'ജൂനിയർ മാൻഡ്രേക്ക് കറങ്ങി നടപ്പുണ്ട്... തിരിച്ചേൽപിക്കരുത്, കടലിലും എറിയരുത്'... എസ് വി പ്രദീപ്
മംഗളം ഹണി ട്രാപ്പ് വിവാദത്തില്‍ കനേഡിയന്‍ ബന്ധത്തെ കുറിച്ച് അന്വേഷിക്കണം എന്ന് പറഞ്ഞ എസ് വി പ്രദീപിനെതിരെ സുനിത ദേവദാസ് രംഗത്തെത്തിയിരുന്നു. കാനഡയില്‍ നിന്നായിരുന്നു സുനിത മംഗളം ടിവിയുടെ സിഒഒ ആയി എത്തിയത്.
രൂക്ഷമായ ഭാഷയില്‍ ആയിരുന്നു സുനിതയുടെ പ്രതികരണം. പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്ന് ദിവസങ്ങള്‍ക്ക് ശേഷം ആയിരുന്നു ഇത്. പ്രദീപിന്റെ പോസ്റ്റില്‍ സുനിതയുടെ പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും പ്രദീപിനെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചുകൊണ്ടായിരുന്നു സുനിതയുടെ മറുപടി.
എന്തായാലും അതിനുള്ള മറുപടിയുമായി പ്രദീപ് പിന്നേയും രംഗത്ത് വന്നിട്ടുണ്ട്. ഈ പോസ്റ്റിലും പക്ഷേ സുനിത ദേവദാസിന്റെ പേര് പരാമര്‍ശിക്കുന്നില്ല. ആരാണ് ഈ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്നത് മാത്രമാണ് ചോദ്യം! പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആണ്...

ജൂനിയര്‍ മാന്‍ഡ്രേക്ക്
'ജൂനിയര്‍ മാന്‍ഡ്രേക്ക് കറങ്ങി നടപ്പുണ്ട്. തിരിച്ചേല്‍പിക്കരുത് പ്ലീസ്, കടലിലും എറിയരുത് പ്ലീസ്' എന്ന തലക്കെട്ടോടെയാണ് പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഇതില്‍ ഒരിടത്ത് പോലും സുനിത ദേവദാസിന്റെ പേര് പരാര്‍ശിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

വേണ്ടപ്പെട്ടവരുടെ ശുപാര്‍ശ
"മുതലാളി"ക്ക് വളരെ വേണ്ടപ്പെട്ടവരുടെ ശുപാർശയായിരുന്നു. പാവം വിശ്വസിച്ചു പോയി. സർവ്വ ഐശ്വര്യവും സമ്മാനിക്കും എന്ന് പറഞ്ഞാണ് ചുമലിൽ വച്ചു കൊടുത്തത്. അനുഭവത്തിൻറെ വെളിച്ചത്തിൽ വച്ചടി വച്ചടി കയറ്റം ഉണ്ടാകുമെന്നും പാവത്തെ ഫലിപ്പിച്ചു. പൂമുഖത്ത് തന്നെ വയ്ക്കണമെന്ന് ഉപദേശിച്ചു.
പൂമുഖത്ത് തന്നെ വച്ചു
അഭ്യുദയകാംഷികളല്ലേ, "മുതലാളി" പൂമുഖത്ത് തന്നെ മറയുളള സുരക്ഷിത ഇരിപ്പിടമുണ്ടാക്കി വച്ചു. പിന്നെ ''ജൂനിയർ മാൻഡ്രേക്ക് കത്തിയായി കോടാലിയായി. ''ജൂനിയർ മാൻഡ്രേക്ക്" സ്വയം മുതലാളിയായി. ചോദിച്ചവരോട് ചോദിച്ചവരോട് ഒറിജിനൽ മുതലാളി ക്ഷമ ചോദിച്ചു തുടങ്ങി.."എനിക്ക് വേണ്ടി കുറച്ചു നാൾ കൂടി സഹിക്കൂ" എന്നായി പിന്നെ..പിന്നെ പിന്നെ മുതലാളി ഒളിച്ചു നടക്കാൻ തുടങ്ങി.

സൂപ്പര്‍ മുതലാളി
അവസരം മുതലാക്കി ''ജൂനിയർ മാൻഡ്രേക്ക്" സൂപ്പർ മുതലാളിയായി. തോണ്ണൂറു തികഞ്ഞില്ല മുതലാളിക്ക് അത്ഭുതാവഹമായ ആന്ദനിർവൃതി. ആന്ദകണ്ണുനീർ. നിർവൃതിയിൽ ലയിച്ച് സഹികെട്ട മുതലാളി ഉപായം തേടി, രഹസ്യമായും പരസ്യമായും. ""ജൂനിയർ മാൻഡ്രേക്ക് ഈ വീടിന്റെ ഐശ്വര്യം"" എന്ന് ബോർഡ് വയ്ക്കാൻ ഉപദേശിച്ചത് മറ്റാരുമല്ല,,,,,"""................."""

യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയൂ
അതെ, അതേ ജൂനിയർ മാൻഡ്രേക്ക്'' ഇപ്പോൾ കറങ്ങി നടപ്പുണ്ട്...ദയവായി തിരിച്ചേൽപ്പിക്കരുത് പ്ലീസ്,,കടലിലും എറിയരുത് പ്ലീസ്.. സൂക്ഷിക്കൂ പൂമുഖത്ത് തന്നെ...
ഒരു രഹസ്യം... പരമാവധി മൂന്ന് മാസം, അത്രയും ആയാൽ പിന്നെ വെച്ചുതാമസിപ്പിക്കരുത്. ഉടൻ അഭ്യുദയകാംഷികളെ കണ്ടെത്തണേ....
എന്നാലേ അവർ നിങ്ങളിലെ യഥാർത്ഥ 'ശത്രു' വിനെ വേഗം തിരിച്ചറിയൂ... മുതലാളിയെപ്പോലെ....- പ്രദീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
പ്രദീപിന്റെ പോസ്റ്റ്
ഇതാണ് എസ് വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications