ഗിന്നസ് റെക്കോര്‍ഡിന് വേണ്ടി റിഷി എന്തും ചെയ്യും... എങ്കിലും 74ാം വയസ്സില്‍ ഇത്രയ്ക്കും സാഹസം വേണോ..
ഗിന്നസ് ബുക്ക് റെക്കോര്‍ഡ് കരസ്ഥമാക്കുന്നതിന് വേണ്ടി റിഷി(74) എന്തും ചെയ്യും. ജീവിതത്തിലെ പ്രധാന ലക്ഷ്യം തന്നെ ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കുക എന്നതാണ്. ശരീരത്തില്‍ 366 ടാറ്റുകള്‍ കുത്തിയായിരുന്നു റിഷി ലോക റെക്കോര്‍ഡുകളില്‍ ശ്രദ്ധിക്കപ്പെട്ടത്.
അടുത്ത ലക്ഷ്യത്തിന് വേണ്ടി ചെയ്തത് ഇത്തിരി കടുംകൈ ആയിപ്പോയി. 74ാം വയസ്സില്‍ പല്ലുകള്‍ കൊഴിയുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ വായിലെ മൊത്തം പല്ലുകളും അടുത്ത റെക്കോര്‍ഡ് ലക്ഷ്യത്തിന് വേണ്ടി റിഷി പറിച്ചുമാറ്റി. 500 സ്ട്രോയും 50 കത്തുന്ന മെഴുകുതിരികളും വായില്‍ കടത്തുകയാണ് ലക്ഷ്യം.

നിലവില്‍ 20 ഗിന്നസ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയ ഇയാളുടെ പേര് ഗിന്നസ് റിഷി എന്നാണ്. 1990 ലായിരുന്നു 1001 മണിക്കൂര്‍ തുടര്‍ച്ചയായി ബൈക്ക് ഓടിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയത്. പിന്നീട് റെക്കോര്‍ഡുകള്‍ നേടുക ഹരമായി തീര്‍ന്നു. ദില്ലിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പിസ ഡെലിവറി ചെയ്യുക എന്നിങ്ങനെ വിചിത്രമായ ഗിന്നസ് റെക്കോര്‍ഡുകള്‍ ലഭിച്ചു.
വായില്‍ സ്ട്രോകള്‍ കടത്തുന്നതിന് കൂടുതല്‍ സ്ഥലത്തിന് വേണ്ടിയാണ് പല്ലുകള്‍ നീക്കം ചെയ്തതെന്ന് റിഷി മാധ്യമങ്ങളോട് പറഞ്ഞു. റിഷിയുടെ ശരീരത്തില്‍ ഇപ്പോള്‍ ഗാന്ധിജി മുതല്‍ പ്രധാനമന്ത്രി മോദി വരെയുള്ളവരുടെ ടാറ്റുകള്‍ പതിച്ചിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications