'ഡേയ് പ്രദീപേ...അന്തസ്സുള്ള മനുഷ്യരെ പോലെ മുഖത്ത് നോക്കി ചോദിക്കെടോ'... ആഞ്ഞടിച്ച് സുനിത ദേവദാസ്

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: മംഗളം ടിവി വിഷയത്തില്‍ സുനിത ദേവദാസും മംഗളത്തിലെ മാധ്യമ പ്രവര്‍ത്തകനായ എസ് വി പ്രദീപും തമ്മിലുള്ള ഫേസ്ബുക്ക് തര്‍ക്കങ്ങള്‍ നേരത്തേ വിവാദമായിരുന്നു. ഇപ്പോള്‍ സുനിത ദേവദാസ് മംഗളം ടെലിവിഷനില്‍ ഇല്ല. സിഒഒ ആയി ചുമതലയേറ്റ് 90 ദിവസം പുര്‍ത്തിയാകുമ്പോഴേക്കും സുനിത അവിടെ നിന്ന് പടിയിറങ്ങിയിരുന്നു.

അഴിക്കുള്ളിലായ കോടീശ്വരന്‍ ബിന്‍ തലാലിനെ കൂട്ടുകാര്‍ക്ക് പോലും വേണ്ട? കാരണം അരാംകോ... പീഡനങ്ങള്‍

സുനിതയ്‌ക്കെതിരെ മംഗളത്തില്‍ പ്രതിഷേധം രൂക്ഷമായിരുന്നു എന്നത് സത്യമാണ്. മംഗളത്തിലെ സമരം പോലും സുനിതക്കെതിരെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട് ചതിച്ചു!!! പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടുക്കേണ്ടത് 5,000 കോടി നഷ്ടപരിഹാരം; നോട്ടീസ്

മംഗളം വിട്ടെങ്കിലും എസ് വി പ്രദീപ് സുനിതയെ വെറുതേ വിട്ടിട്ടില്ലെന്ന് പറയേണ്ടിവരും. സുനിതയുടെ പേര് പറയാതെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന് സുനിത പ്രദീപിനെ പേരെടുത്ത് വിളിച്ച് തന്നെ വലിച്ചൊട്ടിച്ചിരിക്കുകയാണ്. എകെ ശശീന്ദ്രന്‍ ഹണിട്രാപ്പ് കേസ് തന്നെ വിഷയം... 

സ്റ്റോപ്പ് കില്ലിങ് ജേര്‍ണലിസ്റ്റ്‌സ്

സ്റ്റോപ്പ് കില്ലിങ് ജേര്‍ണലിസ്റ്റ്‌സ്

സ്റ്റോപ്പ് കില്ലിങ് ജേര്‍ജണലിസ്റ്റ്‌സ് എന്നൊരു ഫോട്ടോയും ഇട്ടായിരുന്നു എസ് വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹണിട്രാപ്പ് കേസ് പരാതിക്കാരിയുടേയും പിഎസ് ആന്റണി കമ്മീഷന്റേയും നിലപാട് അനുസരിച്ച് അവസാനിപ്പിക്കേണ്ട കേസ് അല്ലെന്നാണ് പ്രദീപ് പറയുന്നത്. ആ കേസിലെ പ്രതികളായ തങ്ങള്‍ക്കെങ്കിലും, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ എന്താണെന്ന് അറിയണം എന്നതാണ് പ്രദീപിന്റെ ആവശ്യം.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

ഒരുപാട് ആരോപണങ്ങള്‍ പ്രദീപ് ഉന്നയിക്കുന്നുണ്ട്. കേസില്‍ കമ്മീഷന്‍ സത്യസന്ധനും നീതിമാനും അല്ലെന്നാണ് പ്രധാന ആരോപണം. കമ്മീഷന്‍ കാലയളവില്‍ ജഡ്ജിയുടെ സാമ്പത്തിക കാര്യങ്ങള്‍ വിശദമായി പരിശോധിക്കണം എന്നതാണ് ആവശ്യം. കമ്മീഷനില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി പ്രവര്‍ത്തിച്ച ആളുടെ സാമ്പത്തിക വിവരങ്ങളും അന്വേഷിക്കണം എന്ന് പ്രദീപ് ആവശ്യപ്പെടുന്നുണ്ട്.

കനേഡിയന്‍ ബന്ധം

കനേഡിയന്‍ ബന്ധം

എന്നാല്‍ ഇതില്‍ ഒരു കനേഡിയന്‍ ബന്ധം കൂടി കൊണ്ടുവന്നതാണ് സുനിത ദേവദാസിനെ ചൊടിപ്പിച്ചത്. ഒത്തുതീര്‍പ്പ് ഇടപാടില്‍ ഒരു 'കനേഡിയന്‍' ബന്ധമുണ്ടോ എന്നായിരുന്നു പ്രദീപിന്റെ ചോദ്യം. അങ്ങനെയെങ്കില്‍ ആ കനേഡിയന്‍ ബന്ധത്തിന്റെ കേരളത്തിലെ സാന്നിധ്യം, സാമ്പത്തിക ഇടപെടല്‍, സാമ്പത്തിക നേട്ടം, യാത്രാ രേഖകള്‍, ടെലിഫോണ്‍ രേഖകള്‍ തുടങ്ങിയവ വിശദമായി പരിശോധിക്കണം എന്നും എസ് വി പ്രദീപ് ആവശ്യപ്പെടുന്നു.

സുനിത ഉറപ്പിച്ചു...

സുനിത ഉറപ്പിച്ചു...

കേരളത്തില്‍ മാധ്യമ പ്രവര്‍ത്തനത്തിന് ഇടവേളയിച്ച് സുനിത ദേവദാസ് നേരത്തെ പോയത് കാനഡയിലേക്ക് ആയിരുന്നു. അവിടെ നിന്നാണ് മംഗളം ടെലിവിഷന്റെ സിഒഒ ആയി തിരിച്ചുവന്നത്. മംഗളം ഹണിട്രാപ്പ് വിവാദത്തെ രൂക്ഷമായി വിമര്‍ശിച്ച ആളും ആയിരുന്നു സുനിത ദേവദാസ്. എസ് വി പ്രദീപ് കനേഡിയന്‍ ബന്ധം എന്നതുകൊണ്ട് ഉദ്ദേശിച്ചത് തന്നെ തന്നെ ആണെന്ന് സുനിത ഉറപ്പിക്കുകയും ചെയ്തു.

പോടേ, പോടേ... പോയി തരത്തില്‍ പോയി ചൂണ്ട്

പോടേ, പോടേ... പോയി തരത്തില്‍ പോയി ചൂണ്ട്

എസ് വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത് നവംബര്‍ 29 ന് ആണ്. ദിവസങ്ങള്‍ക്ക് ശേഷം ആയിരുന്നു സുനിതയുടെ പ്രതികരണം. 'പോടെ...പോടെ... പോയി തരത്തില്‍ പോയി ചുരണ്ട്' എന്നായിരുന്നു സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ 'ഫീലിങ്'.

ഡേയ് പ്രദീപേ...

ഡേയ് പ്രദീപേ...

പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് സുനിതയുടെ പ്രതികരണം. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ താന്‍ സുനിത ആവില്ല എന്ന് പറഞ്ഞുകൊണ്ടാണ് തുടക്കം. ഡേയ് പ്രദീപേ എന്ന് സംബോധന ചെയ്താണ് സുനിത ബാക്കി കാര്യങ്ങള്‍ പറയുന്നത്.

മുഖത്ത് നോക്കി ചോദിക്കെടോ

മുഖത്ത് നോക്കി ചോദിക്കെടോ

എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അന്തസ്സുള്ള മനുഷ്യരെ പോലെ മുഖത്ത് നോക്കി ചോദിക്കെടോ .കിടന്നു ചുമ്മാ കിണുങ്ങാതെ .എന്താ ഇയാളുടെ സംശയം ?
നിങ്ങളെല്ലാരും കൂടി ശശീന്ദ്രനെ ഫോണിൽ വിളിച്ചു പഞ്ചാരയടിച്ചു റെക്കോർഡ് ചെയ്ത കേസിൽ ഞാൻ ഇടപെട്ടിട്ടുണ്ടോ എന്നതാണോ ? അതിനു ഞാൻ കാശു വാങ്ങിച്ചോ എന്നതാണോ ?- സുനിത അവസാനിപ്പിക്കുന്നില്ല.

നാണമില്ലേ മനുഷ്യാ...

നാണമില്ലേ മനുഷ്യാ...

നാണമില്ലേ മനുഷ്യാ എന്നല്ലാത്ത ഒന്നും ഇപ്പോൾ നാവിൽ വരുന്നില്ല . പിന്നെ ..... നിങ്ങളെല്ലാം കൂടി പത്തെഴുപതു വയസ്സായ ഒരു മനുഷ്യനെ പറഞ്ഞു പറ്റിച്ചു പഞ്ചാരയടിച്ചു അത് റെക്കോർഡ് ചെയ്തു വല്യ വാർത്തയാണെന്നും പറഞ്ഞു പുറത്തു വിട്ടത് വിറ്റു തിന്നിട്ട് വേണമല്ലോ എനിക്ക് അരി വാങ്ങിക്കാൻ !- പിന്നേയും തുടരുകയാണ്....

പോയി തൂങ്ങി ചത്തൂടേ....

പോയി തൂങ്ങി ചത്തൂടേ....

എന്തിനാ ഇങ്ങനെ ഭൂമിക്കു ഭാരമായി ജീവിച്ചിരിക്കുന്നത് ? ഇത്തരം വിഡ്ഢിത്തരങ്ങൾ എഴുന്നെള്ളിക്കുന്ന നേരം പോയി തൂങ്ങി ചത്തൂടെ ? ഭൂമിയുടെ ഭാരമെങ്കിലും കുറഞ്ഞു കിട്ടും . അല്ലേൽ ഇയാളങ്ങു പോയി കേസ് കൊടുക്ക് . എന്നിട്ട് എന്നെയങ്ങു തൂക്കി കൊല്ല് . അവന്റെ ഒടുക്കത്തെ സംശയങ്ങളും മാനസികരോഗവും ഫോൺ കാൾ പരിശോധിക്കലും !- സുനിതയുടെ കലി അടങ്ങിയിട്ടില്ല...

ആ ചീഞ്ഞ കേസ്

ആ ചീഞ്ഞ കേസ്

ഇത്രേം ഒക്കെ ചെയ്തതും പോരാ .. എന്നിട്ട് ആ ചീഞ്ഞ കേസ് എന്റെ നെഞ്ചത്തേക്ക് എടുത്തു വക്കുന്നോ ? സ്വന്തമായിട്ടങ്ങു എടുത്താൽ മതി . എക്സ്ക്ലൂസീവും കേസും ഒത്തു തീർപ്പും തൊഴുത്തിൽ കുത്തും മംഗളവും ഒക്കെ . ഇങ്ങോട്ട് വല്ലാതങ്ങ് എടുക്കല്ലേ .സഹിക്കുന്നതിനും ഒരു പരിധി ഒക്കെയുണ്ട് . പോടെ .. പോടെ .. പോയി തരത്തിൽ പോയി ചുരണ്ട് ... സുനിത തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

എസ് വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നവംബര്‍ 29 ന് എസ് വി പ്രദീപ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം

സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ഡിസംബര്‍ 2 ന് ആയിരുന്നു സുനിത പ്രദീപിന് മറുപടിയുമായി രംഗത്തിറങ്ങിയത്. ആ പോസ്റ്റ് വായിക്കാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Mangalam Honey Trap case: Sunitha Devadas, SV Pradeep fight on Facebook

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്