Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്ന് തുമ്മിയത് മാത്രം ഓര്‍മയുണ്ട്.... മരട് ഫ്‌ളാറ്റ് പൊളിക്കലിന് അടപടലം ട്രോളുമായി സോഷ്യല്‍ മീഡിയ!

മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ സ്‌ഫോടനത്തില്‍ നിലംപൊത്തിയതിലും ഹാസ്യം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇന്ന് പ്രധാന ചര്‍ച്ചാ വിഷയവും മരട് ഫ്‌ളാറ്റ് പൊളിക്കല്‍ തന്നെ. പാലാരിവട്ടം പാലവം നാഗമ്പടം പാലവും വരെ ട്രോളര്‍മാരുടെ ഇഷ്ട വിഷയങ്ങളായിരിക്കുകയാണ്.

അതേസമയം സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ബാത്ത് റൂമില്‍ ഒളിച്ചിരുന്ന് പകര്‍ത്തിയ മാതൃഭൂമിക്കും അടപടലം ട്രോളുണ്ട്. അനധികൃത ഫ്‌ളാറ്റുകളായ എച്ച്2ഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നിവയാണ് സ്‌ഫോടനത്തില്‍ മണ്ണിലമര്‍ന്നത്. മിനുട്ടുകലുടെ വ്യത്യാസത്തില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ രണ്ട് ഫ്‌ളാറ്റുകള്‍ തകര്‍ത്തത്.

കുമ്പിടിയാ... ഡബിളാ ഡബിള്‍

കുമ്പിടിയാ... ഡബിളാ ഡബിള്‍

മരട് ഫ്‌ളാറ്റിന്റെ പൂജാ കര്‍മത്തിനും ഇപ്പോള്‍ ബോംബിട്ട് തകര്‍ക്കാനും ഒരാള്‍. പൂജാരിക്കും ഇപ്പോള്‍ ട്രോള്‍ മഴയാണ്.

ഒന്ന് തുമ്മിയത് ഓര്‍മയുണ്ട്

ഒന്ന് തുമ്മിയത് ഓര്‍മയുണ്ട്

നിമിഷ നേരം കൊണ്ടാണല്ലോ എല്ലാം തവിടുപൊടിയായത്. ഈ സമയം തുമ്മി പോയവന്റെയൊക്കെ അവസ്ഥയേ...

നാഗമ്പടം പാലത്തിനും ട്രോള്‍

നാഗമ്പടം പാലത്തിനും ട്രോള്‍

രണ്ട് തവണ സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ നോക്കിയിട്ടും സാധിക്കാത്ത കോട്ടയത്തെ നാഗമ്പടം പാലത്തെയൊക്കെ സമ്മതിക്കണം

മാതൃഭൂമിയുടെ അവസ്ഥയേ

മാതൃഭൂമിയുടെ അവസ്ഥയേ

ബാത്ത്‌റൂമിലൊക്കെ ഒളിച്ചിരുന്ന് സ്‌ഫോടനം പകര്‍ത്താനെത്തിയ മാതഭൂമിയുടെയും റിപ്പോര്‍ട്ടറുടെയും അവസ്ഥ എന്തായിരിക്കും

 ജോത്സ്യന്‍മാര്‍ക്കും രക്ഷയില്ല

ജോത്സ്യന്‍മാര്‍ക്കും രക്ഷയില്ല

പ്രവചനം തെറ്റിപ്പോയ ഓരോ ജോത്സ്യമാരുടെ കാര്യങ്ങളേ

കായലിലേക്ക് വീണ ഫ്‌ളാറ്റ്

കായലിലേക്ക് വീണ ഫ്‌ളാറ്റ്

കായല്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണല്ലോ ഫ്‌ളാറ്റ് പൊളിച്ചത്. അപ്പോള്‍ ഫ്‌ളാറ്റ് ഇടിച്ച് കായലിലേക്ക് തന്നെ ഇട്ടാലോ

 ഇങ്ങനെ വേണം പൊട്ടിക്കാന്‍

ഇങ്ങനെ വേണം പൊട്ടിക്കാന്‍

നാഗമ്പടം പാലം പൊളിക്കാന്‍ ശ്രമിച്ച് ചീറ്റിപ്പോയ, ഒടുവില്‍ പാലം നിര്‍മാണത്തെ പുകഴ്ത്തി കമ്പനികള്‍ക്കും ഒരു കൊട്ട്.

എഞ്ചിനീയര്‍മാരുടെ വാക്കുകളേ...

എഞ്ചിനീയര്‍മാരുടെ വാക്കുകളേ...

ഭൂകമ്പത്തില്‍ പോലും തകരില്ലെന്നായിരുന്നു പറഞ്ഞത്. ഇപ്പോഴെന്തായി?

പൂജാരിമാരുടെ ശക്തിയേ...

പൂജാരിമാരുടെ ശക്തിയേ...

തറക്കല്ലിടാന്‍ പൂജ ചെയ്ത പൂജാരിയും പൊളിക്കാന്‍ നിന്ന പൂജാരിയും

പാലാരിവട്ടം പാലമൊക്കെ എന്ത്?

പാലാരിവട്ടം പാലമൊക്കെ എന്ത്?

പാലാരിവട്ടം പാലത്തിന്റെയൊക്കെ അവസ്ഥയേ

ബിജെപിക്കും ട്രോള്‍

ബിജെപിക്കും ട്രോള്‍

ബോംബ് ഓപ്പറേറ്ററും ബിജെപിയുടെ മെമ്പര്‍ഷിപ്പും

മരടില്‍ നിന്ന് തത്സമയം

മരടില്‍ നിന്ന് തത്സമയം

മരടില്‍ നിന്നും മഞ്ഞരമക്ക് വേണ്ടി പൊടിപിടിച്ച് ക്യാമറാമാനോടൊപ്പം സുരേഷ് ധൂമകേതു

അള്‍ട്രാമോഡേണ്‍ ടെക്‌നോളജി

അള്‍ട്രാമോഡേണ്‍ ടെക്‌നോളജി

ഫ്‌ളാറ്റ് പൊളിക്കാന്‍ അള്‍ട്രാന്‍ മോഡേണ്‍ ടെക്‌നോളജിയാണ് ഉപയോഗിച്ചത്. ആദ്യം തന്നെ പൂജ

പേടിച്ചു പോയോ?

പേടിച്ചു പോയോ?

മരടിലെ സ്‌ഫോടനം കേട്ട പാലാരിവട്ടം പാലത്തിന്റെ അവസ്ഥയെന്തായിരിക്കും. അങ്ങ് ഇല്ലാണ്ടി പോവും അല്ലേ

ബിജെപിയുടെ പാരലല്‍ വേള്‍ഡ്

ബിജെപിയുടെ പാരലല്‍ വേള്‍ഡ്

കമ്മ്യൂണിസ്റ്റ് ആന്‍ഡ് ജിഹാദി തീവ്രവാദികള്‍ ഹിന്ദുക്കളുടെ ഫ്‌ളാറ്റുകള്‍ തകര്‍ത്തു എന്ന പ്രചാരണമായാലോ?

കഥാപ്രസംഗം നടത്താതെ പൊളിക്കടോ

കഥാപ്രസംഗം നടത്താതെ പൊളിക്കടോ

ഇപ്പോ പൊളിക്കും എന്നതാണല്ലോ മാധ്യമപ്രവര്‍ത്തകരുടെ സ്‌റ്റൈല്‍. എന്നാല്‍ പ്രേക്ഷകന്‍ പറയുന്നത് നിന്ന കഥാപ്രസംഗം പറയാണ്ട് അങ്ങോട്ട് പൊളിക്കടോ എന്നായിരിക്കും

ഇയാളല്ലേ അയാള്‍

ഇയാളല്ലേ അയാള്‍

പൊളിക്കാന്‍ പൂജയ്ക്ക് വന്ന പൂജാരിയുടെ ഓരോ മുഖഭാവമേ

പൊളിക്കല്‍ എപ്പോഴാണ്

പൊളിക്കല്‍ എപ്പോഴാണ്

പൂജ കഴിഞ്ഞിട്ട് പൊളിക്കാം അല്ലേ

പൂജ ഇങ്ങനെയായിരിക്കും

പൂജ ഇങ്ങനെയായിരിക്കും

ധര്‍ഭ എടുത്തിട്ട് എള്ളും പൂവും ചേര്‍ത്ത് ആ ബോംബ് എടുത്ത് അങ്ങട് വെക്കുക

ജനം ടിവിയില്‍ വാര്‍ത്ത മാറുമോ

ജനം ടിവിയില്‍ വാര്‍ത്ത മാറുമോ

മരടിലെ ഫ്‌ളാറ്റില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി എന്നായിരിക്കും ജനം ടിവിയുടെ വാര്‍ത്ത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+