മെറിബോയ് ഐസ്‌ക്രീം പരസ്യത്തില്‍ മഞ്ജു വാര്യര്‍
കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ ക്യാമറയ്ക്ക് മുന്നിലേയ്ക്ക് തിരിച്ചെത്തിയ മഞ്ജു വാര്യര്‍ കൂടുതല്‍ പരസ്യചിത്രങ്ങളിലേയ്ക്ക്. കല്യാണ്‍ പരസ്യത്തിന് ശേഷം ഷി ടാക്‌സിയുടെ ബ്രാന്‍ഡ് അംബാസഡറായ മഞ്ജു അടുത്തതായി അഭിനയിച്ചിരിക്കുന്ന പരസ്യം മെറിബോയ് ഐസ്‌ക്രീമിന്റേതാണ്. ഈ ബ്രാന്റിന്റെ അംബാസഡര്‍ കൂടിയായിരിക്കുകയാണ് മഞ്ജുവിപ്പോള്‍.
സഹോദരിയെ പെണ്ണുകാണാന്‍ വരുന്ന ചെറുക്കന്റെ ഇംഗ്ലീഷ് സഹിയ്ക്കവയ്യാതെ മഞ്ജു ചെന്ന് മെറി ബോയ് ഐസ്‌ക്രീം ന്ല്‍കുന്നതും അതോടെ അയാള്‍ മലയാളത്തില്‍ സംസാരിക്കുന്നതുമാണ് പരസചിത്രം.മഞ്ജു തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഈ പര്യചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തേ പല ചിത്രങ്ങളിലും മഞ്ജു നായികയാകുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും ഇതില്‍ പല പ്രൊജക്ടുകളും പിന്നീട് നടക്കാതെ വന്നു. ഇക്കൂട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട വമ്പന്‍ ചിത്രം രഞ്ജിത്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ തയ്യാറാവേണ്ടിയിരുന്ന ചിത്രമാണ്. രണ്ടാം വരവില്‍ മഞ്ജുവിന് അടിക്കടി തടസങ്ങളുണ്ടാകുന്നതുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. എന്തായാലും അതൊന്നും കാര്യമാക്കാതെ പരസ്യചിത്രങ്ങളിലും മറ്റുമായി ലഭിയ്ക്കുന്ന അവസരങ്ങള്‍ ഏറ്റെടുക്കുകയാണ് താരം.
<center><iframe width="100%" height="315" src="//www.youtube.com/embed/t9qdpPeqQfQ" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications