ അപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. അമിത വേഗത്തിലെത്തിയ കാര്‍ മാലിന്യം കയറ്റുന്ന ട്രക്കിലിടിച്ചായിരുന്നു അപകടം. അമേരിക്കന്‍ പൗരനായ ഒനാസി ഓലിയോ റോജസ് എന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. അമേരിക്കയിലെ റോഡ് ഐലന്റ് സ്വദേശിയാണ് പരിക്കേറ്റ റോജസ്
റോഡ് ഐലന്റിന്റെ തലസ്ഥാനമായ പ്രൊവിഡന്‍സിലെ ഒരു ദേശീയ പാതയില്‍ വച്ചാണ് 20കാരനായ റോജസിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. റൂട്ട് ആറിലായിരുന്നു അപകടം. യുവാവിനെ റോഡ് ഐലന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ലൈവ് കമന്ററിക്കൊപ്പം
കാര്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചുകൊണ്ടിരിക്കെ ഓലിയോ റോജസ് ഫേസ്ബുക്ക് ലൈവില്‍ വരികയായിരുന്നു. ഒരു കയ്യില്‍ ഫോണ്‍ പിടിച്ച് ലൈവില്‍ കമന്ററി നല്‍കിക്കൊണ്ടുള്ള റൈഡിനിടെ ട്രക്കിലിടിച്ചായിരുന്നു അപകടം.

കാര്‍ തകര്‍ന്നു
മാലിന്യ ട്രക്കിലിടിച്ച കാര്‍ ഹൈവേയിലെ മൂന്ന് ലൈനുകളിലൂടെ തെന്നിമാറുകയും സമീപത്തെ കോണ്‍ക്രീറ്റ് തൂണില്‍ ഇടിയ്ക്കുകയും ചെയ്തു.

ഗതാഗതം തടസ്സപ്പെട്ടു
അപകടത്തോടെ കോണ്‍ക്രീറ്റിലിടിച്ച് നിന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. സംഭവത്തെത്തുടര്‍ന്ന് ഹൈവേയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

വീഡിയോയില്‍ അമിത വേഗത
ഫേസ്ബുക്കില്‍ റോജസ് പോസറ്റ് ചെയ്ത വീഡിയോയില്‍ മണിക്കൂറില്‍ 186 കിലോമീറ്റര്‍ വേഗതയിലാണ് വണ്ടി ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ക്യാമറയ്ക്ക് മുമ്പില്‍
ഫേസ്ബുക്ക് ലൈവിലെ ക്യാമറയ്ക്ക് മുമ്പില്‍ തന്റെ സാഹസം വെളിപ്പെടുത്തുന്ന റോജര്‍ റാപ്പ് സംഗീതത്തിനൊപ്പം ആംഗ്യം കാണിക്കുന്നതായും വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നു.

ലൈസന്‍സ് റദ്ദാക്കി
അമിത വേഗതയില്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടതോടെ ഓലിയോ റോജസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications