Get Updates
Get notified of breaking news, exclusive insights, and must-see stories!

'പണി അറിയാവുന്ന ആളെ കൊണ്ട് ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്യിക്കുക'; വിവാദങ്ങളിൽ പ്രതികരിച്ച് മനീഷ് കുറുപ്പ്

കൊച്ചി; മഹേഷ് വെട്ടിയാർ ഒരുക്കുന്ന മഞ്ജു വാര്യർ-സൗബിൻ ഷാഹിർ ചിത്രമായ വെള്ളരിക്കപ്പെട്ടണത്തിന്റെ പേരിനെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളിൽ ചില വിവാദങ്ങൾ ഉയർന്നിരുന്നു. 'വെള്ളരിക്കാപ്പട്ടണം' എന്ന പേരില്‍ 2018ല്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ (GUILD) താൻ സിനിമ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് അവകാശപ്പെട്ട് സംവിധായകനായ മനീഷ് കുറുപ്പ് രംഗത്തെത്തുകയായിരുന്നു.

എന്നാൽ മനീഷിന്റെ ആരോപണങ്ങളെ തള്ളി അദ്ദേഹത്തിന് മറുപടിയുമായി മഹേഷ് വെട്ടിയാറും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സത്യവിരുദ്ധ പ്രചരണമാണ് മഹേഷ് നടത്തുന്നതെന്നായിരുന്നു മഹേഷിന്റെ ആരോപണം. ഇപ്പോഴിതാ മഹേഷിന് മറുപടി നൽകുകയാണ് മനീഷ്. മനീഷിന്റെ പുതിയ കുറിപ്പ് വായിക്കാം

1

ഞാൻ മനീഷ് കുറുപ്പ്, വെള്ളരിക്കാപ്പട്ടണം ഡയറക്ടർ ആണ്. (മഞ്ജുവാര്യർ സൗബിൻ സിനിമയല്ല) 12വർഷമായി സിനിമയിൽ പിന്നണിയിൽ പലമേഖലകളിലായി പ്രവർത്തിക്കുന്നു, പ്രധാനമായും ഫിലിം എഡിറ്റിങ്ങിൽ, ഒരു കാലത്ത് തമിഴിലെ ഹിറ്റ് സിനിമക്കളുടെയെല്ലാം എഡിറ്റർ ആയിരുന്ന B. ലെനിൻ (നായകൻ, ഇന്ത്യൻ, കാതലൻ) സാറിന്റെ അസ്സിസ്റ്റന്റ് ആയി ചെന്നൈയിൽ ആയിരുന്നു.
2017 ൽ ഒരു സിനിമ ചെയ്ത് തുടങ്ങി #വെള്ളരിക്കാപ്പട്ടണം എന്ന് പേരുമിട്ട് ചിലവുകൾ കുറവായതുകൊണ്ട് ചെന്നൈയിലുള്ള സൗത്ത് ഇന്ത്യൻ പ്രൊഡ്യൂസർ കൗൺസിലിൽ അംഗത്വം എടുത്ത് അവിടെ രജിസ്റ്റർ ചെയ്തു.. കയ്യിലെ സാമ്പത്തികത്തിന്റെ വരവിനനുസരിച്ചു ക്ലൈമാക്സ്‌ ഒഴിച്ച് 4,5 ഷെഡ്യൂളുകൾകൊണ്ട് സിനിമ 2020 ഫെബ്രുവരി കാലത്ത് കേരളാ സർക്കാരിന്റെ ചിത്രജ്ഞലി പാക്കേജിൽ ചെയ്ത് തീർത്തു.

2

പ്രിയപ്പെട്ട മിനിസ്റ്ററുടെ ഷൈലജ ടീച്ചർ സമയത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു പ്രിയപ്പെട്ട മഞ്ജു വാര്യരും സൗബിക്കയും പുതിയ പടത്തിന്റ പോസ്റ്ററിൽ വെള്ളരിക്കാപ്പട്ടണം എന്ന് പേരിട്ടത്.. അന്ന്മുതലേ കാര്യം പറയാൻ ശ്രമിച്ചു പക്ഷെ അവരതിനെയൊന്നും മുഖവുരയ്‌ക്കെടുത്തില്ല.. 4 മാസം മുൻപ് എന്റെ #വെള്ളരിക്കാപ്പട്ടണം സിനിമയുടെ ക്ലൈമാക്സ്‌ എടുത്ത് ഷൂട്ടിങ് അവസാനിപ്പിച്ചു.. അങ്ങനെ post-production ജോലികൾ നടക്കുമ്പോഴായിരുന്നു അഭിനയിക്കാൻ ആളുകളെ തേടുന്നു എന്ന് പരസ്യവുമായി വീണ്ടും ആ സിനിമയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.. (അതിന്റ ഓഡിഷൻ നടന്നോ അതോ വീണ്ടും സിനിമ കൊണ്ട് വരാനായി വെറുതെ പോസ്റ്റിയതാണോ അറിയില്ല പങ്കെടുത്തവരാരെങ്കിലും ഉണ്ടെങ്കിൽ പറയുക).

3

എന്തായാലും ഇത്തവണ മഞ്ജു ചേച്ചിയുമായി ബന്ധപ്പെട്ടു ആ സിനിമയുടെ ഡയറക്ടർ എന്നേ വിളിച്ചു,, അദ്ദേഹത്തിന്റേത് ഇന്റർനാഷണൽ ലെവലിൽ അറിയപ്പെടുന്ന സിനിമയായതുകൊണ്ട് പേര് മാറ്റാൻ പറ്റില്ല എന്നാണ് പറഞ്ഞത്,, എന്നോട് മാറ്റാനായി പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ടൈറ്റിൽ vfx കഴിഞ്ഞു ഒരു പാട്ടും ട്രൈലെറും റിലീസയാ പടമാണ് ഇനി മാറ്റാൻ പാടായിരിക്കുമെന്ന്, അപ്പോൾ അദ്ദേഹം ഈ പേരിൽ റിലീസ് ചെയ്യുന്നതിന് അവർക്ക് പ്രശ്നമില്ലെന്ന് പറയുന്നത് കെട്ട് ഞാൻ ഒരു NOC സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടു, ഞാൻ അവർക്കും നൽകാം എന്തായാലും നമ്മുടെ റിലീസ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞു റിലീസാവുന്ന പടമല്ലേയെന്ന് കരുതിയാണ് ഞാൻ അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടത്.. അതിനും അവർ ഒരുക്കമല്ല എന്ന് എന്നോട് പറഞ്ഞപ്പോഴേ കാര്യം പിടികിട്ടി, ഞാൻ റിലീസിങ് പ്ലാൻ ചെയ്യുമ്പോൾ കോടതിയിൽ പോയി തടയാമല്ലോ.. എന്തായാലും പരസ്പരധാരണ ആവാതെ ആ സംഭാഷണം അവസാനിച്ചു..

4


ഞാൻ സിനിമയിലെ പാട്ടുകളുമായി ഒരു മ്യൂസിക് കമ്പനിയെ സമീപിച്ചപ്പോൾ അവർ നമ്മുടെ പാട്ടുകൾ എടുക്കാൻ തയാറാണ് പക്ഷേ പേരുകൾ തമ്മിലുള്ള പ്രശ്നത്തിൽ അവർക്ക്‌ കോടതി കയറാൻ വയ്യാത്തതുകൊണ്ട് പ്രശ്നം അവസാനിപ്പിച്ചു വരാനാണ് പറഞ്ഞത്..എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോൾ സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ചു മഞ്ജു വാര്യർക്കും സൗബിൻ ഷാഹിറിനും ചേർത്ത് ഒരു തുറന്ന കത്ത് എഴുതി fB യിൽ പോസ്റ്റ് ചെയ്തു.. അത് ആളുകൾ ഷെയർ ചെയ്യുകയും ഓൺലൈൻ മീഡിയകൾ ഏറ്റെടുക്കുകയുമുണ്ടായി..

5


എനിക്കൊരു മറുപടിയായി മഞ്ജുവാര്യർ സിനിമയുടെ സംവിധായകൻ ശ്രീ മഹേഷ്‌ വെട്ടിയാർ ഒരു പോസ്റ്റിട്ടു. അതിൽ അദ്ദേഹം പറഞ്ഞിരിക്കുന്നു മലയാള സിനിമയുടെ പരമോന്നത കേന്ദ്രം കേരളത്തിൽ പ്രവർത്തിക്കുന്ന ഫിലിം ചേമ്പർ ആണെന്നും അദ്ദേഹം 2019ൽ രെജിസ്ട്രേഷൻ ചെയ്തതാണെന്നും ഞാൻ അറിവില്ലായ്മ അലങ്കാരം ആക്കിയവനാണെന്നും ഒക്കെ എഴുതിപിടിപ്പിച്ചിട്ട് അവസാനം രണ്ട് മൂന്ന് പേപ്പറുകളൊക്കെ ഷെയർ ചെയ്തിട്ടുണ്ട്..

6


അതിനോടൊപ്പം പറയുന്നു 6വർഷം മുൻപ് സിനിമക്കായി ജോലി ഉപേക്ഷിച്ചവാണെന്ന് മഹേഷ്‌ വെട്ടിയാർ ചേട്ടനോട് ഒന്ന് പറഞ്ഞോട്ടെ ചേട്ടൻ 6വർഷം മുൻപ് സിനിമക്കായി ജോലി ഉപേക്ഷിച്ച കാലത്ത് ഞാൻ സ്വന്തമായി ഒരു സിനിമ നിർമ്മിച്ചവനാണ്. (അവൾ വന്നതിന് ശേഷം; എന്റെ 24 വയസ്സിൽ സ്വന്തമായി ഇറങ്ങി 28 തീയറ്ററുകളിൽ ഡിസ്ട്രിബൂഷനും നടത്തി പോസ്റ്റാറുകളും ഒട്ടിച്ചവനാണ് ഞാൻ) ഞാൻ സിനിമയല്ലാതെ മറ്റൊരു ജോലിക്കും പോയിട്ടുമില്ല..

7


അന്ന് മലയാളം സിനിമ നിർമ്മിക്കുന്നതിനായി ഞാൻ രജിസ്റ്റർ ചെയ്ത അതേ സംഘടനയിലാണ് ഈ സിനിമയും ചെയ്തിരിക്കുന്നത്.. അതുകൊണ്ട് ചേട്ടൻ മലയാളസിനിമയുടെ കേന്ദമന്ത്രി സ്ഥാനത്തിന്റെ കഥകൾ കളഞ്ഞേക്ക്, അതുക്കുംമേലേ ജനങ്ങളുണ്ട് അവിടെയും നിന്നില്ലെങ്കിൽ കോടതികൾ ഇവിടെയുണ്ട്.. ഇതൊന്നും മനസ്സിലാക്കാതെ സിനിമകൾ ചെയ്യാനിറങ്ങിയ നിങ്ങളുടെ അറിവില്ലായ്മ ഒരു കുറ്റമാണ്..

8


സിനിമക്കും ടൈറ്റിലിനും വലിപ്പവും ചെറുപ്പവും ഒന്നുമില്ല എന്റെ തലയിൽ 2017ൽ ഉദിച്ചപേര് ചേട്ടന്റെ തലയിൽ ഉദിക്കാൻ പിന്നെയും രണ്ട് വർഷമെടുത്തു.. അതൊക്കെപോട്ടെ നമ്മുടെ പ്രശ്നം സിനിമയുടെ ടൈറ്റിൽ ആരുടേതു എന്നുള്ളതല്ലേ.. ചേട്ടൻ സിനിമയുടെ ടൈറ്റിൽ രജിസ്റ്റർ ചെയ്ത് പോസ്റ്റ്‌ ചെയ്തിരിക്കുന്ന ചേമ്പർ ലെറ്ററിൽ date ഈ മാസം 13 ആണല്ലോ എഴുതിയിരിക്കുന്നത്.. അതെന്ത് പറ്റി പഴയ പേപ്പറുകളൊക്കെ പാറ്റ കരണ്ടോ,,? അതിന്റെ കൂടെ പ്രേം നസിർ സാറിന്റെ പഴയ വെള്ളരിക്കാപ്പട്ടണം സിനിമയുടെ ഡയറക്ടർ തോമസ് ബർളി സാറിന്റെ രണ്ട് ലെറ്റർപാടുകൾ വച്ചിട്ടുണ്ട് ഒന്ന് ചേമ്പറിനും മറ്റൊന്ന് സൗത്ത് ഇന്ത്യൻ counsil, ചെന്നൈലേക്കും.. അതെന്തേ അങ്ങനെ മലയാള സിനിമകളുടെ കേന്ദ്രം ചെന്നയാണോ കേരളമല്ലേ,,?

9


അതുംപോട്ടേ ആ രണ്ട് ലെറ്റർഹെഡുകളിലും date എന്ത്കൊണ്ട് എഴുതിയില്ല 4ദിവസം മുൻപ് വാങ്ങിയപ്പോൾ പഴയ date എഴുതാൻ തോമസ് ബർളിസാർ സമ്മതിച്ചുകാണില്ലല്ലേ.. 🤔 അതുംപോട്ടെ അതെന്താ ഒരാൾക്ക് രണ്ട് ലെറ്റർഹെഡ് ഒന്ന് pure വെള്ള മറ്റൊന്ന് സ്കാൻ ചെയ്ത് ചന്ദനകളറിൽ അദ്ദേഹംതന്ന ലെറ്റർ.. ഒരു പണിചെയ്യുമ്പോൾ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ആളുകളെകൊണ്ട് ഫോട്ടോഷോപ്പ് ചെയ്യിക്കുക..

10


നിങ്ങൾക്ക് ആരും പറഞ്ഞുതന്നില്ലേ സിനിമയുടെ പേരുകൾ 20 വർഷത്തിൽ കൂടുതൽ കഴിഞ്ഞാൽ അവ പുതുക്കുന്നില്ലെങ്കിൽ ഉപയോഗിക്കാൻ അനുവാദം വേണമെന്നില്ല എന്നുള്ളകാര്യം.. ഞാൻ വിലയില്ലാത്ത കടലാസുകൾ കൂടെ വയ്ക്കുന്നില്ല എന്റെ സിനിമയായ വെള്ളരിക്കാപ്പട്ടണം സിനിമയിലെ പാട്ടുകളും പോസ്റ്ററുകളുമെല്ലാം പൊതുജനങ്ങൾക്ക് കാണാവുന്ന യൂട്യൂബ് ഫേസ്ബുക്ക് പ്ലാറ്റുഫോമുകളിൽ ഇട്ടതിന്റെ തെളിവുകൾ മാത്രം വയ്ക്കുന്നു.. പിന്നെ ചേട്ടൻ ജോലികഴിഞ്ഞ് വീട്ടിൽ പോയി സുഖമായി ഉറങ്ങുന്ന സമയത്ത് ഞാൻ എന്റെ സിനിമയുടെ പോസ്റ്റർ ഒട്ടിക്കാൻ നടന്ന ഓർമ്മകളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+