ദൈവങ്ങളെ മനോരമ നായ്ക്കളാക്കിയോ? സോഷ്യല്‍ മീഡിയയില്‍ കളിയാക്കല്‍!

അറുപത്തിയെട്ട് പട്ടികളെ ഒരാള്‍ പത്തു മിനുട്ടില്‍ തിന്നു എന്ന ദേശാഭിമാനിയുടെ റിപ്പോര്‍ട്ട് ഓര്‍മയില്ലേ. 68 ഹോട്ട് ഡോഗിനെ തിന്ന് റെക്കോര്‍ഡിട്ട അമേരിക്കക്കാരന്റെ വാര്‍ത്ത ട്രാന്‍സ്ലേറ്റ് ചെയ്തതാണ് ദേശാഭിമാനി. ഇതുപോലുള്ള അബദ്ധങ്ങള്‍ വാര്‍ത്തയെഴുത്തില്‍ പറ്റുന്നത് ആദ്യമായിട്ടൊന്നുമല്ല. സോഷ്യല്‍ മീഡിയ തുടക്കക്കാലത്ത് തന്നെ മാരകമായി ആഘോഷിച്ച വാര്‍ത്തകളിലൊന്നാണ് ദേശാഭിമാനിയുടെ ചൂട് പട്ടി തീറ്റ.

ഇപ്പോഴിതാ മലയാള മനോരമയുടെത് എന്ന് പറഞ്ഞ് ഒരു പത്രക്കട്ടിങ് സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നുണ്ട്. കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി എന്ന വാര്‍ത്തയാണ് മനോരമയ്ക്ക് പണി കൊടുത്തത്. മന്ത്രിസഭാ യോഗത്തില്‍ ഇരിക്കുന്നത് ദൈവങ്ങളാണോ എന്നായിരുന്നു ദില്ലി ഹൈക്കോടതിയുടെ വിമര്‍ശനാത്മകമായ ചോദ്യം. മനോരമയുടെത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കാണുന്നത് പക്ഷേ ഭീമമായ അബദ്ധമാണ്. അതിങ്ങനെ

ഗോഡിനെ ഡോഗാക്കിക്കളഞ്ഞു

ഗോഡിനെ ഡോഗാക്കിക്കളഞ്ഞു

മന്ത്രിസഭാ യോഗത്തില്‍ ഇരിക്കുന്നത് നായ്ക്കളാണോ എന്നാണ് ഈ ചിത്രത്തില്‍ കാണുന്ന തലക്കെട്ട്. ഗോഡ് എന്നതിനെ ഡോഗ് എന്ന് വായിച്ച് തര്‍ജമ ചെയ്തതാകാനേ വഴിയുള്ളൂ.

ദേശാഭിമാനിക്ക് പറ്റിയത് ഇത്

ദേശാഭിമാനിക്ക് പറ്റിയത് ഇത്

ഇതാണ് ദേശാഭിമാനിയുടെ വിശ്വപ്രസിദ്ധമായ ആ ഹോട്ട് ഡോഗ് വാര്‍ത്ത. ഹോട്ട് ഡോഗ് എന്ന് കണ്ടപ്പോള്‍ ചൂട് പട്ടി എന്ന് എഴുതിയ മാധ്യമപ്രവര്‍ത്തകനെ കുറ്റം പറയുന്നതില്‍ കാര്യമുണ്ടോ. ചര്‍ച്ചകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എങ്ങുമെത്താതെ തുടരുകയാണ്.

പാവം സച്ചിന്‍ ഇങ്ങനെ ചെയ്യാമോ

പാവം സച്ചിന്‍ ഇങ്ങനെ ചെയ്യാമോ

ആമ പിടുത്തത്തിന്റെ മറവില്‍ മോഷണം മുഖ്യകണ്ണി പിടിയില്‍ എന്ന വാര്‍ത്ത പ്രമോട്ട് ചെയ്യാന്‍ റിപ്പോര്‍ട്ടര്‍ ലൈവ് ഉപയോഗിച്ച ചിത്രം ആരുടേതെന്ന് നോക്കൂ സാക്ഷാല്‍ സച്ചിന്റെ.

ഇതാണോ പ്രതികള്‍

ഇതാണോ പ്രതികള്‍

ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയില്‍ മൂന്ന് പ്രതികള്‍ക്ക് തടവ് ശിക്ഷയും പിഴയും എന്ന് പറഞ്ഞ് മാതൃഭൂമി ഒരിക്കല്‍ കൊടുത്ത ചിത്രം നോക്കൂ....ഇതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതാണ്.

ഇത് ഭയങ്കര തെറ്റ്

ഇത് ഭയങ്കര തെറ്റ്

ഇത് ഓണ്‍ലൈനില്‍ പോലുമല്ല, പരിചമുട്ട് കളിയിലെ വിജയികളെയാണ് കൊലപാതകക്കേസിലെ പ്രതികളായി മാതൃഭൂമി കൊടുത്തത്. പിറ്റേന്ന് തിരുത്ത് കൊടുത്തു. അത്രയെങ്കിലും ആശ്വാസം.

ഇങ്ങനെയൊക്കെ തലക്കെട്ടുകള്‍

ഇങ്ങനെയൊക്കെ തലക്കെട്ടുകള്‍

വിദ്യാര്‍ഥി മറിഞ്ഞ് ഓട്ടോറിക്ഷ മരിച്ചു, തിരുവനന്തപുരം ജിദ്ദയില്‍ മരിച്ചു, കാസര്‍കോട് ഖത്തറില്‍ നിര്യാതരായി.. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില തലക്കെട്ടുകള്‍ കണ്ടോ

മലയാളം മാത്രമല്ല

മലയാളം മാത്രമല്ല

മുംബൈ സ്‌ഫോടനക്കേസ് പ്രതിയായ യാക്കൂബ് മേമനെ ദി ഹിന്ദു യാക്കൂബ് മേനോനാക്കിയത് കണ്ടോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+