മഞ്ജു വാര്യരെ ആളുകള്‍ക്ക് വേണ്ടാതായെന്ന് മനോരമ... പുലിവാല് പേടിച്ച് ഒഴിവാക്കി!!!
മലയാള സിനിമയില്‍ അധികം കണ്ടുപരിചമില്ലാത്ത ഒരു തിരിച്ചുവരവായിരുന്നു മഞ്ജു വാര്യരുടേത്. നായികയായി തിളങ്ങി നിന്നിരുന്ന കാലത്ത് സിനിമ ഉപേക്ഷിയ്ക്കുകയും, പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായിത്തന്നെ തിരിച്ചെത്തുകയും ചെയ്യുക എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം മാത്രം. തിരിച്ചെത്തിയതിന് ശേഷം അഭിനയിച്ച സിനിമകളെല്ലാം മികച്ച അഭിപ്രായം നേടിയവയാണെന്നും പറയാതെ വയ്യ.
എന്നാല്‍ മനോരമ ഓണ്‍ലൈനില്‍ വന്ന ലേഖനം പറയുന്നത് മറിച്ചാണ്. 'മഞ്ജുവിനെ ആളുകള്‍ക്ക് വേണ്ടാതായോ' എന്ന തലക്കെട്ടിലാണ് ലേഖനം. അഭിനയ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ മഞ്ജുവിന് ട്രാക്ക് തെറ്റുകയാണോ എന്നും ചോദിയ്ക്കുന്നു.
സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതോടെ ആ ലേഖനം വെബ്‌സൈറ്റിന്റെ ഹോം പേജില്‍ നിന്ന് തന്നെ മനോരമ എടുത്ത് മാറ്റി. 'എഡിറ്റേഴ്‌സ് പിക്ക്' എന്ന സെഗ്മെന്റിലായിരുന്നു ഇത് പ്രസിദ്ധീകരിച്ചിരുന്നത്.

ട്രാക്ക് തെറ്റുകയാണോ
'മഞ്ജുവിനെ ആളുകള്‍ക്ക് വേണ്ടാതായോ' എന്ന തലക്കെടിലാണ് ലേഖനം. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിനയ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ മഞ്ജു വാര്യര്‍ക്ക് ട്രാക്ക് തെറ്റുകയാണോ എന്ന ചോദ്യത്തിലൂടെയാണ് ലേഖനം തുടങ്ങുന്നത്.

ആദ്യ വരവേല്‍പ്
'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യയര്‍ മലയാള സിനിമയിലേക്ക് തിരിച്ചുവന്നത്. വലിയ സ്വീകരണമായിരുന്നു ആ സിനിമയ്ക്ക് ലഭിച്ചത്. അത്തരം സ്വീകരണങ്ങള്‍ തുടര്‍ന്നിങ്ങോട്ടുള്ള സിനിമകള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ലേഖനത്തില്‍ പറയുന്നത്.

പുരുഷന്‍മാരുടെ അപ്രമാദിത്തം
മലയാള സിനിമയില്‍ പുരുഷന്‍മാരുടെ അപ്രമാദിത്തം അവസാനിപ്പിച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ് എന്നാണ് പലരും പറഞ്ഞിരുന്നത്. അവരെല്ലാം ഇപ്പോള്‍ അമ്പരക്കുകയാണെന്നാണ് മനോരമ പറയുന്നത്.

റാണി പത്മിനിയ്ക്ക് കാലിടറുന്നോ?
മികച്ച അഭിപ്രായം നേടിയിട്ടും 'റാണി പത്മിനി'യ്ക്ക് തീയേറ്ററുകളില്‍ കാലിടറുകയാണെന്നാണ് മനോരമ പറയുന്നത്. പല തീയേറ്ററുകളിലും ആളില്ലാത്തതിനാല്‍ ചില ഷോകള്‍ നിര്‍ത്തലാക്കിയെന്നും പറയുന്നു.

ലേഡി സൂപ്പര്‍ സ്റ്റാര്‍
മഞ്ജുവിനെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ഒരു കാലത്ത് വിശേഷിപ്പിച്ചിരുന്നതെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അന്ന് അങ്ങനെ വിശേഷിപ്പിച്ചിരുന്നവര്‍ തന്നെ ഇപ്പോള്‍ വേറൊരു കാര്യമാണത്രെ പറയുന്നത്.

സ്‌ക്രീന്‍ പ്രസന്‍സ് കുറഞ്ഞോ?
തിരിച്ചുവരവിന്റെ സമയത്ത് മഞ്ജുവിനെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേപ്പിച്ചവര്‍ ഇപ്പോള്‍ പറയുന്നതെന്താണെന്ന് മനരോമ ലേഖനത്തില്‍ പറയുന്നുണ്ട്. മഞ്ജുവിന്റെ സ്‌ക്രീന്‍ പ്രസന്‍സ് കുറഞ്ഞുവരുന്നതായിട്ടാണത്രെ അവരുടെ കണ്ടെത്തല്‍.

കഥാപാത്രങ്ങളുടെ പ്രശ്‌നം
മഞ്ജു വാര്യരുടെ കുഴപ്പമാണോ, അതോ അവര്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ കുഴപ്പമാണോ എന്നും ലേഖനം ചോദിയ്ക്കുന്നുണ്ട്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ പശ്ചാത്തലങ്ങളിലുള്ള ആവര്‍ത്തന വിരസതയാണ് ആളുകളെ അകറ്റുന്നതെന്ന് പ്രേക്ഷകാഭിപ്രായമെന്ന രീതിയിലും ലേഖനത്തില്‍ പറയുന്നു.

യഥാര്‍ത്ഥ ജീവിതം
തിരിച്ചുവരവിന് ശേഷമുള്ള മഞ്ജുവിന്റെ എല്ലാ ചിത്രങ്ങളിലും യഥാര്‍ത്ഥ ജീവിതത്തിന്റെ ചില അംശങ്ങളുണ്ടെന്നതാണ് അടുത്ത നിരീക്ഷണം.

അല്‍പം സുഖിപ്പിയ്ക്കല്‍
താരാധിപത്യം അരങ്ങുവാഴുനന മലയാള സിനിമയില്‍ മഞ്ജുവിനെ പോലെ ഒരു നായികയ്ക്ക് ആധിപത്യം സ്ഥാപിയ്ക്കാന്‍ കഴിഞ്ഞു എന്നത് വലിയരൊരു കാര്യമാണെന്നാണ് ഒടുക്കം പറയുന്നത്. മഞ്ജു വാര്യര്‍ എന്ന പേരിന് തീയേറ്ററിലും ഒരു മാര്‍ക്കറ്റ് ഉണ്ടെന്നും അവസാനം പറയുന്നുണ്ട്.

ലേഖനം കാണ്മാനില്ല
ലേഖനം ഓണ്‍ ലൈന്‍ ലോകത്ത് ചര്‍ച്ചയായതോടെ മന്രോമ അത് പിന്‍വലിച്ചുവെന്നാണ് തോന്നുന്നത്. ഹോം പേജില്‍ കാണുന്നില്ല. ഗൂഗിളില്‍ തിരയുമ്പോഴും കണ്ടെത്താന്‍ കഴിയുന്നില്ല.


Click it and Unblock the Notifications
