Get Updates
Get notified of breaking news, exclusive insights, and must-see stories!

മനീഷ വേറെ ലെവല്‍ കളിയാണ്: ജുനൈസിനേയും സാഗറിനേയും അവിടെ ശരിക്കും പെടുത്തി കളഞ്ഞു

ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ബിഗ് ബോസ് സീസണ്‍ ഫൈവില്‍ നിന്നും ലച്ചു പുറത്ത് പോയിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് താരം ഷോയില്‍ നിന്നും വിട പറഞ്ഞിരിക്കുന്നത്. നേരത്തെ വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെ എത്തിയ ഹാനാനും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഷോയില്‍ നിന്നും പുറത്ത് പോയിരുന്നു. ഇതോടെ ബിഗ് ബോസ് സീസണ്‍ ഫൈവില്‍ നിന്നും ആകെ പുറത്തായവരുടെ എണ്ണം നാല് ആയി.

ലച്ചുവിന്റെ പുറത്തേക്ക് പോയതാണ് ഏറ്റവും നല്ല കാര്യമെന്നാണ് വ്ളോഗർ സായി കൃഷ്ണണ അഭിപ്രായപ്പെടുന്നത്. ആരോഗ്യമാണ് ഏറ്റവും പ്രധാനപ്പെട്ട ത്, ഷോ ഒക്കെ വീണ്ടും വരും. അത് അവിടെയുള്ളവരും മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് വളരെ അധികം വൈകാരികമായ പ്രകടനങ്ങള്‍ ഒന്നും ഇല്ലാതിരുന്നത്. ലച്ചുവും അത് മനസ്സിലാക്കിയിട്ടുണ്ടെന്നും സായി പറയുന്നു.

lachu

ഇതിനെല്ലാം പുറമെ സാഗർ-സെറീന കോംമ്പോ വർക്ക് ഔട്ട് ആവുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. കണ്ടന്റിന് വേണ്ടി അവർ മനപ്പൂർവ്വം ഉണ്ടാക്കുന്നതാണോ എന്ന് അറിയില്ല. ഈ ഒരു റിലേഷനില്‍ ജുനൈസിനും റെനീഷയ്ക്കും പ്രശ്നമാവുമോയെന്ന് കണ്ട് അറിയണം. സാഗറുമായി ജുനൈസിനും സെറീനയുമായി റെനീഷയ്ക്കും വളരെ അടുത്ത ബന്ധമാണുള്ളത്. ചെറിയ ചെറിയ രീതിയിലുള്ള വിള്ളലുകളും ഗ്യാപ്പുകളും വരാവുന്നതാണ്.

ഈ വിള്ളലുകള്‍ വേറെ ആരെങ്കിലും യൂസ് ചെയ്ത് കഴിഞ്ഞാല്‍ അത് അവർക്ക് ഗുണം ചെയ്യും. രണ്ട് മാനിപ്പുലേറ്റേഴ്സും കൂടി ഒരു കോംബോ ഉണ്ടാക്കിയാല്‍ അത് മറ്റുള്ളവർക്ക് വലിയ ഭീഷണിയാണ്. അടുത്തതായി ഞാന്‍ കണ്ടത് മനീഷ എന്ന് പറയുന്ന ഗെയിമറുടെ വേറെ ലെവല്‍ കളിയാണ്. അവർ വളരെ ക്രൂക്ക്ഡ് ആണ്. അതുകൊണ്ട് തന്നെ മത്സരത്തില്‍ മനീഷ പിടിച്ച് നില്‍ക്കുമെന്ന കാര്യം ഉറപ്പാണെന്നും സായി പറയുന്നു.

vastu tips: വീട്ടില്‍ വേപ്പിന്‍ തൈ ഉണ്ടോ, ഏത് ഭാഗത്ത് നട്ടിരിക്കുന്നത്, സുക്ഷിക്കാനേറെയുണ്ടെന്ന് വാസ്തു

അഖില്‍ മാരാർ വന്ന് മനീഷയെ തള്ളേ എന്ന് വിളിച്ചപ്പോള്‍ അതിനെതിരെ പ്രതികരിക്കണം എന്ന് സാഗർ പറയുന്നുണ്ട്. നിങ്ങള്‍ ഇവിടെ പ്രതികരിച്ചില്ലെങ്കില്‍ പുറത്തുള്ള ആളുകള്‍ അത് മോശമായി കാണില്ലേ എന്നുള്ള രീതിയിലാണ് പ്രസന്റ് ചെയ്തത്. എന്നാല്‍ അവിടെയാണ് മനീഷ എന്ന് പറയുന്ന ഗെയിമറുടെ ക്രൂക്ക്ഡ് ആയിട്ടുള്ള മൈന്‍ഡ് വ്യക്തമാവുന്നത്.

 sagar

അവിടെ വെച്ച് എനിക്ക് അത് ഒരു വിഷയം അല്ല എന്നായിരുന്നു മനീഷ പറഞ്ഞത്. എന്നാല്‍ പിന്നീട് അഖില്‍ മാരാർ, ഷിജു, സാഗർ, ജുനൈസ് എന്നിവരൊക്കെ ഉള്ളപ്പോള്‍ എന്നെ ഇനി അങ്ങനെ വിളിക്കരുത് എന്ന് മനീഷ പുറയുന്നു. അതോടൊപ്പം തന്നെ എന്നെ തള്ള എന്ന് വിളിക്കുന്നത് പുറത്തുള്ള പലർക്കും അത് മോശമായി രീതിയില്‍ ഫീല്‍ ആവുമെന്ന് പലരും പറയുന്നുണ്ടെന്നും മനീഷ വ്യക്തമാക്കുന്നു. അപ്പോഴാണ് അഖില്‍ ആരെടാ.. അങ്ങനെ പറഞ്ഞതെന്ന് ചോദിക്കുന്നത്.

അവിടെയാണ് മനീഷയുടെ ഗെയിം വ്യക്തമാവുന്നത്. സാഗറും ജുനൈസും അക്ഷരാർത്ഥത്തില്‍ പെട്ടുപോവുകയായിരുന്നു. അവർ ഒരു സ്ട്രാറ്റജി ഇറക്കി നോക്കി, പക്ഷെ തിരിച്ചടിച്ചു. അവിടെ മനീഷ നല്ല കളി കളിച്ചു. പിന്നെ പറയാനുള്ളത് എന്താണെന്ന് വെച്ചാല്‍, ശോഭയെ എല്ലാവരും കൂടെ വട്ടം ചേർന്ന് ബുള്ളിയിങ് നടത്തുന്നുണ്ടോ എന്നൊരു സംശയം ഉണ്ടെന്നും സായി കൃഷ്ണ അഭിപ്രായപ്പെടുന്നു.

sagarsurya

ശോഭ നല്ലത് ചെയ്യുമ്പോള്‍ ആദ്യമൊക്കെ എല്ലാവരും അഭിനന്ദിക്കുമായിരുന്നു. എന്നാല്‍ പിന്നീട് ശോഭ കയറി പോവുമോ എന്ന ഭയമായി. ഇതോടെയാണ് നല്ലത് ചെയ്താലും ശോഭയുടെ കളിയാക്കാന്‍ തുടങ്ങിയത്. ഒമറിന് കുറച്ചുകൂടെ ഇന്‍വോള്‍വ് ചെയ്യാം. അദ്ദേഹം അത്ര സജീവമായിട്ടില്ലെന്നും സായി തന്റെ വ്ളോഗിലുടെ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+