Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ ശരീര സൗന്ദര്യത്തെപ്പറ്റി ഫോട്ടോ അടക്കം പോസ്റ്റിട്ട യുവാവിന് ഇൻസ്റ്റഗ്രാം കൊടുത്ത പണി!!

തികച്ചും പോസിറ്റിവായ ഒരു കുറിപ്പ് ഭാര്യയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ റോബിക്ക് തലവേദനയായിരിക്കുന്നത്.

അമേരിക്കയിൽ നിന്നുള്ള എഴുത്തുകാരനും അവതാരകനും വ്യവസായ സംരഭകനുമാണ് റോബി റോബി ട്രിപ്പ്. സോഷ്യല്‍ മീഡിയ വെബ്സൈറ്റായ ഇന്‍സ്റ്റഗ്രാമിൽ ആറ് ലക്ഷത്തോളം ഫോളോവേഴ്സുണ്ട് റോബിക്ക്. തികച്ചും പോസിറ്റിവായ ഒരു കുറിപ്പ് ഭാര്യയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ റോബിക്ക് തലവേദനയായിരിക്കുന്നത്.

ഈ നഗ്നത വേറെ ലെവലാണ്... ഇൻസ്റ്റഗ്രാമിനെ ഇളക്കിമറിച്ച് നടി ഇഷ ഗുപ്തയുടെ ചൂടൻ ചിത്രങ്ങൾ!! എന്തൊരു ധൈര്യം, അമ്പമ്പോ!!!

വെറുതെ ഭാര്യയെക്കുറിച്ച് എഴുതുകയായിരുന്നില്ല റോബി ചെയ്തത്. പിന്നെയോ, ഭാര്യയുടെ തടിയെക്കുറിച്ചും അവയവ ഭംഗിയെക്കിറിച്ചും വിശദമായി എഴുതി ഒപ്പം അൽപം പൊണ്ണത്തടിയുള്ള ഭാര്യയുടെ അർധനഗ്ന ചിത്രങ്ങളും റോബി പോസ്റ്റ് ചെയ്തു. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള സോഷ്യൽ മീഡിയ വെറുതെ വിടുമോ, കൊടുത്തില്ലേ പണി. അതിങ്ങനെ..

റോബിയുടെ ഉദ്ദേശം പോസിറ്റിവ്

റോബിയുടെ ഉദ്ദേശം പോസിറ്റിവ്

സ്ത്രീകളുടെ ശരീരസൗന്ദര്യത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ധാരണകളും പൊളിച്ചെഴുതാനായിരുന്നു അവതാരകനും എഴുത്തുകാരനുമായ റോബി ട്രിപ്പിൻറെ ശ്രമം. എന്നാൽ റോബി ട്രിപ്പ് ഭാര്യയെക്കുറിച്ച് എഴുതിയ കാര്യങ്ങൾ നേരെ വിപരീതഫലമാണ് ഉണ്ടാക്കിയത്.

സംഭവം വൈറലായി

സംഭവം വൈറലായി

എനിക്ക് ഇവളെ ഇഷ്ടമാണ്. അവളുടെ വടിവൊത്ത ശരീരവും ഇഷ്ടമാണ് എന്ന് പറഞ്ഞാണ് റോബി ട്രിപ്പ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അവളുടെ തടിച്ച തുടയും നിതംബവും കണ്ടാല്‍ തനിക്ക് ഇഷ്ടമാണ് പറയുന്ന റോബി അതിനുള്ള കാരണവും നിരത്തുന്നുണ്ട്.

ഇഷ്ടം വേറെയാണ്

ഇഷ്ടം വേറെയാണ്

കൗമാരകാലത്ത് തനിക്ക് തടിച്ച പെണ്‍കുട്ടികളോടായിരുന്നു ഇഷ്ടമെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ റോബി തുറന്നെഴുതുന്നു. ഇക്കാര്യം പറഞ്ഞ് തന്നെ കൂട്ടുകാര്‍ അന്ന് പരിഹസിക്കുകയും ചെയ്തിരുന്നു.

ഇതാണോ പൊതുബോധം

ഇതാണോ പൊതുബോധം

ആണ്‍കുട്ടികള്‍ക്കിടയിൽ സ്ത്രീശരീരത്തെക്കുറിച്ചുള്ള പൊതുബോധം തന്നെ അസ്വസ്ഥനാക്കുന്നതായിരുന്നു. പുരുഷ സങ്കല്‍പ്പത്തിലെ സ്ത്രീകള്‍ നീണ്ടു മെലിഞ്ഞ് നല്ല ആകാരവടിവ് ഉളളവരാകണം എന്ന് ആരാണ് പറഞ്ഞത്. എവിടെ നിന്നാണ് ഈ പൊതുബോധം വന്നത്.

മാധ്യമങ്ങളാണോ

മാധ്യമങ്ങളാണോ

ഇത്തരം സ്റ്റീരിയോടൈപ്പ് ചിന്താഗതിക്ക് കാരണം മാധ്യമങ്ങളാണ് എന്ന് വരെ റോബി പറയുന്നുണ്ട്. പരസ്യങ്ങളിലും സിനിമകളിലും നീണ്ടു മെലിഞ്ഞ് ആകാരവടിവുള്ള പെണ്‍കുട്ടികളെ കാണുന്ന് കൊണ്ടാണോ ആണുങ്ങൾക്ക് ഇങ്ങനെ തോന്നുന്നത് എന്നതാണ് മറ്റൊരു സംശയം.

എല്ലാവരും അങ്ങനെയല്ലല്ലോ

എല്ലാവരും അങ്ങനെയല്ലല്ലോ

എന്നാല്‍ എല്ലാ സ്ത്രീകളും നടിമാരും മോഡലുകളും അല്ലല്ലോ. മിഥ്യാസങ്കല്‍പ്പത്തിൽ ജീവിക്കുന്ന പുരുഷന്മാരോട് റോബിക്ക് പറയാനുള്ളതും ഇതാണ്. നിങ്ങളുടെ ഭാര്യ ഒരു സാധാരണ മനുഷ്യസ്ത്രീയാണ്. അവര്‍ പോണ്‍സ്റ്റാറോ സിനിമയിലെ നായികമാരോ അല്ല.

ഇനി കുറച്ച് പേഴ്സണല്‍

ഇനി കുറച്ച് പേഴ്സണല്‍

എന്റെ കാര്യം പറയുകയാണെങ്കില്‍ എന്റെ ഭാര്യയേക്കാള്‍ സെക്‌സിയായി മറ്റാരും എന്റെ മുന്നിലില്ല എന്നാണ് റോബി പറയുന്നത്. അവളുടെ തടിച്ച തുടകളും ഉരുണ്ട ഇടുപ്പുമെല്ലാം അവളെ വീണ്ടും സെക്‌സിയാക്കുന്നു.

ഇതെന്റെ മാത്രം അഭിപ്രായം

ഇതെന്റെ മാത്രം അഭിപ്രായം

അവളുടെ ശരീരത്തിന്റെ രൂപമോ വലുപ്പമോ സുന്ദരമെന്നു പറയാന്‍ എല്ലാര്‍ക്കുമാവില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അവള്‍ സുന്ദരിയാണ്. ഞാന്‍ വിവാഹം കഴിച്ച ഈ സ്ത്രീയാണ് ഏറ്റവും സുന്ദരി. - റോബി ട്രിപ്പ് എഴുതി.

പുറംമോടിയല്ല

പുറംമോടിയല്ല

പെണ്‍കുട്ടികളേ, സ്‌നേഹിക്കപ്പെടാനായി നിങ്ങള്‍ ശരീരത്തെ മെലിഞ്ഞ രൂപത്തിലാക്കാതിരിക്കൂ എന്നൊരുപദേശവും റോബി നൽകുന്നുണ്ട്. നിങ്ങള്‍ തടിച്ചിരുന്നാലും മെലിഞ്ഞിരുന്നാലും അതൊന്നും സ്‌നേഹത്തെ ബാധിക്കില്ല. ഞാന്‍ എന്റെ സാറയെ സ്‌നേഹിക്കുന്നതുപോലെ അവര്‍ നിങ്ങളെയും സ്‌നേഹിക്കും.

പക്ഷേ പണി പാളി

പക്ഷേ പണി പാളി

തടിച്ച ശരീരമുള്ള പെണ്ണിനെ സ്നേഹിക്കുന്നത് എന്തോ വിപ്ലവകരമായ കാര്യം പോലെ കാണുന്ന ആളാണ് ഈ പോസ്റ്റിട്ടിരിക്കുന്നത് എന്ന തരത്തിലാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. ചിലരാകട്ടെ കുറച്ച് കൂടി കടന്ന് റോബിയെ പുരുഷ ഫെമിനിസ്റ്റ് എന്ന് വരെ വിളിക്കുന്നു.

വലിയ കാര്യമല്ല സാറേ

വലിയ കാര്യമല്ല സാറേ

സൈസ് സീറോ അല്ലാത്ത ഒരു പെണ്ണിനെ പ്രേമിച്ചു എന്ന് കരുതി അതൊരു വലിയ കാര്യമൊന്നും ആകില്ല, ഒരാളെ നല്ലവനാക്കുകയൊന്നുമില്ല എന്നാണ് കോസ്മോപൊളിറ്റൻ മാഗസിൻ എഡിറ്റർ ജൂലിയ പുഗഷേവ്സ്കി പറയുന്നത്. എന്നാലും ഒരു ഇഡിയറ്റ് അല്ലാതാക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+