കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കടിച്ച് തിന്നട്ടെ, നിതംബം കാണട്ടെ' ഇതുകേട്ടാൽ ധന്യക്ക് മുഖംപൊത്താം, പക്ഷേ മംഗളത്തിന് പ്രായം പ്രശ്നം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: മന്ത്രി എകെ ശശീന്ദ്രന്റേത് എന്ന പേരില്‍ മംഗളം പുറത്ത് വിട്ട ടെലിഫോണ്‍ സംഭാഷണം കേരള രാഷ്ട്രീയത്തെ തന്നെ ഇറക്കി മറിച്ചുകളഞ്ഞിരിക്കുകയാണ്. വലിയ ചര്‍ച്ചകള്‍ക്ക് പോലും വഴിവക്കാതെ മന്ത്രി രാജിവയ്ക്കുകയും ചെയ്തു. മംഗളം തുടങ്ങിവച്ചത് മാധ്യമരംഗത്തെ അപമാനപ്പെടുത്തുന്ന പ്രവണതയാണെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു.

Read Also: മഞ്ജുവിന്റെ ആമിയെ ഷക്കീലയുടെ 'മാമി' ആക്കി സംഘികള്‍... മഞ്ജുവിനെ മതംമാറ്റി മുസ്ലീം ആക്കാന്‍?

എന്നാല്‍ ആ ടെലിഫോണ്‍ സംഭാഷണം തന്റേതല്ലെന്ന് മന്ത്രി പോലും അവകാശപ്പെടുന്നില്ല. മംഗളം ഈ സംഭാഷണം ആദ്യം പുറത്ത് വിടുമ്പോള്‍ ചാനല്‍ ഫ്‌ലോറില്‍ അതിഥിയായി എത്തിയ ധന്യ രാമന്‍ മുഖം പൊത്തുന്നത് പോലും കാണാമായിരുന്നു.

Read Also: ആര്‍എസ്എസ്സുകാര്‍ ഉള്ള സ്ഥലത്ത് ബ്രാ കഴുകി പുറത്തിട്ടാല്‍ മിസ്സാകുമെന്ന് രശ്മി; സംഘികളുടെ പച്ചത്തെറി

അതിന് ശേഷം അവതാരകനായി എത്തിയ ഫിറോസ് സാലി മുഹമ്മദ് മന്ത്രിയുടെ പ്രായം എടുത്തെടുത്ത് പറയുന്നതും കേള്‍ക്കാം. 71 വയസ്സായ മന്ത്രിയെന്ന്... ആ സംഭാഷണത്തില്‍ കേട്ടതും പ്രായവും തമ്മില്‍ എന്ത് ബന്ധം എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല.

ഗോവയില്‍ വച്ചോ

'ഞാനിപ്പോള്‍ ഗോവയിലാടീ...ഇലക്ഷന്റെ വര്‍ക്ക് അല്ലേ' എന്ന് പറഞ്ഞാണ് മംഗളം പുറത്ത് വിട്ട ടെലിഫോണ്‍ സംഭാഷണം തുടങ്ങുന്നത്. മന്ത്രി ഗോവയില്‍ വച്ച് സ്ത്രീയോട് സംസാരിക്കുന്നത് എന്ന പേരില്‍ തന്നെ ആയിരുന്നു മംഗളം ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്.

എന്റെ പെണ്ണെന്നെ മറന്നല്ലോ

ഏറെ നാളായി വളരെ അടുപ്പമുള്ള രണ്ട് പേര്‍ സംസാരിക്കുന്നത് പോലെ ആണ് ആ ടെലിഫോണ്‍ സംഭാഷണം എന്ന് വ്യക്തം. 'ഞാനിന്നലെ ഇങ്ങനെ വിചാരിച്ചു. എന്റെ പെണ്ണെന്നെ ഒന്ന് വിളിക്കുന്നില്ല, ഒരുമ്മ തരുന്നില്ല.... ഒന്ന് കെട്ടിപ്പിടിക്കുന്നില്ല'... ഇങ്ങനെ പോകുന്നു ആ സംഭാഷണം.

കെട്ടിപ്പിടിച്ച് കിടന്നോ

ഒരു മന്ത്രി തന്റെ അധികാരമുപയോഗിച്ച് ഒരു സ്ത്രീയ്ക്ക് മേല്‍ ലൈംഗികാധിപത്യം സ്ഥാപിച്ചതിന്റെ ഒരു സൂചന പോലും ഇല്ല ആ സംഭാഷണത്തില്‍. മാത്രമല്ല, ഏറെ പ്രണയത്തോടെയെന്ന് തോന്നിപ്പിക്കുന്ന സംഭാഷണ ശകലങ്ങളും ആണ്.

പൂച്ചക്കുട്ടി, ചക്കര... ഇതെല്ലാം

എന്റെ പൂച്ചക്കുട്ടീ, ചക്കരേ എന്നൊക്കെയാണ് പുരുഷ ശബ്ദം സ്ത്രീയെ വിളിക്കുന്നത്. ഇതെല്ലാം വളരെ സ്വകാര്യമായ സ്‌നേഹപ്രകടനങ്ങളാണെന്ന് വ്യക്തം.

ഫോണ്‍ സെക്‌സ് തന്നെ

ആ സംഭാഷണം പച്ചയായ ഫോണ്‍ സെക്‌സ് തന്നെ ആണെന്ന് തുടര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. വസ്ത്രം അഴിക്കാനും നിതംബം കാണിക്കാനും എല്ലാം പുരുഷ ശബ്ദം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ ആര്‍ക്കാണ് പ്രശ്‌നം.

ധന്യ രാമന്‍ മുഖം പൊത്തി

ചാനല്‍ ഫ്‌ലോറില്‍ ഇരുന്ന് ഈ ടെലിഫോണ്‍ സംഭാഷണം കേട്ട ധന്യ രാമന്‍ ലൈവില്‍ മുഖം പൊത്തുന്നത് കാണാമായിരുന്നു. ഇതിനെതിരെ പിന്നീട് പലരും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

മുഖം പൊത്തിയതില്‍ എന്താണ് തെറ്റ്

ഇത്തരം ഒരു സംഭാഷണം അപ്രതീക്ഷിതമായി കേള്‍ക്കുമ്പോള്‍ ഒരാള്‍ മുഖം പൊത്തിയതില്‍ വലിയ അത്ഭുതം ഒന്നും ഇല്ല. ധന്യ രാമന്‍ തുടര്‍ന്ന് നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ വിയോജിപ്പുകള്‍ ഉണ്ടാകാമെങ്കിലും മുഖം പൊത്തല്‍ ഒരുപക്ഷേ ഒരു സ്വാഭാവിക പ്രതികരണം തന്നെ ആയിരുന്നിരിക്കാം.

മന്ത്രിയുടെ 71 വയസ്സ്

വാര്‍ത്താ അവതാരകനായി പിന്നീട് എത്തിയ ഫിറോസ് മുഹമ്മദ് സാലിയുടെ പ്രകടനം ആണ് പലരേയും ശരിക്കും ഞെട്ടിച്ചത്. മന്ത്രിയ്ക്ക് 71 വയസ്സാണെന്ന് ഫിറോസ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു.

71 വയസ്സിന് എന്താണ് പ്രശ്‌നം

എല്ലാത്തിനേയും കുറിച്ച് എന്തെങ്കിലും അറിഞ്ഞിരിക്കണം എന്നാണ് മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് പറയുക. മനുഷ്യന്റെ ലൈംഗിക വികാരത്തിന് പ്രായപരിധിയുണ്ടെന്ന അബദ്ധ ധാരണയിലാണോ ഫിറോസ് മന്ത്രിയുടെ പ്രായം ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് എന്ന് പലരും സംശയിച്ചു.

ഫിറോസിന്റെ സംശയം ആണോ അത്

71-ാം വയസ്സില്‍ മനുഷ്യന്‍ അതിമനോഹരമായി സെക്‌സ് സംസാരിക്കുന്നത് വിശ്വസിക്കാന്‍ ഫിറോസ് സാലി മുഹമ്മദ് എന്ന മാധ്യമ പ്രവര്‍ത്തകനിലെ പുരുഷ ബോധത്തിന് കഴിയാതെ പോയതാണോ എന്നാണ് ചിലരുടെ പരിഹാസം.

പൂര്‍ണമായും സ്വകാര്യമായ സംഭാഷണം

മംഗളം ടെലിവിഷന്‍ പുറത്ത് വിട്ടത് രണ്ട് പേരുടെ പൂര്‍ണമായും സ്വകാര്യമായ സംഭാഷണങ്ങള്‍ ആണ്. രണ്ട് പേരുടെ സംഭാഷണങ്ങള്‍ എന്ന് തീര്‍ത്തും പറയാന്‍ പോലും പറ്റാത്തതായിരുന്നു അത്.

എഡിറ്റ് ചെയ്ത ഓഡിയോ

പുരുഷ ശബ്ദം മാത്രമാണ് മംഗളം ടെലിവിഷന്‍ പുറത്ത് വിട്ടത്. അത് എഡിറ്റ് ചെയ്ത ഓഡിയോ ആണെന്ന് വ്യക്തമാണ്. അപ്പോള്‍ അങ്ങേതലക്കലുള്ള സ്ത്രീ പൂര്‍ണമായും നിശബ്ദത പാലിച്ചുകൊണ്ടിരിക്കുകയായിരുന്നോ.

പേര് പറയണ്ട, ശബ്ദം കേള്‍പ്പിക്കാമല്ലോ

സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് പറയേണ്ടതില്ല. മന്ത്രി അധികാരം ഉപയോഗിച്ച് ചൂഷണം ചെയ്യുകയായിരുന്നെങ്കില്‍ സ്ത്രീയുടെ പ്രതികരണം എങ്ങനെ ആയിരുന്നിരിക്കും എന്ന് ഊഹിക്കാവുന്നതാണ്. ആ സ്ഥിതിയ്ക്ക് സ്ത്രീയുടെ ബ്ദം കൂടി പുറത്ത് വിട്ടാല്‍ എന്തായിരുന്നു പ്രശ്‌നം.

മംഗളത്തെ വിശ്വസിക്കാന്‍ പ്രയാസം

പരാതിക്കാരിയായി ഒരു സ്ത്രീ ഇതുവരെ രംഗത്ത് വന്നിട്ടില്ല. അവരുടെ ശബ്ദം പോലും പുറം ലോകം കേട്ടിട്ടില്ല. മന്ത്രിയുടെ ശബ്ദം എഡിറ്റ് ചെയ്തിട്ടാണ് പുറത്ത് വിട്ടിട്ടും ഉള്ളത്. അപ്പോള്‍ പിന്നെ മംഗളം ടെലിവിഷനെ സംശയത്തോടെ കാണുന്നവരെ എങ്ങനെ കുറ്റം പറയാന്‍ പറ്റും.

ഇഷ്ടപ്പെട്ടിരുന്നില്ലെങ്കില്‍.. ആ നിമിഷം തന്നെ

മന്ത്രിയുടേതെന്ന് പറയുന്ന ആ സംഭാഷണം ഇഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ എന്തായിരിക്കും ആ സ്ത്രീ ചെയ്യുക. ഇത്രയധികം നേരും അത് കേട്ടുകൊണ്ടിരിക്കുമായിരുന്നോ അതോ ഉടന്‍ ഫോണ്‍ കട്ട് ചെയ്യുമായിരുന്നോ? ഈ ചോദ്യത്തിനും വേണം ഉത്തരം.

ലൈംഗിക ബന്ധം പോലെ തന്നെ

ഫോണ്‍ വഴിയുള്ള സെക്‌സ് തന്നെ ആയിരുന്നു ആ സംഭാഷണത്തില്‍. സ്ത്രീയ്ക്ക് താത്പര്യം ഇല്ലെങ്കില്‍ അത് എങ്ങനെയാണ് ഇങ്ങനെ മിനിട്ടുകളോളം നീണ്ടുപോയത് എന്ന ചോദ്യവും പ്രസക്തമാണ്

ഹണി ട്രാപ്പ് തന്നെ

മന്ത്രിയെ കുടുക്കാന്‍ മനപ്പൂര്‍വ്വം ഒരുക്കിയ കെണിയായിരുന്നു ഇത് എന്ന് സംശയിക്കാനുള്ള സാഹചര്യങ്ങള്‍ ഏറെയാണ്. സ്ത്രീ പരാതിയുമായി രംഗത്തെത്താത്ത സമയം വരെ ഈ സംശയം നിലനില്‍ക്കും.

ന്യായീകരണം പോലും വിലപ്പോകുന്നില്ല

എല്ലാ തെളിവുകളും തങ്ങളുടെ കൈവശം ഉണ്ടെന്നാണ് മംഗളം ടിവി അധികൃതര്‍ പറയുന്നത്. എന്നാല്‍ ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പുതിയ തെളിവുകളൊന്നും പുറത്ത് വന്നിട്ടും ഇല്ല.

മംഗളത്തിന് മരണമണിയോ

ഈ സംഭവത്തോടെ മംഗളം ടെലിവിഷന്‍രെ മരണമണി മുഴങ്ങുമോ എന്നാണ് ചിലര്‍ ഉന്നയിക്കുന്ന സംശയം. ആരോപണം തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ മംഗളത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പ്. എകെ ശശീന്ദ്രന്‍ നിയമ നടപടിയ്‌ക്കൊരുങ്ങുമോ എന്നും കാത്തിരുന്ന് കാണാം.

കുട്ടികള്‍ കാണരുതാത്ത ടിവി?

ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ടതിന് ശേഷം കുട്ടികളെ ടിവിയ്ക്ക് മുന്നില്‍ നിന്ന് മാറ്റണം എന്ന അഭ്യര്‍ത്ഥനയും അവതാകര്‍ ഇടക്കിടെ നടത്തിക്കൊണ്ടിരുന്നു. ഇതും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

കുട്ടികൾ കേൾക്കാൻ പാടില്ല എന്ന് പറഞ്ഞ് മംഗളം സംപ്രേഷണം ചെയ്ത ആ ഓഡിയോ ഇതായിരുന്നു

English summary
Mangalam Tv audio tape controversy- What is the real issue?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X