മഞ്ജു വാര്യര്‍ അങ്ങനെ ന്യൂസ് മേക്കര്‍ ആയി
കൊച്ചി: മനോരമ ന്യൂസില്‍ ആണ് കഴിഞ്ഞ വര്‍ഷത്തെ ന്യൂസ് മേക്കറെ തിരഞ്ഞെടുക്കുന്ന പരിപാടി. സരിത എസ് നായരെ ഉള്‍പ്പെടുത്താതെ എന്ത് ന്യൂസ് മേക്കര്‍ എന്ന് ചോദിച്ചവര്‍ ഒരു പാടുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ന്യൂസ് മേക്കറായി തിരഞ്ഞെടുക്കപ്പെട്ടത് മഞ്ജു വാര്യരും.
സിനിമ താരം നെടുമുടി വേണു ആണ് ന്യൂസ് മേക്കറെ പ്രഖ്യാപിച്ചത്. എന്‍കെ പ്രേമ ചന്ദ്രന് എംപിയും എഴുത്തുകാരി എംആര്‍ ജയഗീതയും നെടുമുടി വേണുവിനൊപ്പം പ്രഖ്യാപന ചടങ്ങില്‍ ഉണ്ടായിരുന്നു.

10 പേരായിരുന്നു തുടക്കത്തില്‍ മത്സര രംഗത്തുണ്ടായിരുന്നത്. അവസാന ഘട്ടത്തിലെത്തിയപ്പോള്‍ നാല് പേര് മാത്രമായി. ഐഎസ്ആര്‍ഒ ചെയര്‍മാര്‍ ആയിരുന്ന ഡോ കെ രാധാകൃഷ്ണന്, ഇന്നസെന്റ്, ഹോക്കി താരം പിആര്‍ ശ്രീജേഷ് എന്നിവരായിരുന്നു അവസാന റൗണ്ടില്‍ മഞ്ജു വാര്യരുടെ എതിരാളികള്‍.
ഒരു ഘട്ടത്തില്‍ ഡോ കെ രാധാകൃഷ്ണന് മുന്നില്‍ നിന്നിരുന്നു എന്നാണ് വിവരം. പ്രേക്ഷകരാണ് വിജയികളെ തിരഞ്ഞെടുത്ത്. ഓണ്‍ലൈന്‍ വഴിയും എസ്എംഎസ് വഴിയും ആണ് വോട്ടിങ് നടന്നത്.

തന്നെ ന്യൂസ് മേക്കറായി തിരഞ്ഞെടുത്ത വിവരം വിശ്വസിക്കാനാവുന്നില്ലെന്നാണ് മഞ്ജു വാര്യര്‍ പ്രതികരിച്ചത്. ഏറെ സന്തോഷമുണ്ടെന്നും മഞ്ജു പറഞ്ഞു.
വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം സിനിമയില്‍ വന്‍ തിരിച്ചുവരവാണ് മഞ്ജു നടത്തിയത്. അതിനിടെ ഭര്‍ത്താവും സിനിമ താകരവും ആയ ദിലീപുമായുള്ള വിവാഹ ബന്ധവും വേര്‍പെടുത്തിയിരുന്നു. ഇതോടെ മഞ്ജു വാര്‍ത്തകളില്‍ നിറഞ്ഞു. മഞ്ജു വാര്യര്‍ അഭിനയിച്ച ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രവും വന്‍ ഹിറ്റായിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications