Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം നടക്കുമ്പോള്‍ നടക്കും.. കോലിയെക്കുറിച്ച് ചോദിക്കരുത്.. അനുഷ്‌ക ശര്‍മ ഹാപ്പിയല്ല!

എപ്പോഴാണ് വിവാഹമെന്ന ചോദ്യം കേട്ടാലേ ഇപ്പോള്‍ അനുഷ്‌ക ശര്‍മയ്ക്ക് ദേഷ്യം വരും. വൈകാതെ വിവാഹമുണ്ടാകും എന്ന് കഴിഞ്ഞ വര്‍ഷം വളരെ ഹാപ്പിയായിട്ട് പറഞ്ഞ ആളാണ്. പക്ഷേ ഇപ്പോ കാര്യങ്ങള്‍ ആകെ മാറി. ആ സിനിമാനടിയല്ലേ എന്ന് കേള്‍ക്കുന്നവരും വിചാരിക്കും. സത്യത്തില്‍ എന്താണ് അനുഷ്‌ക ശര്‍മയ്ക്ക് സംഭവിച്ചത്. വിവാഹം മാത്രമല്ല വിരാട് കോലിയെക്കുറിച്ച് ചോദിച്ചാലും ദേഷ്യപ്പെടുകയാണ് അനുഷ്‌ക.

എങ്ങനെ ദേഷ്യപ്പെടാതിരിക്കും. നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ക്ക് രണ്ടുപേരുടെ ബന്ധങ്ങളെക്കുറിച്ച് എഴുതാന്‍ അറിയില്ല എന്നാണ് അനുഷ്‌ക പറയുന്നത്. പറയുന്നതല്ല, കുറ്റപ്പെടുത്തുന്നത്. ഗോസിപ്പ്, ഗോസിപ്പ്, ഗോസിപ്പ്.. ഇത് മാത്രമാണ് രാജ്യത്തെ മാധ്യമങ്ങള്‍ക്ക് വേണ്ടത്. വിദേശങ്ങളില്‍ നോക്കൂ, ഹോളിവുഡില്‍ നോക്കൂ, എത്ര സുഖരമായിട്ടാണ് രണ്ട് താരങ്ങള്‍ ഡേറ്റ് ചെയ്യുന്നത്. നാട്ടില്‍ ഇത് വല്ലതും പറ്റുമോ.

virat-anushka-sharma-

കഴിഞ്ഞ വര്‍ഷം വിരാട് കോലിയും താനും തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞു. പക്ഷേ മാധ്യമങ്ങള്‍ അതിലെ സെന്‍സേഷണല്‍ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്തു. രണ്ട് പേരുടെ ബന്ധത്തെ ബഹുമാനിക്കാന്‍ നമുക്ക് അറിയില്ല. വിവാഹം എന്ന് പറയുന്നത് ജീവിതത്തിന്റെ അവസാനമല്ല. വിവാഹം നടക്കുമ്പോള്‍ നടക്കും. വിവാഹം കഴിഞ്ഞാലുടന്‍ ഇവിടെ നിന്നും നാട് വിടാന്‍ വേണ്ടി ബാഗും റെഡിയാക്കി ഇരിക്കുകയല്ല ഞാന്‍.

വിരാട് കോലിയോടൊപ്പം ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് എന്താണ് പ്രതികരണം എന്ന് ചോദിച്ചപ്പോള്‍ അത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല എന്നായിരുന്നു അനുഷ്‌കയുടെ മറുപടി. വിരാട് കോലിയെക്കുറിച്ചുള്ള ഒരു ചോദ്യത്തിനും താരം കൃത്യമായ മറുപടി പറഞ്ഞില്ല. വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം നായകനായ കോലികകൊപ്പം സമയം ചെലവഴിക്കുകയാണ് അനുഷ്‌ക എന്നാണ് റിപ്പോര്‍ട്ടുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+