സൂര്യയെ പോലും ഞെട്ടിച്ച കരച്ചിലുമായി ഡിംപൽ... മണിക്കുട്ടൻ അരങ്ങ് വിട്ടപ്പോൾ ബിഗ് ബോസ് ഹൗസിൽ നടന്നത്

മണിക്കുട്ടന്‍ ബിഗ് ബോസ് ഹൗസ് വിട്ടുപോകുന്നു എന്നത് ഒരു പ്രാങ്ക് അല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. മത്സരാര്‍ത്ഥികളെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു മണിക്കുട്ടന്റേയും ബിഗ് ബോസിന്റേയും നീക്കം. ഇതിന് മുമ്പ് പലരും സ്വയം പിന്‍മാറാന്‍ തയ്യാറായിട്ടും അതിന് അനുവാദം നല്‍കാതിരുന്ന ബിഗ് ബോസ് എന്തുകൊണ്ട് മണിക്കുട്ടനെ അനുവദിച്ചു എന്നത് ഒരു ചോദ്യമാണ്.

മണിക്കുട്ടന്റെ പിന്‍വാങ്ങലില്‍ ഏവരും പ്രതീക്ഷിച്ചിരുന്നതായിരുന്നു സൂര്യയുടെ പൊട്ടിക്കരച്ചില്‍. എന്നാല്‍ അതിലും തകര്‍ന്നുപോയത് ഡിംപല്‍ ഭാല്‍ ആയിരുന്നു.

പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം

ഞെട്ടിച്ച പ്രഖ്യാപനം

ഞെട്ടിച്ച പ്രഖ്യാപനം

മണിക്കുട്ടന്‍ കണ്‍ഫെഷന്‍ റൂമിലേക്ക് പോയതിന് പിറകേ, അപ്രതീക്ഷിതമായിട്ടായിരുന്നു ബിഗ് ബോസിന്റെ പ്രഖ്യാപനം. സ്വയം തീരുമാനിച്ചതിന്റെ ഭാഗമായി മണിക്കുട്ടന്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പോകുന്നു എന്നതായിരുന്നു അത്. എല്ലാവരും ഞെട്ടിത്തരിച്ചുപോയി.

അതെങ്ങനെ ശരിയാകും

അതെങ്ങനെ ശരിയാകും

അതെങ്ങനെ ശരിയാകും എന്നതായിരുന്നു എല്ലാവരുടേയും മുഖത്തെ ഭാവം. മണിക്കുട്ടനെ ഒന്ന് കാണാന്‍ പറ്റുമോ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തിയത്. എന്നാല്‍ അത് സാധ്യമല്ലെന്ന് ബിഗ് ബോസ് ഉറപ്പിച്ച് പറയുകയും ചെയ്തു. മണിക്കുട്ടന്‍ അത് ആഗ്രഹിക്കുന്നില്ല.

പൊട്ടിക്കരഞ്ഞ് സൂര്യ

പൊട്ടിക്കരഞ്ഞ് സൂര്യ

ബിഗ് ബോസിന്റെ പ്രഖ്യാപനം വന്നപ്പോള്‍ തന്നെ സൂര്യ കരഞ്ഞ് തുടങ്ങിയിരുന്നു. പിന്നെ അതൊരു പൊട്ടിക്കരച്ചില്‍ ആയി മാറി. മണിക്കുട്ടനോട് തിരിച്ചുവരാന്‍ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സൂര്യയുടെ കരച്ചില്‍. പിന്നീട് മണിക്കുട്ടന്റെ പാവയെ കെട്ടിപ്പിടിച്ചും ആ കരച്ചില്‍ തുടര്‍ന്നു.

ഡിംപല്‍ തകര്‍ന്നുപോയി

ഡിംപല്‍ തകര്‍ന്നുപോയി

സൂര്യയേക്കാള്‍, ഈ വിവരം തകര്‍ത്തുകളഞ്ഞത് ഡിംപലിനെ ആയിരുന്നു. ഡിംപല്‍ പൊട്ടിപ്പൊട്ടി കരഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ ബാത്ത് റൂമില്‍ പോയും കരച്ചില്‍ തന്നെ. ബാത്ത് റൂമിന് പുറത്ത് നിന്ന സായിയ്ക്കും റംസാനും പോലും സഹിക്കാന്‍ പറ്റാത്ത വിധത്തിലായിരുന്നു ഡിംപലിന്റെ കരച്ചില്‍.

എന്തുകൊണ്ട് അങ്ങനെ

എന്തുകൊണ്ട് അങ്ങനെ

തൊട്ട് തലേന്ന് രാത്രി ഡിംപല്‍ ഭാലും മണിക്കുട്ടനും ഏറെ നേരം സംസാരിച്ചിരുന്നു. മണിക്കുട്ടനോടുള്ള അടുപ്പം ഡിംപല്‍ പറയുകയും ചെയ്തിരുന്നു. അപ്പോള്‍ ഇത്തരമൊരു തീരുമാനത്തെ കുറിച്ച് മണിക്കുട്ടന്‍ യാതൊരു സൂചനയും നല്‍കിയിരുന്നും ഇല്ല.

അവനെങ്ങനെ പോകാന്‍ കഴിയും

അവനെങ്ങനെ പോകാന്‍ കഴിയും

മണിക്കുട്ടന് എങ്ങനെ പോകാന്‍ കഴിയും എന്നായിരുന്നു കിടിലം ഫിറോസിന്റെ ചോദ്യം. തനിക്കുള്ള എതിരാളിയായിരുന്നു മണിക്കുട്ടന്‍ എന്നും ഫിറോസ് പറഞ്ഞു. മണിക്കുട്ടനെ എല്ലാവരും ചേര്‍ന്ന് കളിയാക്കിയിരുന്ന കാര്യവും ഫിറോസ് പരാമര്‍ശിച്ചു. അതിനൊപ്പം മറ്റൊരു പ്രതീക്ഷ കൂടി ഫിറോസ് പങ്കുവച്ചു.

തിരിച്ചുവരും

തിരിച്ചുവരും

മണിക്കുട്ടന്‍ തിരിച്ചുവരും എന്ന പ്രതീക്ഷയാണ് പിന്നീട് ഫിറോസ് പങ്കുവച്ചത്. അതിനുള്ള സാധ്യതകളാണ് കൂടുതലുള്ളത് എന്നും ഫിറോസ് പറഞ്ഞു. ആരാധകരും അത്തരമൊരു സാധ്യതയെ ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല.

ഭക്ഷണവുമായി അനൂപ്

ഭക്ഷണവുമായി അനൂപ്

താന്‍ തയ്യാറാക്കിയ ഭക്ഷണവുമായി അനൂപ് സ്റ്റോര്‍ റൂമിലെ ക്യാമറയ്ക്ക് മുന്നിലെത്തി. ഈ ഭക്ഷണം മണിക്കുട്ടന് എത്തിച്ചുകൊടുക്കാനാകുമോ എന്ന് ബിഗ് ബോസിനോട് ചോദിച്ചു. എന്നാല്‍ അതിനോട് ബിഗ് ബോസ് പ്രതികരിച്ചില്ല. ഫൈനലില്‍ ലാലേട്ടന്റെ അപ്പുറവും ഇപ്പുറവുമായി തങ്ങളുണ്ടാകുമെന്ന് മണിക്കുട്ടന്‍ പറഞ്ഞ കാര്യവും പിന്നീട് അനൂപ് ഓര്‍ത്തെടുത്തു.

സംസാരിച്ചിരുന്നെങ്കില്‍

സംസാരിച്ചിരുന്നെങ്കില്‍

മണിക്കുട്ടന് അത്രയും വിഷമം ഉണ്ടായിരുന്നെങ്കില്‍ അത് സംസാരിച്ച് തീര്‍ക്കാമായിരുന്നു എന്നതായിരുന്നു നോബിയുടെ നിലപാട്. ആ പ്രശ്‌നം അങ്ങനെ തീര്‍ക്കാന്‍ കഴിയുമായിരുന്നു എന്ന് നോബി വിശ്വസിക്കുന്നു. രമ്യ അതിനെ പിന്താങ്ങുകയും ചെയ്തു. മണിക്കുട്ടന്‍ പോയതിലെ വിഷമം ഋതുവും പ്രകടിപ്പിച്ചു.

ഗെയിം മാറും

ഗെയിം മാറും

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണം നടത്തിയത് അഡോണി ആയിരുന്നു. മണിക്കൂട്ടന്‍ പുറത്ത് പോയതോടെ ബിഗ് ബോസ് ഹൗസിലെ ഗെയിം മൊത്തം മാറിമറിയും എന്നാണ് അഡോണിയുടെ നിരീക്ഷണം. വരും ദിനങ്ങളില്‍ അത് വ്യക്തമാകുമെന്ന് ഉറപ്പുമാണ്.

തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+