ദിലീപിന് മഞ്ജു വാര്യരുടെ അഭിനന്ദനം... എന്താ സംഭവം?
മഞ്ജു വാര്യരും ദിലീപും പിരിഞ്ഞിട്ട് ഇപ്പോള്‍ നാളുകള്‍ ഏറെയായി. എന്നാലും രണ്ട് പേരും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇത്തവണത്തെ ക്രിസ്മസ് രണ്ട് പേരും തമ്മിലുള്ള 'നേര്‍ക്കുനേര്‍' യുദ്ധത്തിന് സാക്ഷ്യം വഹിയ്ക്കുമെന്നായിരുന്നു പലരും പറഞ്ഞിരുന്നത്.
തിരിച്ചുവരവിന് ശേഷമുള്ള മഞ്ജു വാര്യരുടെ നാലാം ചിത്രമായ 'ജോ ആന്റ് ദ ബോയും' ദിലീപിന്റെ 'ടു കണ്‍ട്രീസും' ക്രിസ്മസിനാണ് റിലീസ് ചെയ്തത്. സിനിമകളുടെ അവസ്ഥയെ പറ്റി ഇപ്പോള്‍ തന്നെ ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്.
എന്തായാലും ദിലീപിന്റെ 'ടു കണ്‍ട്രീസ്' ബോക്‌സ് ഓഫീസില്‍ മികച്ച അഭിപ്രായമാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ മഞ്ജുവിന്റെ ചിത്രത്തെക്കുറിച്ച് അത്രയ്ക്കങ്ങ് അഭിപ്രായവും ഇല്ല. പക്ഷേ മഞ്ജു വാര്യര്‍ തികച്ചും പ്രൊഫഷണലായാണ് ഇവിടെ ഇടപെടുന്നത് എന്നത് ശ്രദ്ധേയമാണ്.

ടു കണ്‍ട്രീസ്
ടു കണ്‍ട്രീസ് ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. ദിലീപും മമ്ത മോഹന്‍ദാസും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

മഞ്ജുവിന്‌റെ പ്രശംസ
തീയേറ്ററില്‍ മികച്ചരീതിയില്‍ പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളെ കുറിച്ചാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. അതില്‍ ദിലീപിന്റെ ടു കണ്‍ട്രീസും ഉണ്ട്.

സിനിമ മഴ
നല്ല സിനിമകളുടെ മഴയാണ് ഇത്തവണത്തെ ക്രിസ്മസിന് എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ എഴുതുന്നത്. കേരളത്തിലെ സിനിമ പ്രേമികള്‍ക്ക് ഏറ്റവും നല്ല സമയമെന്ന്!!!

ചാര്‍ലിയ്ക്കും കപ്യാര്‍ക്കും
തീയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുന്ന ചാര്‍ലി, അടി കപ്യാരെ കൂട്ടമണി എന്നിവയേയും പ്രശംസിയ്ക്കാന്‍ മഞ്ജു മറന്നില്ല.

ജോയുടെ അവസ്ഥ
മഞ്ജു വാര്യരുടെ പേരിലാണ് ജോ ആന്റ് ദ ബോയ് എന്ന സിനിമ ഇറങ്ങുന്നത്. എന്നാല്‍ മറ്റ് സിനിമകള്‍ക്കൊപ്പമെത്താന്‍ 'ജോ'യ്ക്ക് കഴിഞ്ഞിട്ടില്ല.

അതാണ് മഞ്ജു
ദിലീപുമായി പിരിഞ്ഞ് കഴിയുകയാണെങ്കിലും, ദിലീപ് ചിത്രം വിജയിക്കുമ്പോള്‍ അതിനെ പ്രശംസിയ്ക്കാന്‍ മഞ്ജു അല്‍പം പോലും മടികാണിച്ചില്ല.

മഞ്ജുവിന്റെ ഗ്രാഫ്
ഹൗ ഓള്‍ഡ് ആര്‍ യുവിന് ശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ് ജോ. എന്നാല്‍ ആദ്യ ചിത്രത്തിന് സമാനമായ ഒരു ഹിറ്റ് സമ്മാനിയ്ക്കാന്‍ പിന്നീട് മഞ്ജുവിന് കഴിഞ്ഞില്ല.

ഗോസിപ്പുകള്‍
മഞ്ജു വാര്യര്‍ വിവാഹമോചനത്തിന് ശേഷം സിനിമയില്‍ കൂടുതല്‍ സജീവമായതോടെ ആരോപണങ്ങളും ഗോസിപ്പുകളും ഉയര്‍ന്നുതുടങ്ങി. ഒരു പരസ്യ ചിത്ര സംവിധായകന്‌റെ പേര് ചേര്‍ത്താണ് ഇപ്പോഴത്തെ ഗോസിപ്പുകള്‍.

ദിലീപിനും ആശ്വാസം
തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്ന ഒരു അവസ്ഥയിലായിരുന്നു ദിലീപ്. അടുത്ത കാലത്ത് സൂപ്പര്‍ ഹിറ്റുകളൊന്നും സൃഷ്ടിയ്ക്കാന്‍ ദിലീപിന് കഴിഞ്ഞിരുന്നില്ല
|
മഞ്ജുവിന്‍റെ പോസ്റ്റ്
ഇതാണ് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്


Click it and Unblock the Notifications
