പബ്ബില്‍ പണമടയ്ക്കാന്‍ തെരുവിലൂടെ വസ്ത്രമുരിഞ്ഞ് നടക്കുന്ന യുവാവ്, വീഡിയോ വൈറല്‍
പ്രാഗ്: പബ്ബില്‍ പണമടയ്ക്കാന്‍ ഇല്ലാതെ വന്നപ്പോള്‍ വസ്ത്രമുരിഞ്ഞ് തെരുവിലൂടെ നടന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പബ്ബില്‍ നിന്നും അമിതമായി മദ്യപ്പിച്ചെങ്കിലും ഇയാളുടെ കൈയ്യില്‍ പണം ഇല്ലായിരുന്നു. പണം ശേഖരിക്കാനാണ് ഇയാള്‍ വസ്ത്രം ധരിക്കാത്തെ റോഡിലൂടെ നടന്നത് എന്ന് പറയുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ഫോണില്‍ സംസാരിച്ച് റോഡിലൂടെ നടക്കുന്ന യുവാവിന്റെ വീഡിയോ സെക്യൂരിറ്റി ക്യാമറയില്‍ നിന്നാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

സംഭവത്തില്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പബ്ബില്‍ പണമടയ്ക്കാനുള്ള വിവരം പുറത്ത് വന്നത്. അടുത്ത പബ്ബിലേക്ക് പോകുന്നതിനും തനിക്ക് പണം ആവശ്യമാണ് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പണവുമായി തിരിച്ചെത്തിയാലെ വസ്ത്രം തിരിച്ചു തരൂ എന്നും പറഞ്ഞു, സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications