ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി; ഭര്‍ത്താവിന്റെ പ്രതികാരം ഇ ബേ വഴി!
ഭാര്യ കാമുകന്റെ കൂടെ പോയാല്‍ സാധാരണ ഭര്ത്താക്കന്മാര് എന്ത് ചെയ്യും. പോയവര്‍ പോട്ടെ എന്ന് വെച്ച് ചിലര്‍ മിണ്ടാതിരിക്കും. ചിലര്‍ പോലീസില്‍ പരാതി നല്‍കും. ഇങ്ങനെ ഒരു ഭാര്യ വേണ്ട എന്ന് കരുതി വിവാഹബന്ധം വേര്‍പെടുത്താനുള്ള വഴി നോക്കും. എന്നിട്ട് വേറെ വിവാഹം കഴിച്ചോ അല്ലാതെയോ മുന്നോട്ടുപോകും. അങ്ങനെ പലതും ചെയ്യാം. എന്നാല്‍ നമ്മുടെ കഥയിലെ നായകന് വ്യത്യസ്തനാണ് അദ്ദേഹം തിരഞ്ഞെടുത്ത വഴി ഇതൊന്നുമല്ല.
ഓണ്‍ലൈന്‍ സ്റ്റോറായ ഇ ബേയിലൂടെ ഭാര്യയുടെ സാധനസാമഗ്രികള്‍ മൊത്തമായി വില്പനയ്ക്ക് വെച്ചിരിക്കുകയാണ് ഇദ്ദേഹം. ഭാര്യ ഒളിച്ചോടിപ്പോയപ്പോള്‍ ബാക്കിയായ വസ്തുക്കള്‍ എന്ന് പറഞ്ഞ് തന്നെയാണ് വ്യാപാരം. കുന്നുപോലെ കിടക്കുന്ന വസ്ത്രങ്ങള്‍, മേക്കപ്പ് സാമഗ്രികള്‍, ചെരുപ്പുകള്‍ എന്നിങ്ങനെ പോകുന്നു വില്ക്കാന് വെച്ചിരിക്കുന്ന സാധനങ്ങള്‍.

കൂട്ടത്തില്‍ ഒരു കാറും ഉണ്ട്. ഭാര്യ പോയപ്പോള്‍ ആകപ്പാടെ കൊള്ളാവുന്ന എന്തെങ്കിലും ബാക്കിയാക്കിയിട്ട് പോയത് ഈ കാറാണെന്നും ഇദ്ദേഹം പറയുന്നു. മതിവരുന്നവരെ സ്കോച്ച് വിസ്കി കുടിക്കാന്‍ വേണ്ടിയാണ് ഈ കച്ചവടത്തിലൂടെ കിട്ടുന്ന പണം ഇദ്ദേഹം ഉപയോഗിക്കുക. വസ്ത്രങ്ങള്‍ക്കും ഷൂവിനും 185 ഡോളറും കാറിന് 1400 ഡോളറും വരെ വിലകൊടുത്ത് വാങ്ങാന്‍ ആളുകള്‍ തയ്യാറായിരുന്നത്രെ.
പരസ്യമിട്ടയാളെ ഇംഗ്ലീഷ് ടാബ്ലോയിഡായ ഡെയ്ലി മിറര്‍ ബന്ധപ്പെട്ട് പരസ്യത്തില്‍ പറഞ്ഞ കാര്യങ്ങലെല്ലാം സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പക്ഷേ ഇദ്ദേഹം തയ്യാറല്ല. പരസ്യം കണ്ട് ഒരുപാട് പേര് തനിക്ക് സന്ദേശങ്ങള്‍ അയച്ചിതായി ഇദ്ദേഹം പറയുന്നു. ഒരുപാട് പോസിറ്റീവ് ഫീഡ്ബാക്ക് കിട്ടി. സ്കോച്ച് അയച്ചുതരാം എന്ന് വരെ പറഞ്ഞവരുണ്ടത്രെ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications