മൂന്നാഴ്ച തിയറ്ററുകളിൽ മരക്കാർ മാത്രം, കേരളത്തിലെ 600തിയറ്ററുകളിൽ എക്സ്ക്ലൂവീസ് ഷോയെന്ന് റിപ്പോർട്ട്
കൊച്ചി: സിനിമാ ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാളത്തില്‍ നിന്നുളള ബാഹുബലി ആയേക്കുമെന്ന് പ്രതീക്ഷിക്കുന്ന മരക്കാര്‍ ഒടിടി റിലീസിന് കൊടുക്കാതെ തിയറ്ററില്‍ തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.
കൊവിഡ് കാരണം റിലീസ് നീണ്ട് പോയ മരക്കാര്‍ ഓണച്ചിത്രമായി ഓഗസ്റ്റ് 12നാണ് തിയറ്ററുകളിലെത്തുക. മൂന്നാഴ്ചത്തേക്ക് 600 തിയറ്ററുകളില്‍ മരക്കാര്‍ മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം
ഏറെക്കാലത്തിന് ശേഷം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരുമിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം 100 കോടി ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. 2020 മാര്‍ച്ച് 26ന് ആയിരുന്നു മരക്കാര്‍ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം സംസ്ഥാനത്ത് ശക്തമായതോടെ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാതാവുകയും മരക്കാര്‍ റിലീസ് മാറ്റി വെയ്‌ക്കേണ്ടി വരികയും ചെയ്തു.

തീയറ്ററുകളില്‍ തന്നെ
തിയറ്റര്‍ അനുഭവത്തിനായി പ്രേക്ഷകര്‍ കാത്തിരുന്ന ദൃശ്യം 2 ഓടിടിയില്‍ റിലീസ് ചെയ്തതോടെ മരക്കാറും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുമോ എന്നുളള ആശങ്ക ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു. എന്നാല്‍ മരക്കാര്‍ തീയറ്ററുകളില്‍ തന്നെ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കി. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ തിയറ്ററുകള്‍ ഉടനെ തുറന്നേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

600 തിയറ്ററുകളില്‍
ആഗസ്റ്റ് 12ന് റിലീസ് ചെയ്യുന്ന മരക്കാര്‍ കേരളത്തിലെ 600 തിയറ്ററുകളില്‍ ആണ് പ്രദര്‍ശനത്തിന് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് റിലീസ് ചെയ്യുന്നത് മുതലുളള മൂന്നാഴ്ച തിയറ്ററുകളില്‍ മരക്കാര്‍ മാത്രമേ പ്രദര്‍ശനത്തിനുണ്ടാകൂ എന്നും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള- ഫിയോകും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ ധാരണ ഒപ്പ് വെച്ചതായും വാര്‍ത്തയില്‍ പറയുന്നു.

വാക്കാല്‍ ധാരണ
നിര്‍മ്മാതാക്കളുടെ സംഘടനയുമായി വാക്കാല്‍ അത്തരമൊരു ധാരണയില്‍ എത്തിയതായി ഫിയോക് പ്രസിഡണ്ട് കെ വിജയകുമാര്‍ ന്യൂസ് മിനുറ്റിനോട് പ്രതികരിച്ചു. മരക്കാര്‍ തിയറ്ററുകളിലുളള മൂന്നാഴ്ച മറ്റൊരു ചിത്രവും റിലീസ് ചെയ്യില്ലെന്നാണ് ധാരണമെന്ന് വിജയകുമാര്‍ വ്യക്തമാക്കുന്നു. രണ്ട് വര്‍ഷമായി കാത്തിരിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രം എന്നതിനാലാണ് മരക്കാര്‍ മാത്രം മൂന്നാഴ്ച പ്രദര്‍ശിപ്പിക്കാനുളള തീരുമാനം എന്നും വിജയകുമാര്‍ പ്രതികരിച്ചു.

തിയറ്ററുകള്‍ തുറന്നേക്കും
ആ സമയത്ത് മറ്റേതെങ്കിലും സിനിമ റിലീസ് ചെയ്യുന്നുണ്ടോ എന്നുളള കാര്യം തങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും എന്നാല്‍ അത്തരത്തിലുളള യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും എ വിജയകുമാര്‍ വ്യക്തമാക്കി. മെയ് 8ന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പിന്‍വലിച്ചുവെങ്കിലും തിയറ്ററുകള്‍ എന്ന് തുറക്കും എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഓണത്തിന് മുന്നോടിയായി നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറന്നേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വരുമാന വിഹിതം തുടരും
ആ സമയത്തേക്ക് തിയറ്ററുകള്‍ തുറക്കാനുളള അനുമതി ലഭിച്ചേക്കും എന്നാണ് കരുതുന്നതെന്ന് എ വിജയകുമാര്‍ പറയുന്നു. വരുമാനത്തിന്റെ പങ്ക് കൂടുതല്‍ വേണം എന്ന് മരക്കാറിന്റെ നിര്‍മ്മാണ കമ്പനി ആവശ്യപ്പെട്ടതായുളള റിപ്പോര്‍ട്ടുകള്‍ വിജയകുമാര്‍ നിരസിച്ചു. തിയറ്ററുകളും നിര്‍മ്മാതാക്കളും തമ്മിലുളള വരുമാന വിഹിതം നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ തുടരും എന്നും എ വിജയകുമാര്‍ പ്രതികരിച്ചു.
Recommended Video

ദേശീയ പുരസ്‌ക്കാരം
മരക്കാര്‍ ഇതിനകം നിരവധി തവണയാണ് റിലീസ് മാറ്റി വെച്ചിട്ടുളളത്.. രണ്ടാം കൊവിഡ് തരംഗം കാരണം ഏപ്രിലില്‍ അടക്കം നാല് തവണയോളം റിലീസ് മാറ്റി വെയ്‌ക്കേണ്ടതായി വന്നു. അതിനിടെ 2019ലെ മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌ക്കാരവും മരക്കാര്‍ സ്വന്തമാക്കുകയുണ്ടായി. സാമൂതിരിയുടെ നാവികസേനാ തലവന്‍ ആയിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ്, സുഹാഹിസി, അടക്കമുളളവര്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications