പരാതി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഷൂ പോളിഷ് ചെയ്യണമെന്ന് പോലീസുകാർ; വീഡിയോ കാണൂ...
ലെഖ്‌നൗ: ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുന്ന പോലീസുകാർ പരാതി നല്‍കാന്‍ വരുന്നവരോട് പെരുമാറുന്നത് കുറ്റവാളികളോട് പെരുമാറുന്നതിലും മോശമായാണ്.
മുസാഫര്‍നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ മധ്യവയസ്‌കനോട് പെരുമാറിയത് തികച്ചും അപമര്യാദയായി. പരാതി നല്‍കാന്‍ എത്തിയ സുട്ടു എന്നായാള്‍ക്കാണ് വിചിത്രമായ അനുഭവമുണ്ടായത്. മൊബൈല്‍ ഫോണ്‍ കാണാതായി എന്ന പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ സുട്ടുവിനോട് ഷൂ പോളിഷ് ചെയ്താലെ പരാതി രജിസ്റ്റര്‍ ചെയ്യൂ എന്നാണ് പറഞ്ഞത്.

ചെരുപ്പുകുത്തിയായ ഇയാളോട് കുലതൊഴില്‍ ചെയ്യുന്നതില്‍ മികവ് പുലര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പരാതി രജിസ്റ്റര്‍ ചെയ്യാന്‍ വേറെ വഴിയില്ലാത്തതിനാല്‍ സുട്ടു നിലത്തിരുന്ന് ഷൂ പോളിഷ് ചെയ്തു.
സ്‌റ്റേഷനില്‍ നിന്നുരുന്ന മറ്റൊരു വ്യക്തിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ പോലീസ് സൂപ്രണ്ടിന്റെ അടുത്ത് പരാതിയായി എത്തുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് പറഞ്ഞിട്ടുണ്ട്.
വീഡിയോ കാണൂ...
#WATCH: A complainant shine shoes of cops at the police station in Muzaffarnagar (UP) (29/05/16)https://t.co/ziSWVMqhXd
— ANI (@ANI_news) May 30, 2016












Click it and Unblock the Notifications