Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ ചടങ്ങിനിടെയും മോശം അനുഭവം; വെളിപ്പെടുത്തി നടി മഞ്ജിമ മോഹന്‍, സുപ്രധാന ചോദ്യം

കൊച്ചി: മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് മഞ്ജിമ മോഹന്‍. ശ്രദ്ധിക്കപ്പെട്ട വ്യത്യസ്തമായ വേഷങ്ങളില്‍ അവര്‍ തിളങ്ങിയിട്ടുണ്ട്. കളിയൂഞ്ഞാല്‍ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയതു മുതല്‍ നിവിന്‍ പോളിക്കൊപ്പമുള്ള ഒരു വടക്കന്‍ സെല്‍ഫി ഉള്‍പ്പെടെ മലയാളികള്‍ മറന്നുകാണില്ല. പിന്നീട് തമിഴിലും അവര്‍ വേഷമിട്ടു.

എന്നാല്‍ പലപ്പോഴും ബോഡി ഷെയിമിങ് നേരിടുന്ന നടി കൂടിയാണ് മഞ്ജിമ മോഹന്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് അവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ ചടങ്ങിനിടെയും മോശം അനുഭവമുണ്ടായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

1

ഗൗതം കാര്‍ത്തികും മഞ്ജിമയും തമ്മിലുള്ള വിവാഹം ചെന്നൈയില്‍ വച്ചാണ് നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒട്ടേറെ ആരാധകരാണ് അവരെ പിന്തുണച്ചും ആശംസ അറിയിച്ചു രംഗത്തുവന്നത്. എന്നാല്‍ വിവാഹ ദിവസം പോലും തനിക്കെതിരെ മോശം പദപ്രയോഗങ്ങളുണ്ടായി എന്ന് തുറന്നു പറയുകയാണ് മഞ്ജിമ മോഹന്‍.

2

വിവാഹ ചടങ്ങിനിടെ ചിലര്‍ മോശമായി സംസാരിച്ചുവെന്നും എന്റെ ശരീരത്തെ കുറിച്ചാണ് അവര്‍ പറഞ്ഞതെന്നും മഞ്ജിമ ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഓണ്‍ലൈനില്‍ മാത്രമല്ല നേരിട്ടും ഇത്തരം അനുഭവങ്ങളുണ്ടാകുന്നു എന്നതാണ് നടി എടുത്തു പറയുന്നത്. വിവാഹ ചടങ്ങ് നടക്കുന്ന വേളയില്‍ പോലും ബോഡി ഷെയിമിങ് നേരിടേണ്ടി വന്നത് നടി ചൂണ്ടിക്കാട്ടുന്നു.

3

എന്നാല്‍ ഇത്തരം മോശം കമന്റുകള്‍ തന്നെ ബാധിക്കില്ല. തന്റെ ശരീരത്തില്‍ താന്‍ സംതൃപ്തയാണ്. വിവാഹത്തിനിടെ പോലും ചിലര്‍ ഇത്തരം കമന്റുകള്‍ പ്രയോഗിച്ചു. നേരത്തെ മോശം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു. ഇപ്പോള്‍ എനിക്ക് പ്രശ്‌നമല്ല. ആവശ്യമെങ്കില്‍ ശരീര ഭാരം കുറയ്ക്കാന്‍ തനിക്ക് സാധിക്കുമെന്നും മഞ്ജിമ മോഹന്‍ പറഞ്ഞു.

4

കഥാപാത്രം ആവശ്യപ്പെടുന്നു എങ്കില്‍ ശരീര ഭാരം കുറയ്ക്കാന്‍ എനിക്ക് സാധിക്കും. ബോഡി ഫിറ്റ്‌നസ് കൊണ്ടുവരാന്‍ പറ്റുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. മറ്റുള്ള വ്യക്തികളെ ബാധിക്കുന്ന കാര്യമല്ല ഇത്. എന്റെ ശരീരത്തിന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ എന്തിന് വ്യാകുലപ്പെടുന്നു എന്ന് മനസിലാകുന്നില്ലെന്നും മഞ്ജിമ മോഹന്‍ പറയുന്നു.

5

കളിയൂഞ്ഞാല്‍ എന്ന സൂപ്പര്‍ ഹിറ്റ് മലയാള ചിത്രത്തിലൂടെ ബാലതാരമായി എത്തിയതാണ് മഞ്ജിമ മോഹന്‍. പിന്നീട് ഒട്ടേറെ സിനിമകളില്‍ അവര്‍ തിളങ്ങി. വടക്കന്‍ സെല്‍ഫിയില്‍ നായികയായും വേഷമിട്ടു. ഗൗതം സാവുദേവ് മേനോന്റെ അച്ചം യെമ്പത് മദമയ്യഡ എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. ദേവരട്ടം എന്ന ചിത്രത്തിന് ശേഷമാണ് മഞ്ജിമയും ഗൗതം കാര്‍ത്തികും അടുത്തത്. ഇത് പിന്നീട് വിവാഹത്തിലേക്ക് കടന്നു.

6

നവംബര്‍ 28നായിരുന്നു മഞ്ജിമയും ഗൗതം കാര്‍ത്തികും തമ്മിലുള്ള വിവാഹം. വളരെ അടുപ്പമുള്ള വ്യക്തികളും ബന്ധുക്കളുമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഞ്ജിമയുടെ പുതിയ സിനിമ ഒരുങ്ങുന്നുണ്ട്. ഒക്ടോബര്‍ 31 ലേഡീസ് നൈറ്റ് എന്നാണ് ചിത്രത്തിന്റെ പേര്.

7

ജീവിതത്തില്‍ നേരിടേണ്ടി വന്ന അപകടത്തെ പറ്റിയും സര്‍ജറിയെ കുറിച്ചും അടുത്തിടെ മഞ്ജിമ വെളിപ്പെടുത്തിയിരുന്നു. 2019ലാണ് നടി അപകടത്തില്‍പ്പെട്ടത്. വീടിന്റെ ഗേറ്റ് ശക്തമായി കാലില്‍ ഇടിക്കുകയായിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു സംഭവം. പിന്നീട് വേദന ശക്തമായപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ ചികില്‍സ തേടിയ വേളയിലാണ് പൊട്ടലുണ്ടെന്ന് മനസിലായത്.

8

ഇനിയും വൈകിയിരുന്നു എങ്കില്‍ പാദം മുറിച്ചുമാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യവും മഞ്ജിമ മോഹന്‍ വെളിപ്പെടുത്തി. സര്‍ജ്ജറി കഴിഞ്ഞ് മാസങ്ങളോളം വിശ്രമത്തിലായിരുന്നു. പിന്നീടാണ് തൈറോയ്ഡ് പ്രശ്‌നമടക്കം നേരിട്ടത്. പിസിഒഡിയുമുണ്ടായി. മാനസികമായി തകര്‍ന്ന ദിനങ്ങളായിരുന്നു അത് എന്ന് മഞ്ജിമ പറയുന്നു.

9

സര്‍ജറിക്ക് ശേഷം ശരീരം തടിച്ചു. പിന്നീട് പലരും കളിയാക്കി. നടിമാരുടെ ശരീരം തടിച്ചാല്‍ ബോഡി ഷെയിമിങ് നേരിടേണ്ടി വരുന്നത് പതിവാണ്. ട്രോളുകള്‍ ആസ്വദിക്കുമെങ്കിലും ബോഡി ഷെയിമിങ് കൂടുതലായിരുന്നു. നിറത്തിന്റെയും ശരീരത്തിന്റെയും പേരില്‍ പരിഹസിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മഞ്ജിമ മോഹന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+