Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘികളെ പൊളിച്ചടുക്കി എംബി രാജേഷ്.. പക്ഷേ ഇല്ലാത്ത ദളിതനെ പോളിറ്റ് ബ്യൂറോയിൽ തള്ളിക്കയറ്റിയത് പാളി!!

സോഷ്യൽ മീഡിയയിൽ സംഘപരിവാർ അനുകൂലികൾ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ മറുപടിയുമായി പാലക്കാട് എം പി എം ബി രാജേഷ് രംഗത്ത്. എന്നാൽ സംഘികളെ പൊളിച്ചടുക്കിയ വിശദീകരണക്കുറിപ്പ് ഫേസ്ബുക്കിൽ വൈറലാകുകയാണ്. സംഘികളുടെ രാജ്യസ്നേഹം മുതൽ ദളിത് പ്രേമം വരെ രാജേഷ് അക്കമിട്ട് നിരത്തി കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്.

എന്നാൽ ഇല്ലാത്ത ഒരു ദളിത് നേതാവിനെ പോളിറ്റ് ബ്യൂറോയിൽ തിരുകിക്കയറ്റി എന്ന് സംഘികൾ രാജേഷിനെ കളിയാക്കുന്നു. മുൻ ത്രിപുര മുഖ്യമന്ത്രിയായ ദശരഥ് ദേബിനെയാണ് എം ബി രാജേഷ് പോളിറ്റ് ബ്യൂറോ അംഗമാക്കി അവതരിപ്പിച്ചത്. തെറ്റ് മനസിലാക്കിയ എം ബി രാജേഷ് തെറ്റ് തിരുത്തി പോസ്റ്റിൽ ആ ഭാഗം ഒഴിവാക്കി എന്നാൽ ദളിത് നേതാവിനെ പോളിറ്റ് ബ്യൂറോയിൽ തിരുകിക്കയറ്റേണ്ടി വന്ന രാജേഷിനെ സോഷ്യൽ മീഡിയ പൊങ്കാലയിടുന്നത് തുടരുകയാണ്.

ഏത് നാട്ടിലെ പോളിറ്റ് ബ്യൂറോ ആണ് ചേട്ടാ?

ഏത് നാട്ടിലെ പോളിറ്റ് ബ്യൂറോ ആണ് ചേട്ടാ?

എല്ലാവരെയും തോൽപ്പിച്ചു കൊണ്ട് ഇന്നത്തെ മികച്ച പിണുവടിക്കുള്ള പുരസ്‌ക്കാരം, സംഘികളുടെ വെല്ലുവിളി സ്വീകരിച്ചു പിബിയിലെ ദളിതനെ കണ്ടെത്തിയ പാലക്കാട്ടെ മ്മടെ പോത്ത് രാജേഷിനാണ്.. എന്നാലും ദശരഥ് ദേബ് ഏത് പൊളിറ്റ് ബ്യുറോയിൽ ഉണ്ടായിരുന്നെന്നാ രാജപ്പൻ ഉദ്ദേശിച്ചേ..? റഷ്യ..? അതോ ചൈന..? - ഫേസ്ബുക്കിൽ രഞ്ജിത്ത് വിശ്വനാഥൻ മേച്ചേരി ചോദിക്കുന്നു.

രാജേഷ് കള്ളം പറഞ്ഞത് ഇങ്ങനെയാണ്

രാജേഷ് കള്ളം പറഞ്ഞത് ഇങ്ങനെയാണ്

ഇനി പോളിറ്റ്ബ്യൂറോയിലെ ദളിതരില്ലാത്ത സങ്കടത്തെക്കുറിച്ച്. ദശരഥ് ദേബ് സി.പി.എം. പി.ബി. അംഗം മാത്രമായിരുന്നില്ല, ത്രിപുര മുഖ്യമന്ത്രി കൂടിയായിരുന്നു. ഇതറിയാൻ മിനിമം പത്ര വായനയെങ്കിലും ശീലമാക്കണം. - സംഘികളുടെ വിവരമില്ലായ്മയെക്കുറിച്ച് എം ബി രാജേഷ് ആഞ്ഞടിച്ചത് ഇങ്ങനെ. എന്നാൽ ത്രിപുര മുഖ്യമന്ത്രിയായിരുന്ന ദശരഥ് ദേബിനെ പി ബി യിൽ തള്ളിക്കേറ്റാൻ നോക്കിയ രാജേഷിനാണ് തെറ്റിയത്. വൈകിയാണെങ്കിലും പോസ്റ്റ് എഡിറ്റി. പക്ഷേ സ്ക്രീൻ ഷോട്ടുകൾ പറന്നുനടക്കുന്നു.

രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് (എഡിറ്റ് ചെയ്തത്)

രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് (എഡിറ്റ് ചെയ്തത്)

ഫേക്ക് ഐഡിയുടെ പ്രയോഗം പുതിയതല്ല. മാരീചനും പൂതനയും ഫേക്ക് ഐഡിയിലാണ് ചതിപ്രയോഗം നടത്തിയത്. രാക്ഷസൻ പുള്ളിമാനായി വന്ന് മോഹിപ്പിച്ച് സീതയെ അപകടത്തിലേക്ക് നയിച്ചപ്പോൾ മോഹിനിവേഷത്തിലെത്തിയ രാക്ഷസി മുലക്കണ്ണിൽ വിഷം പുരട്ടിയാണ് പൈതങ്ങളെ മുലയൂട്ടിക്കൊന്നത്. കാലം മാറിയെങ്കിലും സംഘി മാരീചൻമാരും പൂതനമാരും ഫേക്ക് ഐഡി പാരമ്പര്യം കാത്തു സൂക്ഷിക്കുന്നുണ്ട്. നുണപ്രചരണത്തിനും തെറിപ്രയോഗത്തിനുമുള്ള മറയാണവർക്കത്. മുസ്ലീം, കൃസ്ത്യൻ പേരുകളിൽ പ്രച്ഛന്ന നാമധാരികളായാണ് പലപ്പോഴും രംഗപ്രവേശം. അത്തരക്കാരുടെ ഒരു സംഘടിത പ്രചരണം ഇപ്പോൾ എനിക്കെതിരെ നടക്കുന്നുണ്ട്.

തെറിവിളിയെ അവഗണിക്കുന്നു

തെറിവിളിയെ അവഗണിക്കുന്നു

തെറിവിളി പതിവാണ്. അത് ഞാൻ പരമപുച്ഛത്തോടെ അവഗണിക്കലും പതിവാണ്. മനോനില തെറ്റിയവർ നിങ്ങളെ എന്തെല്ലാം വിളിച്ചാലും ബോധമുള്ള ആരും ചോദ്യം ചെയ്യാന്‍ സമയം കളയില്ലല്ലോ. അത്രയേയുള്ളൂ. എന്നാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാവുമ്പോൾ ഒരു തവണ ഒന്നു വ്യക്തത വരുത്താമെന്നു തോന്നി.
ശ്രീ. ഏ.പി.ജെ. അബ്ദുൾകലാമിനെ മിസൈൽ എഞ്ചിനീയറെന്നു വിളിച്ചു ഞാന്‍ പരിഹസിച്ചുവത്രേ!. അദ്ദേഹം മിസൈൽ എഞ്ചീനീയറായിരുന്നില്ലേ? 'വെറും' എന്നത് സംഘികള്‍ കൂട്ടിച്ചേര്‍ത്തതാണ്. അത് കൂട്ടി ചേര്‍ക്കുക വഴി അദ്ദേഹത്തെ അപമാനിച്ചതും അവരാണ്.

സംഘി എന്നൊന്നും വിശേഷിപ്പിച്ചിട്ടില്ലല്ലോ

സംഘി എന്നൊന്നും വിശേഷിപ്പിച്ചിട്ടില്ലല്ലോ

മിസൈൽമാൻ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചത് മിസൈൽ എഞ്ചിനീയറിങ്ങ് പ്രാഗത്ഭ്യം കൊണ്ടായിരുന്നില്ലേ? പ്രഗത്ഭനായ മിസൈൽ എഞ്ചീനീയറായിരുന്ന അദ്ദേഹത്തെ അങ്ങനെ വിശേഷിപ്പിക്കുന്നത് എങ്ങിനെ തെറ്റാവും. മിസൈൽ എഞ്ചിനീയർ എന്നത് എന്നു മുതലാണാവോ തെറിയായത്? അദ്ദേഹത്തെ ഞാൻ സംഘി എന്നൊന്നും വിശേഷിപ്പിച്ചിട്ടില്ലല്ലോ. എങ്കിൽ ഞാൻ ചെയ്തത് മാപ്പർഹിക്കാത്ത അധിക്ഷേപവും പരിഹാസവും തന്നെയാകുമായിരുന്നു. അവരവരുടെ മേഖലയിൽ കഴിവു തെളിയിച്ച ടെക്‌നോക്രാറ്റുകൾ എന്ന നിലയിലുള്ള മതിപ്പ് ശ്രീ. കലാമിനോടും ശ്രീ.ഇ.ശ്രീധരനോടുമൊക്കെ പുലർത്തുന്ന ഒരാളാണ് ഞാൻ. ശ്രീ.കലാമിന്റെ ഒരു പുസ്തകം-അഗ്നിച്ചിറകുകൾ-വായിച്ചിട്ടുമുണ്ട്. വേറെയും ചില പുസ്തകങ്ങളും കൈവശം ഉണ്ടെങ്കിലും ഇതു മാത്രമേ വായിച്ചിട്ടൂള്ളൂ.

 സംഘിസത്തോട് കട്ടക്കലിപ്പ്

സംഘിസത്തോട് കട്ടക്കലിപ്പ്

കൂട്ടത്തിൽ പറയട്ടെ, വിചാരധാര, നാം അഥവാ നമ്മുടെ രാഷ്ട്രം നിർവ്വചിക്കപ്പെടുന്നു എന്നിവയും വായിച്ചിട്ടുണ്ട്. ഒന്നല്ല, ഒന്നിലേറെ തവണ. സംഘികൾക്കു സന്തോഷമായിട്ടുണ്ടാവുമല്ലോ. പക്ഷേ, ഗോൾവാൾക്കർജിയെയൊക്കെ വായിച്ചപ്പോഴാണ് ഈ പ്രത്യയശാസ്ത്രത്തോട് കലിപ്പു തോന്നിയത്. വ്യക്തിവിദ്വേഷമല്ല, പ്രത്യയശാസ്ത്രപരമായ കട്ടക്കലിപ്പ്. പിന്നെ, വടക്കേകൂട്ടാല നാരായണൻ നായരേം (അതാരാണെന്ന് കണ്ടെത്താൻ ബൗദ്ധിക പ്രമുഖൻമാർ കുറച്ച് വിയർക്കും. ശീലമില്ലല്ലോ) അസാരം വായിച്ചു. അതുകൊണ്ടാണോ എന്തോ സംഘി തോഴന്മാരായ കാഷായ വേഷക്കാർ 'കളഞ്ഞുപോയ ആത്മൻ തേടുകയാണെന്ന വ്യാജേന...'നടക്കുന്നത് കണ്ടാലും അവരുടെ ഉദീരണങ്ങൾ കേട്ടാലുമൊക്കെ 'ചിരിച്ച് ചിരിച്ച് മണ്ണുകപ്പി കപ്പിയ മണ്ണ് തുപ്പിക്കളഞ്ഞ് വീണ്ടും ചിരിക്കാൻ' തോന്നുന്നത്.

സൂത്രക്കാരനായ ബനിയ

സൂത്രക്കാരനായ ബനിയ

മഹാത്മാഗാന്ധിയെ 'സൂത്രക്കാരനായ ബനിയ' എന്നാക്ഷേപിച്ച ആളുടെ പേര്അമിത് ഷാ എന്ന് തന്നെയല്ലേ? അയാള്‍ തന്നെയല്ലേ ബി.ജെ.പി.യുടെ ദേശീയ പ്രസിഡന്റ്‌? ഗാന്ധിജിയെക്കുറിച്ച് പറഞ്ഞതു പറഞ്ഞതു തന്നെ എന്ന മട്ടിൽ പറഞ്ഞതൊന്നും അമിത്ഷാ ഒന്നു നിഷേധിക്കുക പോലും ചെയ്തില്ലെന്നോർക്കണം. അതുകൊണ്ട് രാഷ്ട്രപിതാവിനെക്കുറി്ച്ച് ഇങ്ങിനെയൊന്നും പറയരുതെന്ന് സ്വന്തം നേതാവിനെ ഉപദേശിച്ചു നന്നാക്കൂ. ഗാന്ധിജിയെ അല്ല നെഹ്രുവിനെയാണ് കൊല്ലേണ്ടിയിരുന്നത് എന്ന അമിത്ഷായുടെ കേരള അനുയായി ലേഖനമെഴുതിയപ്പോൾ ആത്മരോഷം സിക്ക് ലീവിലായിരുന്നോ? അതോ ശാഖയിൽ മറന്നു വച്ചോ?

കലാമിനെതിരെ ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയത്

കലാമിനെതിരെ ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയത്

ഗാന്ധിയല്ല ഗോഡ്‌സേയാണ് യഥാർത്ഥ ദേശഭക്തൻ എന്ന് സാക്ഷിമഹാരാജ് എന്ന സന്യാസി വേഷം ധരിച്ച ക്ഷുദ്രരാഷ്ട്രീയക്കാരൻ വിഷം ചീറ്റിയപ്പോൾ 'യഥാർത്ഥ രാജ്യസ്നേഹികളുടെ' നാവിറങ്ങിപ്പോയിരുന്നോ.? ഓ...അതിന് ഇവര്‍ക്ക് ഗോഡ്‌സേ തന്നെയാണല്ലോ ഉത്തമ രാജ്യസ്‌നേഹി അല്ലേ? ശ്രീ. കലാമിനെതിരെ ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയത് വലിയ അനാദരവായിരുന്നത്രേ. ആരായിരുന്നു സ്ഥാനാർത്ഥി എന്നു മാത്രം പറയുന്നില്ല. പറയുകയുമില്ല. ആ പേരുച്ചരിക്കാനുള്ള യോഗ്യതയുള്ള ഒരാളും സംഘിപക്ഷത്തില്ലതാനും.

ആരായിരുന്നു ആ സ്ഥാനാർഥി

ആരായിരുന്നു ആ സ്ഥാനാർഥി

നേതാജിയുടെ അനുയായി, സ്വാതന്ത്ര്യത്തിനായി തോക്കേന്തി പൊരുതിയ ധീരദേശാഭിമാനി, ലോക സൈനിക ചരിത്രത്തിലാദ്യത്തെ വനിതാ റെജിമെന്റിനെ നയിച്ച വീറുറ്റ പോരാളി. ഡോക്ടറുദ്യോഗവും സുഖസൗഭാഗ്യങ്ങളും ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിന്റെയും കമ്മ്യൂണിസ്റ്റ് പാതയുടെയും തീക്ഷ്ണ പാതകൾ തെരഞ്ഞെടുത്തവൾ. അങ്ങനെയൊരാളായിരുന്നു ഇടതുപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി എന്നു പറഞ്ഞാൽ സംഘപരിവാരത്തിന്റെ രാജ്യസ്‌നേഹ വാചകമടികൾ വെറും കുമ്മനടികളായിത്തീരില്ലേ. അതുകൊണ്ട് ക്യാപ്റ്റൻ ലക്ഷ്മിയെന്നു മാത്രം ഉച്ചരിക്കില്ല. എന്നിട്ട് എത്ര വോട്ട് കിട്ടിയെന്ന് ജനാധിപത്യ ബോധം തരിമ്പുമില്ലാത്തവരുടെ അഹന്ത നിറഞ്ഞ ചോദ്യം.

 ഡോ.ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ തോറ്റു പക്ഷേ...

ഡോ.ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ തോറ്റു പക്ഷേ...

ഡോ.ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ ഐ.എൻ.എ യിൽ തോക്കേന്താനിറങ്ങിപുറപ്പെട്ടത് ജയിക്കുമെന്നു പോയിട്ട് ജീവനോടെ തിരിച്ചുവരുമെന്ന് പോലും കരുതിയ ഒരു യുദ്ധത്തിനായിരുന്നില്ല. പിന്നല്ലേ തോൽക്കുമെന്നുറപ്പുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പോരാട്ടം! ഒരു നിലപാടിനും ആദർശത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾ മനസ്സിലാക്കാൻ എന്നാണിവർക്കു കഴിയുക? അതിനു കഴിയുന്നവർ ഒരിക്കലും സംഘികളാവുകയുമില്ലല്ലോ. മൽസരിച്ചിട്ട് എന്തു നേടി എന്ന് ചോദിക്കുന്നവരറിയുക,

സ്വാതന്ത്ര്യപോരാളികളുടെ പേര്, ഒരൊറ്റ പേര് പറയാമോ

സ്വാതന്ത്ര്യപോരാളികളുടെ പേര്, ഒരൊറ്റ പേര് പറയാമോ

എണ്ണത്തിൽ കുറഞ്ഞാലും പരാജയം ഉറപ്പായാലും മാപ്പെഴുതി കീഴടങ്ങലല്ല, തുടരുന്ന പോരാട്ടമാണ് ഇടതുപക്ഷ രാഷ്ട്രീയമെന്ന് ചരിത്രത്തിൽ മായ്ച്കളയാനാവാത്ത വിധം രേഖപ്പെടുത്തി എന്നതു തന്നെയാണ് യഥാർത്ഥ വിജയം. അത് രേഖപ്പെടുത്താൻ, ആ പോരാട്ടം നയിക്കാൻ ക്യാപ്റ്റൻ ലക്ഷ്മിയോളം യോഗ്യയായ മറ്റാരുണ്ടായിരുന്നു അന്ന് ഇന്ത്യയിൽ? സംഘികളേ, ക്യാപ്റ്റൻ ലക്ഷ്മിക്കൊപ്പം പറയാവുന്ന സ്വാതന്ത്ര്യപോരാളികളുടെ പേര്, ഒരൊറ്റ പേര് നിങ്ങളുടെ കൂട്ടത്തിൽ നിന്നു പറയാമോ? (അതു മാത്രം അവരോട് ചോദിക്കരുത്. അതിന് മുമ്പിൽ അവർ തെറിവിളിച്ചു തളർന്നു പോകും. അങ്ങിനെയാരും ഇല്ലാത്തതുകൊണ്ടാണ്, പ്ലീസ്...)

അനുകമ്പയോടെ തന്നെ പറയട്ടെ..

അനുകമ്പയോടെ തന്നെ പറയട്ടെ..

പിന്നെ സംഘികളുടെ മുനതേഞ്ഞ, ദ്രവിച്ച പഴയ പല്ലവികൾ. ഉത്തരേന്ത്യയിലേക്ക് മാത്രം നോക്കിയിരിക്കുന്നു....അട്ടപ്പാടി....പി.ബി.യിലെ ദളിതൻ....'പുതിയതൊന്നും പഠിക്കുകയുമില്ല, പഠിച്ചതൊന്നും മറക്കുകയുമില്ല' എന്ന് പണ്ടാരോ പറഞ്ഞത് ഇവരെക്കുറിച്ചാവാനേ തരമുള്ളൂ. ആശയങ്ങളുടെ കാര്യത്തിൽ ഇവർ 'പട്ടിണിപ്പാവങ്ങൾ' തന്നെ. ആ അനുകമ്പയോടെ തന്നെ പറയട്ടെ, ഉത്തരേന്ത്യയിൽ നിങ്ങളുടെ കൗ ബെൽറ്റിൽ നിന്നു വരുന്ന വിചിത്രവും ഭയാനകവുമായ വാർത്തകളാണ് വെളിവുള്ളവർക്കെല്ലാം അങ്ങോട്ട് നോക്കി 'ഇതെന്തൊരു നാട്...' എന്ന അമ്പരപ്പുളവാക്കുന്നത്.

ഭാരതപുത്രന്മാരോടാണ് ചോദ്യം

ഭാരതപുത്രന്മാരോടാണ് ചോദ്യം

ആൺമയിലിന്റെ കണ്ണീർക്കഥകളും പശു ഓക്‌സിജൻ ബഹിർഗമനം നടത്തുന്ന ശാസ്ത്രമഹാസത്യങ്ങളും ഗണേശ വിഗ്രഹത്തിന്റെ പ്ലാസ്റ്റിക് സർജറി വിസ്മയങ്ങളും ഗോമാതാവിന് ഐ.സി.യു ആംബുലൻസും ദരിദ്രന് ഉറ്റവരുടെ മൃതശരീരം തലച്ചുമടായി എടുക്കേണ്ടിവരുന്നതും വംശ മഹിമയുള്ള വെളുത്തു നീണ്ട സന്താനസൃഷ്ടിക്കുള്ള സൂത്രങ്ങളുമൊക്കെ പോലുള്ള എണ്ണിയാലൊടുങ്ങാത്ത കറുത്ത ഫലിതങ്ങളും കൂട്ടമാനഭംഗങ്ങളുടെ ദുരന്തവൃത്താന്തങ്ങളുമെല്ലാം ഇപ്പോൾ ദിനേന വന്നു കൊണ്ടിരിക്കുന്നത് നിങ്ങളുടെ മധുരമനോഹര മനോജ്ഞമായ ആര്യവർത്തത്തിൽ നിന്നല്ലേ ഭാരതപുത്രന്മാരേ?

എങ്ങനെ ഉത്തരേന്ത്യയിലേക്ക് നോക്കാതിരിക്കും

എങ്ങനെ ഉത്തരേന്ത്യയിലേക്ക് നോക്കാതിരിക്കും

ഈ സോമാലിയ പോലുള്ള കേരളത്തിലൊക്കെ എന്താണുള്ളത് ഇതിനോട് കിടപിടിക്കാൻ? എല്ലാവരുടെയും വീട്ടിൽ വർദ്ധിപ്പിച്ച പെൻഷൻ എത്തുന്നതോ? സർക്കാർ സ്‌ക്കൂളിൽ കൂട്ടത്തോടെ കുട്ടികൾ ചേരുന്നതോ? നാടു മുഴുവൻ വൈദ്യുതി വെളിച്ചമെത്തിയതോ? ഉത്തരേന്ത്യയിലൊക്കെ ഭാജപ സർക്കാരുകൾ കര്‍ഷകര്‍ക്ക് നല്ല വെടിയുണ്ടപ്പതക്കം സമ്മാനിച്ചപ്പോൾ പിണറായി സർക്കാർ ഇവിടെ കൃഷിക്കാരന് കൊടുക്കുന്നതോ വെറും പെൻഷൻ മാത്രം. ഉത്തരേന്ത്യയിലൊക്കെ എത്ര അനായാസമാണ് ആത്മഹത്യ ചെയ്ത് സ്വർഗ്ഗം പൂകാൻ കർഷകർക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്. ഇവിടെയാണെങ്കിൽ പിണറായി വിജയൻ ഒരൊറ്റ കർഷകനെയും, പ്രത്യേകിച്ച് ഹിന്ദുക്കളായവരെ സ്വർഗ്ഗത്തിൽ പോകാൻ അനുവദിക്കാതെ ദ്രോഹിക്കുകയല്ലേ?

പോളിറ്റ് ബ്യൂറോ അംഗമാക്കി, പിന്നെ വെട്ടി

പോളിറ്റ് ബ്യൂറോ അംഗമാക്കി, പിന്നെ വെട്ടി

ഇനി പാർട്ടിയിലെ ദളിത് നേതാക്കളെക്കുറിച്ച്. ഇന്ത്യയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രി ത്രിപുരയിലെ സി.പി.എം നേതാവ് ദശരഥ് ദേബ് ആയിരുന്നു. ഇതറിയാൻ മിനിമം പത്ര വായന മതിയാകും. അതെങ്ങിനെയാ, സാത്വികനെന്നും വിവരമുള്ളയാളെന്നുമൊക്കെ കരുതപ്പെടുന്ന രാജേട്ടൻ വരെ ഒരു സാദാ സംഘിയെപ്പോലെ കെ.ആർ.നാരായണനെ രാഷ്ട്രപതിയാക്കിയത് താനാണെന്നും വാജ്‌പേയിയുടെ കാലത്താണെന്നും ദളിതനായ കെ.ആർ. നാരായണനെ സി.പി.എം. എതിർത്തെന്നും ഒക്കെയുള്ള കല്ലുവച്ച നുണ ഒരു കൂസലുമില്ലാതെ തട്ടിവിടുകയല്ലേ! കെ.ആർ.നാരായണൻ ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയും ആയത് സി.പി.എം. പിന്തുണയോടെയായിരുന്നെന്നും സ്ഥാനാർത്ഥിയായത് വാജ്‌പേയിയുടെ കാലത്തല്ല, ഐ.കെ. ഗുജ്‌റാളിന്റെ കാലത്തായിരുന്നെന്നും മൂക്ക് കീഴ്‌പോട്ടായ ആളുകൾക്കെല്ലാം അറിയാമെന്നിരിക്കെയാണ് കാരണവർ തന്നെ ഒട്ടും മടിയില്ലാതെ നുണപറയുന്നത്.

ദളിതർക്ക് സ്ഥാനം കിട്ടിയാൽ മതിയോ?

ദളിതർക്ക് സ്ഥാനം കിട്ടിയാൽ മതിയോ?

ബംഗാരു ല്ക്ഷ്മൺ എന്നൊരു ദളിതൻ ബി.ജെ.പി.യുടെ പ്രസിഡന്റായിരുന്നില്ലേ വാജ്‌പേയി ഭരണകാലത്ത്. ജഗ്ജീവൻ റാം മുതൽ മകൾ മീരാകുമാർ വരെ കോൺഗ്രസിൽ നേതൃപദവിയിൽ വിരാജിച്ച ദളിതർക്കു വല്ല കുറവുമുണ്ടായിരുന്നോ? രാഷ്ട്രപതിയായും മുഖ്യമന്ത്രിമാരായും മറ്റുമൊക്കെ ദളിതരുണ്ടായിട്ടുണ്ടല്ലോ. എന്നിട്ടും രാജ്യത്തെ ദളിതർക്കെന്തേ ഇപ്പോഴും ദുരിതജീവിതം? പദവികളിലൊക്കെ ദളിതര്‍ വരണം. പക്ഷേ, ദളിത് ജനസാമാന്യത്തിന് അന്തസ്സുള്ള ജീവിതം ഇല്ലാത്തതെന്തേ എന്ന കാതലായ ചോദ്യത്തിനെ മറക്കാൻ ഏതെല്ലാം പദവിയിൽ ദളിതരുണ്ട് എന്ന കണക്ക് മതിയാവില്ല.

സംഘിമന്ത്രിയുടെ കത്തിന് സംഘികൾക്കും ഒരു വിലയില്ലേ?

സംഘിമന്ത്രിയുടെ കത്തിന് സംഘികൾക്കും ഒരു വിലയില്ലേ?

അവസാനം സംഘികൾ എപ്പോഴും കൊട്ടിപ്പാടുന്ന അട്ടപ്പാടി. ഏതാനും ദിവസം മുമ്പ് ഞാൻ റിപ്പോർട്ട് കാർഡ് എഫ്.ബിയിലിട്ടപ്പോൾ അട്ടപ്പാടിയിൽ ചെയ്ത കാര്യങ്ങൾ അക്കമിട്ടു നിരത്തിയിരുന്നു. തെറ്റുണ്ടെങ്കിൽ അന്ന് ചൂണ്ടിക്കാണിക്കാമായിരുന്നു. അന്നിവരെവിടെപ്പോയിരുന്നു? പഞ്ചഗവ്യം സേവിക്കാൻ പോയിരുന്നിരിക്കും. കേന്ദ്രമന്ത്രിയുടെ അഭിനന്ദന കത്ത് സംഘികൾക്കായിട്ടു മാത്രം പോസ്റ്റ് ചെയ്തതാണെന്ന് ഞാൻ പോസ്റ്റിൽ പ്രത്യേകം പറഞ്ഞിരുന്നു. അത് വീട്ടിലൊട്ടു ചില്ലിട്ടു സൂക്ഷിച്ചിട്ടുമില്ല. ഇപ്പോ കേൾക്കണേ കഥ....സംഘിമന്ത്രിയുടെ കത്തിന് സംഘികൾക്കും ഒരു വിലയില്ലത്രേ! ശരിയായിരിക്കും.

 കൂടെക്കിടക്കുന്നവർക്കെ രാപ്പനിയറിയൂ

കൂടെക്കിടക്കുന്നവർക്കെ രാപ്പനിയറിയൂ

ഞാൻ തർക്കിക്കുന്നില്ല. 'കൂടെക്കിടക്കുന്നവർക്കെ രാപ്പനിയറിയൂ' എന്നാണല്ലോ ചൊല്ല്.'പഴഞ്ചൊല്ലില്‍ പതിരില്ല' എന്ന് കോപ്പിയെഴുതി പഠിച്ചിട്ടുമുണ്ട്.സംഘികൾപോലും വിലകൽപ്പിക്കാത്ത സംഘിമന്ത്രിയുടെ കത്ത് മുൻകാല പ്രാബല്യത്തോടെ റദ്ദ് ചെയ്തതായി അറിയിക്കുന്നു. മന്ത്രിമാരെക്കുറിച്ചും കേന്ദ്രഭരണത്തെക്കുറിച്ചുമുള്ള സംഘികളുടെ മതിപ്പ് എന്തായാലും കേമം തന്നെ! നിങ്ങളുടെ മന്ത്രിക്കൂട്ടത്തിൽ വിലവെക്കാൻ കൊള്ളാവുന്നവരെന്ന് നിങ്ങൾക്ക് തോന്നുന്ന ആരെങ്കിലുമുണ്ടെങ്കിൽ അറിയിക്കാനപേക്ഷ.
ഫേക്ക്ഐഡികളില്‍ മുഖം മറച്ചിരുന്നു ആക്രമിക്കുന്ന വ്യാജ ഹിന്ദുക്കളോടും വ്യാജ കാഷായക്കാരോടും വ്യാജ ദേശ സ്നേഹികളോടുമൊന്നും ഒരു ഒത്തുതീര്‍പ്പുമില്ല.

സംഘികൾ തെറിവിളിച്ചു തളരട്ടെ..

വിവേകാനന്ദ സ്വാമികളേപ്പോലുള്ള യഥാർത്ഥ സന്യാസികളോട് അളവറ്റ ആദരവുണ്ട്. അതു കൊണ്ടു തന്നെ സ്വാമിജിയുടെ ബേലൂർ മഠത്തിൽ ഞാൻ പോയിട്ടുമുണ്ട്. ഭഗത് സിങ്ങിനെപ്പോലുള്ള ധീരദേശാഭിമാനികളോടും ആദരവുണ്ട്. അതുകൊണ്ട് കട്കട്കലാനിലെ അദ്ദേഹത്തിന്റെ ജന്മഗൃഹത്തിലും പോയിട്ടുണ്ട്. ജന്മദിനാചരണ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത ഭീരുക്കളോട് അതശേഷമില്ലതാനും. തൽക്കാലം ഇവിടെ നിർത്തുന്നു. സംഘികൾ തെറിവിളിച്ചു തളരട്ടെ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+