Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരേയോരു രാജാവ്, മണിക്കുട്ടന്‍ ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് ചിത്രം, രണ്ടും മൂന്നും സ്ഥാനം

ചെന്നൈ: ഒരു മാസത്തിലധികം നീണ്ട ആരാധകരുടെ കാത്തിരിപ്പിനും ആകാംഷയ്ക്കും ഒടുവില്‍ അവസാനമായിരിക്കുകയാണ്. ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ വിജയി ആരെന്നുളള ചോദ്യത്തിനാണ് പ്രേക്ഷകര്‍ക്ക് ഉത്തരം കിട്ടിയിരിക്കുന്നത്.

ബിഗ് ബോസ് ഫിനാലെ ഷൂട്ട് ഇന്ന് ചെന്നൈയില്‍ നടന്നു എന്നാണ് സൂചന. പിന്നാലെ ചില ചിത്രങ്ങള്‍ യൂട്യൂബ് ചാനലുകളിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. ബിഗ് ബോസ് കിരീടത്തില്‍ മുത്തമിടുന്ന മണിക്കുട്ടന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇതോടെ മണിക്കുട്ടന്‍ ബിഗ് ബോസ് വിജയി ആയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

1

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് ബിഗ് ബോസ് ഫിനാലെ ഷൂട്ടിനായി താരങ്ങളും അണിയറ പ്രവര്‍ത്തകരും ചെന്നൈയിലേക്ക് എത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പുറത്ത് വിടുന്ന ചില വ്യക്തിപരമായ ചിത്രങ്ങളും വീഡിയോകളും അല്ലാതെ ഫിനാലെ ഷൂട്ടിന്റെ ഔദ്യോഗികമായ ഒരു വിവരവും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

2

ഇന്ന് ചെന്നൈയില്‍ വെച്ച് ഫിനാലെ ഷൂട്ട് നടക്കും എന്നുളള സൂചനകള്‍ വ്‌ലോഗര്‍ രേവതി അടക്കമുളള ചിലര്‍ പുറത്ത് വിട്ടിരുന്നു. അത് ശരിയാണെന്ന് കരുതാവുന്ന തരത്തിലുളള ചിത്രങ്ങള്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മണിക്കുട്ടന്‍ ബിഗ് ബോസ് ട്രോഫിയില്‍ ചുംബിക്കുന്ന ഒരു ചിത്രം ബിഗ് ബോസ് ഫാന്‍സ് ഗ്രൂപ്പുകളില്‍ അടക്കം വൈറലാവുകയാണ്.

3

മണിക്കുട്ടന്‍ ബിഗ് ബോസ് കിരീടം ചൂടി എന്നാണ് ഈ ചിത്രത്തോടെ ആരാധകര്‍ ഉറപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുളള യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഷോ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. മണിക്കുട്ടനോ ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികളോ ഇത് സംബന്ധിച്ച് യാതൊരു വിവരവും പുറത്ത് വിട്ടിട്ടുമില്ല.

4

അതേസമയം മണിക്കുട്ടന്‍ വിജയി ആയപ്പോള്‍ സായ് വിഷ്ണു ആണ് രണ്ടാമത് എത്തിയത് എന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്. കിരീടം നേടും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ശക്തമായ മത്സരാര്‍ത്ഥി ആയിരുന്ന ഡിംപല്‍ ഭാല്‍ മൂന്നാമതാണ് എത്തിയത് എന്നും അഭ്യൂഹം പരക്കുന്നു. അതിനിടെ ഡിംപലിന്റെ സഹോദരിയായ തിങ്കള്‍ ഭാലിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസും ചര്‍ച്ചയാകുന്നു.

5

തിങ്കള്‍ ഭാലിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലെ കുറിപ്പ് ഇങ്ങനെയാണ്: '' നിങ്ങളുടെ നിറഞ്ഞ സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഡിംപലിന് ബിഗ് ബോസ് കിരീടം നേടാന്‍ സാധിച്ചില്ല. എന്നാല്‍ അവള്‍ക്ക് ലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ഇടം നേടാന്‍ സാധിച്ചും എന്നാണ് തിങ്കള്‍ കുറിച്ചിരിക്കുന്നത്. ഇതോടെ ഡിംപല്‍ അല്ല ബിഗ് ബോസ് വിജയി എന്നുറപ്പായിരിക്കുകയാണ്.

6

എട്ട് മത്സരാര്‍ത്ഥികള്‍ ആണ് ബിഗ് ബോസിന്റെ ഫൈനല്‍ റൗണ്ടിലേക്ക് എത്തിയത്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്ണു, റിതു മന്ത്ര, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റംസാന്‍, അനൂപ് കൃഷ്ണന്‍ എന്നിവര്‍ ആണ് ഷോ ചിത്രീകരണം അവസാനിപ്പിക്കുമ്പോള്‍ ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണമായിരുന്നു ഷോ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നത്

Recommended Video

cmsvideo
    പ്രതീക്ഷകള്‍ തെറ്റിയില്ല, മണിക്കുട്ടന്‍ തന്നെ ബിഗ് ബോസ് വിജയി | Oneindia Malayalam
    7

    ഇതോടെ ബിഗ് ബോസ് രണ്ടാം സീസണ്‍ പോലെ ഇത്തവണയും വിജയി ഉണ്ടായേക്കില്ല എന്നുളള ആശങ്ക പരന്നു. എന്നാല്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്താന്‍ ആയിരുന്നു ഷോയുടെ നിര്‍മ്മാതാക്കളുടെ തീരുമാനം. മണിക്കുട്ടന്‍ ആരാധകര്‍ താരത്തിന് വോട്ട് പിടിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണം തന്നെ അഴിച്ച് വിട്ടിരുന്നു. വന്‍ ജനപ്രിയത ഷോയിലൂടെ മണിക്കുട്ടന്‍ സ്വന്തമാക്കിയിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+