കല്യാണിന്റെ പരസ്യത്തില്‍ മഞ്ജുവും ഐശ്വര്യയും
കല്യാണ്‍ ജ്വല്ലറി പരസ്യങ്ങളില്‍ നിന്നും മഞ്ജു വാര്യരെ ഒഴിവാക്കുന്ന എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളെ അസ്ഥാനത്താക്കിക്കൊണ്ട് മഞ്ജു അഭിനയിക്കുന്ന കല്യാണിന്റെ പുതിയ പരസ്യങ്ങള്‍ പുറത്തുവന്നു.
പുതിയ പരസ്യത്തില്‍ മഞ്ജുവിനൊപ്പം ഐശ്വര്യ റായി കൂടിയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തിരുവനന്തപുരത്ത് പുറത്ത് തുറക്കാന്‍ പോകുന്ന കല്യാണിന്റെ പുതിയ ഷോറൂമിന്റെ പരസ്യമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
തിരുവനന്തപുരത്തെ പുതിയ ഷോറൂമിനെക്കുറിച്ച് മഞ്ജു ഐശ്വര്യയെ ഫോണില്‍ വിളിച്ച് അറിയിക്കുന്നതായിട്ടാണ് പരസ്യങ്ങള്‍. രണ്ട് പരസ്യങ്ങളാണ് ഈ സീരിസില്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യത്തേതില്‍ നൃത്തം പഠിപ്പിക്കുന്നതിനിടെ മഞ്ജുവിന് ഐശ്വര്യയുടെ കോള്‍ വരുന്നതും തിരുവനന്തപുരത്തെ ഷോറൂമിനെക്കുറിച്ച് മഞ്ജുവിന് പറഞ്ഞുകൊടുക്കുന്നതുമാണ് കാണാന്‍ കഴിയുക.
രണ്ടാമത്തെ പരസ്യത്തില്‍ കുളക്കടവില്‍ നിന്നുകൊണ്ട് ഫോണില്‍ ഐശ്വര്യയുമായി സംസാരിക്കുന്ന മഞ്ജു കല്യാണ്‍ ജ്വല്ലറിയുടെ പുതിയ ഷോറൂമിനെക്കുറഇച്ച് താന്‍ പറയാന്‍ വിട്ടുപോയ ചില കാര്യങ്ങള്‍ കൂടി ഐശ്വര്യയോട് പറയുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനായ വരിക്കാശേരി മനയില്‍ വച്ചാണ് മഞ്ജു അഭിനയിച്ച പരസ്യരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ രണ്ട് പരസ്യങ്ങളും മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ആരാധകരോട് അഭിപ്രായം ആരായുകയും ചെയ്തിട്ടുണ്ട്.
<center><iframe width="100%" height="315" src="//www.youtube.com/embed/GVAZdOcpo70" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications
