കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനോട് മഞ്ജു വാര്യര്‍ക്ക് ചിലത് പറയാനുണ്ട്....
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനോട് നടി മഞ്ജു വാര്യര്‍ക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും നേര്‍ന്നുക്കൊണ്ടാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്‌ററ് തുടങ്ങുന്നത്.
എല്‍ഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ സ്ത്രീ സുരക്ഷയെക്കുറിച്ചാണ് മഞ്ജുവിന് പറയാനുള്ളത്. എല്ലാത്തവണത്തെയും പോലെ വാഗ്ദാനങ്ങളില്‍ ഒതുക്കാതെ പറഞ്ഞതൊക്കെ ഒന്നു കൂടി ഓര്‍മ്മിപ്പിക്കുകയായിരുന്നു മഞ്ജു.

കേരളത്തിലെ പെണ്‍കുട്ടികളുടെ സുരക്ഷായായിരുന്നു പോസ്റ്റിലെ മുഖ്യ വിഷയം. ' അങ്ങയുടെ ഭരണത്തിന്‍ കീഴില്‍ ഞങ്ങള്‍ സുരക്ഷിതരാണ്' എന്ന് പറയാന്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് പറയാന്‍ കഴിയട്ടെ എന്നായിരുന്നു മഞ്ജു പറഞ്ഞത്. മഞ്ജുവിന്റെ പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പോസ്റ്റ് വായിക്കൂ...


Click it and Unblock the Notifications
