Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇദ്ദാണ് വരവ്.. മോഹൻലാലിന്റെ മാനം കാത്തേ പറ്റൂ.. ആദിക്ക് വേണ്ടി മനോരമയിൽ ലക്ഷങ്ങളുടെ പരസ്യം

Recommended Video

cmsvideo
    പ്രണവിന് ആശംസകളുമായി സൂപ്പർ താരങ്ങൾ | Oneindia Malayalam

    മലയാള സിനിമ ഒരു താരപുത്രനും ഇന്നേവരെ നല്‍കിയിട്ടില്ലാത്ത വന്‍ വരവേല്‍പ്പാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന് ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ സെക്കന്റ് ഷോയിലൂടെ സിനിമയിലേക്ക് എത്തിയത് അധികമാരും അറിഞ്ഞിട്ട് പോലുമില്ലായിരുന്നു. എന്നാല്‍ പ്രണവ് മോഹന്‍ലാലിന്റെ വരവ് രാജകീയമായിട്ടാണ്. രാജാവിന്റെ മകനെന്ന് ആരാധകര്‍ പട്ടം ചാര്‍ത്തിക്കൊടുത്തും കഴിഞ്ഞു. പ്രണവിന്റെ അരങ്ങേറ്റ ചിത്രം ആദി വെള്ളിയാഴ്ച വെള്ളിത്തിരയിലെത്തുന്നു. സോഷ്യല്‍ മീഡിയയിലെ മോഹന്‍ലാല്‍ ആരാധകരാകട്ടെ ചിത്രത്തിന്റെ ടീസറും ട്രെയിലറും പാട്ടും ഇറങ്ങിയപ്പോള്‍ മുതല്‍ തള്ളി മറിക്കുകയാണ്. അതും പോരാഞ്ഞ് മനോരമ പത്രം വഴിയുമുണ്ട് ആദിക്ക് വമ്പന്‍ പ്രമോഷന്‍. ഒരു ഫുള്‍ പേജ് പരസ്യമാണ് മനോരമ നല്‍കിയിരിക്കുന്നത്.

    ഇതാണ് പ്രമോഷൻ

    ഇതാണ് പ്രമോഷൻ

    മനോരമ പത്രത്തിന്റെ ഏഴാം പേജില്‍ പ്രണവ് മോഹന്‍ലാല്‍ മാത്രമേ ഉള്ളൂ. സിനിമാ പ്രമോഷന്റെ ഭാഗമായി ഫുള്‍ പേജ് പരസ്യം കൊടുക്കുന്നതില്‍ പുതുമയൊന്നുമില്ല. എന്നാല്‍ ഇതങ്ങനെയല്ല. സിനിമയിലെ വമ്പന്‍മാരുടേയും ആരാധകരുടേയും ആശംസകളും പ്രണവിന്റെ ചിത്രങ്ങളും കൊണ്ട് നിറച്ചിരിക്കുകയാണ് പേജ്. ആകെയൊരു പൂരത്തിന്റെ പ്രതീതി.

    താര രാജാവിന്റെ മകന്‍

    താര രാജാവിന്റെ മകന്‍

    താര രാജാവിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന് ആശംസകള്‍ എന്നാണ് പേജിന്റെ തലക്കെട്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍ എന്നിവരുടെ ആശംസകളുമുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന് മലയാള സിനിമാ ലോകത്ത് ഹാര്‍ദ്ദവമായ സ്വാഗതം നേരുന്നു. ആദി ഒരു വന്‍ വിജയമായി തീരട്ടെ എന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആശംസ.

    ആശംസയറിയിച്ച് താരങ്ങൾ

    ആശംസയറിയിച്ച് താരങ്ങൾ

    ആദിയിലൂടെ സിനിമാ ലോകത്തേക്ക് കാലെടുത്ത് വെയ്ക്കുന്ന എന്റെ പ്രിയങ്കരനായ പ്രണവ് മോഹന്‍ലാലിന് എല്ലാവിധ വിജയാശംസകളും എന്നാണ് പൃഥ്വിരാജിന്റെ സന്ദേശം. പ്രണവിന്റെ ആദ്യ ചിത്രം എല്ലാവര്‍ക്കുമൊരു വിരുന്ന് ആയിരിക്കുമെന്നും പ്രണവ് തകര്‍ക്കുമെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം എന്നുമാണ് ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ്.

    നന്ദി പറഞ്ഞ് മോഹൻലാൽ

    നന്ദി പറഞ്ഞ് മോഹൻലാൽ

    മലയാള സിനിമയില്‍ മറ്റൊരു ചരിത്രത്തിന്റെ തുടക്കമാകട്ടെ പ്രണവ് മോഹന്‍ലാലിന്റെ ആദിയെന്ന് മഞ്ജു വാര്യര്‍ ആശംസിച്ചിരിക്കുന്നു. മലയാള സിനിമയെ സ്‌നേഹിക്കുന്ന നല്ലവരായ പ്രേക്ഷകര്‍ക്കും പ്രണവിന്റെ ആദ്യചിത്രത്തിന് ആശംസകള്‍ നേര്‍ന്നവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ബെസ്റ്റ് ഓഫ് ലക്ക് അപ്പൂ എന്ന് മോഹന്‍ലാലുമുണ്ട്.

    പ്രണവിന് വെല്ലുവിളികൾ

    പ്രണവിന് വെല്ലുവിളികൾ

    മലയാള സിനിമയിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ ദുൽഖർ സൽമാന് ഇല്ലാതിരുന്ന ഭാരമാണ് പ്രണവ് മോഹൻലാലിന്റെ തലയിലുള്ളത്. മെഗാസ്റ്റാറിന്റെ മകൻ വരുന്നേ എന്ന തരത്തിലുള്ള ആർപ്പ് വിളികളൊന്നും ഇല്ലാതെ പതിയെ ആയിരുന്നു ദുൽഖറിന്റെ വരവ്. അച്ഛന്റെ മേൽവിലാസത്തിലല്ലാതെ യുവനിരയിലെ സൂപ്പർ താരമായി മാറുകയും ചെയ്തു ദുൽഖർ. എന്നാൽ പ്രണവിന് മുന്നിൽ വെല്ലുവിളികളേറെയുണ്ട്.

    പ്രതീക്ഷയിൽ ഫാൻസ്

    പ്രതീക്ഷയിൽ ഫാൻസ്

    ദുൽഖർ സിനിമാ പ്രവേശനം നടത്തിയതോടെ തന്നെ മോഹൻലാൽ ആരാധകർ പ്രണവിന്റെ വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. മോഹൻലാൽ എന്ന അഭിനയപ്രതിഭയുടെ മകൻ എന്ന ഭാരം പ്രണവിനുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതലിങ്ങോട്ട് ഫാൻസ് പ്രതീക്ഷയുടെ കൊടുമുടിയിലാണ്. എന്നാൽ ട്രെയിലർ അത്ര പോര എന്ന അഭിപ്രായം പൊതുവെയുണ്ട്. ചിത്രം എന്താണെന്നത് ട്രെയിലറിൽ തന്നെ വ്യക്തമാണ്.

    പടത്തിന് വൻ പ്രമോഷൻ

    പടത്തിന് വൻ പ്രമോഷൻ

    ആദി നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരും വിതരണത്തിന് മോഹൻലാലിന്റെ തന്നെ ആശിർവാദ് സിനിമാസുമാണ്. സിനിമ ബോക്സ് ഓഫീസിൽ വിജയിക്കാതിരിക്കുക എന്ന ചോദ്യം ഇവർക്കാർക്കും സ്വപ്നത്തിൽ പോലും കാണില്ല. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിൽ വൻ പ്രമോഷൻ പൊടി പൊടിക്കുന്നുണ്ട്.

    ലക്ഷങ്ങളുടെ പരസ്യം

    ലക്ഷങ്ങളുടെ പരസ്യം

    അത് കൂടാതെയാണ് മനോരമയിലെ ഫുൾപേജ് പരസ്യവും. പത്രത്തിന്റെ എല്ലാ എഡിഷനിലുമുളള പരസ്യത്തിന് ലക്ഷങ്ങൾ തന്നെ പൊടിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്. മുടക്കുമുതൽ തിരിച്ച് പിടിക്കാൻ രാജാവിന്റെ മകനെ മോഹൻലാൽ ഫാൻസ് സഹായിക്കും എന്ന് തന്നെ കരുതാം. പക്ഷേ ലൈഫ് ഓഫ് ജോസൂട്ടി പോലുള്ള ഫോർമുലയുമായാണ് ജിത്തു ജോസഫ് വന്നിരിക്കുന്നത് എങ്കിൽ രാജകുമാരനെ ഫാൻസിന് പോലും രക്ഷിക്കാനാകുമെന്ന് തോന്നുന്നില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+