വശീകരിയ്ക്കാന്‍ ശ്രമിച്ച 'ഗര്‍ഭിണിയെ' യുവാവ് നടുറോഡില്‍ പൊതിരെ തല്ലി, വീഡിയോ വൈറല്‍

ലണ്ടന്‍: പരീക്ഷണാര്‍ത്ഥം ലണ്ടനില്‍ നിന്നും പകര്‍ത്തിയ ഒരു വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുന്നു. 'പൂര്‍ണ ഗര്‍ഭിണിയായ' കാമുകിയെ ലണ്ടനിലെ തിരക്കേറിയ നഗരവീഥിയില്‍ വച്ച് ഒരു യുവാവ് മര്‍ദ്ദിയ്ക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഈ വീഡിയോ കെട്ടിച്ചമച്ചതാണെന്ന് ആദ്യമേ പറയട്ടേ. നിങ്ങളുടെ കണ്‍മുന്നില്‍ ഇത്തരമൊരു സംഭവം നടന്നാല്‍ എങ്ങനെ പ്രതികരിയ്ക്കും എന്നറിയാനാണ് വീഡിയോ ചെയ്തതെന്നാണ് അണിയറക്കാരുടെ വാദം.

റോഡില്‍ നിന്ന് കാമുകനും കാമുകിയും വഴക്കിടുന്നു. ഒട്ടേറെപ്പേര്‍ ഇവരെ കടന്ന് പോകുന്നെങ്കിലും ആരും ഇവരെ ശ്രദ്ധിയ്ക്കുന്നില്ല. വഴക്ക് അതിരുവിടുമ്പോള്‍ കാമുകന്‍ കാമുകിയുടെ നിറവയറില്‍ ഇടിയ്ക്കുകയും ചവിട്ടുകയും ചെയ്യുന്നു. ഇത് കാണുന്നതോടെ ആളുകള്‍ ദമ്പതിമാരുടെ കലഹത്തില്‍ ഇടപെടും. പക്ഷേ പലപ്പോഴും ഇത്തരം കലഹങ്ങളെ കണ്ടില്ലെന്നാണ് വയ്ക്കലാണ് ഇത്തരം നഗരങ്ങളുടെ പതിവ്.

Pregnant

സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയെ കൊന്ന് കൊലവിളിയ്ക്കുന്നവരും കുറവല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ എത്രയോ സ്ത്രീകള്‍ ഇത്തരം മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകുന്നുവെന്നാണ് വീഡിയോയെ എതിര്‍ക്കുന്നവരുടെ വാദം. വിവാഹിതനായ എന്നെ വശീകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നോ എന്ന് ചോദിച്ചാണ് യുവാവ് കാമുകിയെ തല്ലുന്നത്. ഈ ചോദ്യവും അത്ര ശരിയല്ലെന്ന് ലണ്ടനിലെ ഫേസ്ബുക്കികള്‍ കമന്റുന്നു. എന്തായാലും ഇനി ഏതെങ്കിലുും കാമുകനും കാമുകിയും ഇതുപോലെ നടുറോഡില്‍ തല്ലുകൂടിയാലും സത്യമാണോ അതോ പറ്റിയ്ക്കാന്‍ വേണ്ടിയുള്ള വീഡിയോയാണോ എന്നറിയാന്‍ അളുകള്‍ അല്‍പ്പമൊന്ന് മടിച്ച് നില്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+