Get Updates
Get notified of breaking news, exclusive insights, and must-see stories!

റീമയുടെ മാമാങ്കം മഞ്ജു ഉദ്ഘാടനം ചെയ്യും

കൊച്ചി: റീമ കല്ലിങ്കലിന്റെ നൃത്ത വിദ്യാലത്തിന് പഴയ കലാതിലകം മഞ്ജു വാര്യര്‍ തിരികൊളുത്തും. ജൂലായ് 31 ന് കൊച്ചിയിലെ കഫെ പപ്പായയില്‍ വച്ചായിരിക്കും ചടങ്ങ്. റീമ കല്ലിങ്കല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ നൃത്തരൂപങ്ങള്‍ക്കും വേണ്ടിയുള്ള ഒരു വിദ്യാലയം. ഇത് റീമ കല്ലിങ്കലിന്റെ സ്വപ്നം. അതാണ് മാമാങ്കം. ജൂലായ് 1 മുതല്‍ സ്‌കൂളില്‍ പ്രവേശനവും തുടങ്ങിയിരുന്നു.

ജീവിതത്തിലും സിനിമയിലും കലയിലും സ്വന്തമായ വ്യക്തത്വം തെളിയിച്ച അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് റീമ. കൂട്ടിനുള്ളത് പ്രിയസുഹൃത്തും സംവിധായകനും ഭര്‍ത്താവും ആയ ആഷിക് അബു. അപ്പോള്‍ പിന്നെ മാമാങ്കത്തിന്റെ ഉദ്ഘാടനത്തിന് മഞ്ജു വാര്യരെ അല്ലാതെ വേറെ ആരെയാണ് ക്ഷണിക്കുക.

സിനിമ മാത്രമല്ല

സിനിമ മാത്രമല്ല

സിനിമ മാത്രമല്ല ജീവിതം എന്ന തിരിച്ചറിവുള്ള നടിയാണ് റീമ കല്ലിങ്കല്‍. അങ്ങനെയാണ് മാമാങ്കം ഡാന്‍സ് സ്‌കൂളിന്റെ തുടക്കം.

നല്ലപാതിയുടെ പിന്തുണ

നല്ലപാതിയുടെ പിന്തുണ

നല്ല പാതിയായ ആഷിക് അബുവിന്റെ പൂര്‍ണ പിന്തുണ മാമാങ്കത്തിനുണ്ട്.

നൃത്തത്തോടുള്ള സ്‌നേഹം

നൃത്തത്തോടുള്ള സ്‌നേഹം

റീമ കല്ലിങ്കല്‍ എന്ന നടിയുടെ നൃത്തത്തോടുള്ള സ്‌നേഹത്തിന്റെ ഉദാഹരണം കൂടിയാണ് മാമാങ്കം

എല്ലാ നൃത്തങ്ങളും

എല്ലാ നൃത്തങ്ങളും

ക്ലാസ്സിക്കല്‍ നൃത്തം മാത്രമല്ല മാമാങ്കത്തില്‍ പഠിപ്പിക്കുക. എല്ലാ നൃത്ത വിഭാഗങ്ങള്‍ക്കും ഇവിടെ സ്ഥാനമുണ്ടാകും.

കളരിപ്പയറ്റ്

കളരിപ്പയറ്റ്

മാമാങ്കത്തില്‍ മലയാളികളുടെ തനത് ആയോധന കലയായ കളരിപ്പയറ്റിനും സ്ഥാനമുണ്ടാകും.

മികച്ച ഗുരുക്കന്‍മാര്‍

മികച്ച ഗുരുക്കന്‍മാര്‍

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മിടുക്കരായ അധ്യാപകരായിരിക്കും മാമാങ്കത്തില്‍ ഉണ്ടാവുക.

സിനിമ വിട്ട് ഇത് ആദ്യമല്ല

സിനിമ വിട്ട് ഇത് ആദ്യമല്ല

സിനിമ വിട്ട് റീമയുടെ സംരംഭം ഇത് ആദ്യമല്ല. മുമ്പ് ടെക്സ്റ്റല്‍ സംരഭവും റീമ തുടങ്ങിയിരുന്നു.

കൊച്ചിയില്‍

കൊച്ചിയില്‍

മാമാങ്കം ഡാന്‍സ് സ്‌കൂള്‍ കൊച്ചിയിലാണ് പ്രവര്‍ത്തിക്കുന്നത്.

പുനര്‍ജനി

പുനര്‍ജനി

25 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ നൃത്ത സ്വപ്‌നങ്ങള്‍ക്കായി റീമ അവതരിപ്പിക്കുന്ന പരിപാടിയാണ് മാമാങ്കത്തിലെ പുനര്‍ജ്ജനി.

ഉദയ

ഉദയ

പുതിയ കുട്ടികള്‍ക്കുള്ള നൃത്ത പഠത്തിനുള്ള മാമാങ്കത്തിലെ കോഴ്‌സിന്റെ പേര് ഉദയ എന്നാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+