ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗിനിടെ യുവാവ് വെടിയേറ്റ് മരിച്ചു
വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവുമധികം ഉപയോക്താക്കളുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ ലൈവ് സ്ട്രീമിംഗ് ഒരു ഇര കൂടി. ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ പകര്‍ത്തുന്നതിനും പങ്കുവെയ്ക്കുന്നതിനുമായി ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ ലൈവ് സ്ട്രീമിംഗില് ചിക്കാഗോയില്‍ നിന്നുള്ള 28കാരനായ പെര്‍ക്കിന്‍സണിന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളാണ് പങ്കുവെച്ചത്. ശനിയാഴ്ച 8.43 നായിരുന്നു സംഭവം.
ഗുണ്ടാസംഘത്തിലെ അംഗമായ പെര്ക്കിന്സിന്റെ കഴുത്തിനും തലയ്ക്കുമാണ് വെടിയേറ്റത്. സംഭവം നടന്നയുടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സെല്‍ഫി ക്യാമറയില്‍ വീഡിയോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ഒരു ഡസനിലധികം വെടിയുണ്ടകള്‍ പെര്‍ക്കിന്‍സണിന്റെ ശരീരത്തിലേക്ക് തുളച്ചുകയറുകയായിരുന്നു. എന്നാല്‍ അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. യുവാവ് വെടിയേ്്റ്റ് നിലത്തേക്കുപതിച്ചതോടെ പശ്ചാലത്തിലുള്ള ശബ്ദങ്ങള്‍ മാത്രമാണ് വീഡിയോയില്‍ റെക്കോര്‍ഡ് ആയിട്ടുള്ളത്.

ഗുണ്ടാസംഘവുമായുണ്ടായ തര്‍ക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നല്കുന്ന വിവരം. എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി മക്ഡൊണാള്‍ഡ്സില്‍ ജോലി നോക്കുന്ന തന്റെ മകന് ഇപ്പോള്‍ ഗുണ്ടാസംഘത്തിന്റെ ഭാഗമല്ലെന്ന് പിതാവ് വ്യക്തമാക്കി.
ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന പെര്‍ക്കിന്‍സ് മറ്റ് പ്രശ്നങ്ങളിലൊന്നും ഇടപെടാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗിനിടെ ചിക്കാഗോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് പെര്‍ക്കിന്‍സ്.
മാര്‍ച്ച് 31 ന് ഇത്തരത്തില്‍ വെടിവെച്ച് മരിക്കാന്‍ ശ്രമിച്ചയാളെ രക്ഷപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിലെ പെര്ക്കിന്സിന്റെ വീഡിയോ ഇതിനകം തന്നെ അഞ്ച് ലക്ഷം പേര് കണ്ടുകഴിഞ്ഞു. 18,000 ഷെയറുകളും വീഡിയോയ്ക്ക് ലഭിച്ചുകഴിഞ്ഞു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications