കനയ്യകുമാറുമായി ചര്‍ച്ച, രാഹുല്‍ ഗാന്ധി സിപിഐയിലേക്കെന്ന് സൂചന! കോണ്‍ഗ്രസിനെ ഞെട്ടിക്കുന്ന വാര്‍ത്തയെന്ന്!!!
ട്രോളുകള്‍ക്ക് ഒരു കുറവുമില്ലാത്ത ഇടമാണ് സോഷ്യല്‍ മീഡിയ. ഒന്നിന് പിറകെ ഒന്നായി, അതിങ്ങനെ അനുസ്യൂതം ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും. അതില്‍ പലതും സ്ത്രീ വിരുദ്ധവും മനുഷ്യവിരുദ്ധവും ഒക്കെ ആയിരിക്കും. അങ്ങനെയുള്ളവയെ ട്രോളുകള്‍ എന്ന് വിളിക്കാനും ആവില്ല. എന്നാല്‍ ആരേയും ഇരുത്തി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ചില ട്രോളുകളുണ്ടാകും. ചിലപ്പോള്‍, അതിന് ഉപയോഗിച്ച് പഴകിയ മീമുകള്‍ പോലും വേണ്ടി വന്നോളണം എന്നില്ല.
അങ്ങനെ ഒന്നിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. സിപിഐയുടെ തീപ്പൊരി നേതാവ് കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്കാണ് ഈ ട്രോള്‍. രാഹുല്‍ ഗാന്ധി, കനയ്യയുമായി ചര്‍ച്ച നടത്തിയത് അദ്ദേഹം സിപിഐയിലേക്ക് വരുന്നതിന്റെ സൂചനയാണെന്നും കരുതാമല്ലോ! ശ്രീകാന്ത് പികെ എഴുതിയ കുറിപ്പും, അതിന്റെ പശ്ചാത്തലവും പരിശോധിക്കാം...

രാഹുൽ ഗാന്ധി സിപിഐയ്യിലേക്കെന്ന് സൂചന
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സിപിഐ നേതാവ് കനയ്യ കുമാറുമായി ചർച്ച നടത്തി. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും എഐസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതിരുന്ന രാഹുൽ ഗാന്ധി കനയ്യ കുമാറിനെ കണ്ട് ചർച്ച നടത്തിയത് പ്രധാനപ്പെട്ട രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി കണക്കാക്കുന്നു. സിപിഐയ്യിലേക്കുള്ള രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തിൽ ജിഗ്‌നേഷ് മേവനിയുടെ ഇടപെടൽ കൂടിയുണ്ടെന്ന് ഡൽഹി ബ്യുറോ റിപ്പോർട്ട് ചെയ്യുന്നു.

ജിഗ്‌നേഷ് മേവാനിയുമായുള്ള രാഹുൽ ഗാന്ധിയുടെ ചർച്ചയ്ക്ക് ശേഷമാണ് കോൺഗ്രസ് വിട്ട് സിപിഐയ്യിലേക്ക് ചേരുന്ന തീരുമാനം രാഹുൽ ഗാന്ധി ഉറപ്പ് നൽകിയത്. വയനാട് സിപിഐ സ്ഥാനാർഥിക്കെതിരെ മത്സരിച്ചതിൽ ഖേദവും മത്സരിക്കാൻ നിർബന്ധിച്ച പാർട്ടിയിലെ 80 കഴിഞ്ഞ കെഎസ് യുക്കാരോടുള്ള നീരസവും രാഹുൽ ഗാന്ധി കനയ്യ വഴി സിപിഐ നേതൃത്വത്തെ അറിയിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.

സംഘടനാ സംവിധാനം തമ്മിൽ ഭേദപ്പെട്ടത് എന്ന് കരുതുന്ന കേരളത്തിലടക്കം കോൺഗ്രസ് ഉന്നത നേതാക്കൾ പോലും പാർട്ടി വിട്ട് കമ്യൂണിസ്റ്റ് പാർട്ടികളിലേക്ക് ചേക്കേറുന്നത് രാഹുൽ ഗാന്ധിയുടെ ഈയൊരു ചിന്തയ്ക്ക് കാരണമായെന്ന് സോഴ്സ് വെളിപ്പെടുത്താൻ സാധിക്കാത്ത ചില കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചു.
കോൺഗ്രസ് വിട്ട് സിപിഐയ്യിലെത്തുന്ന രാഹുൽ ഗാന്ധിക്ക് അർഹതപ്പെട്ട സ്ഥാനം നൽകുമെന്നും ചുരുങ്ങിയത് അപ്പനപ്പൂപ്പന്മാരായി കാലങ്ങളായി ജയിച്ചു വരുന്ന അമേത്തി സീറ്റിൽ തോറ്റ രാഹുൽ ഗാന്ധിക്ക് വീണ്ടും ആ സീറ്റിൽ തന്നെ മത്സരിക്കാനുള്ള ആത്മ ധൈര്യമെങ്കിലും കൊടുക്കുമെന്ന് സിപിഐയ്യുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു- ഇങ്ങനെ ആയിരുന്നു ശ്രീകാന്ത് പികെയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഈ പോസ്റ്റ് വരുന്നതിനും മുന്പ് തന്നെ സമാനമായ ചില ട്രോളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. കനയ്യ കുമാർ കോൺഗ്രസിലേക്കില്ലെന്ന് ഏറെക്കുറേ ഉറപ്പായ സാഹചര്യത്തിൽ ആയിരുന്നു ഇത്തരത്തിലുള്ള ട്രോളുകൾ ഇടതുകേന്ദ്രങ്ങളിൽ നിന്ന് പുറത്ത് വന്നു തുടങ്ങിയത്. കനയ്യ കുമാർ കോൺഗ്രസിലേക്ക് എന്ന വാർത്ത ഒരു പക്ഷേ, കേരളത്തിലായിരിക്കും ഇത്രയധികം ചർച്ച ചെയ്യപ്പെട്ടിരിക്കുക. കേരളത്തിൽ സിപിഐക്കാരേക്കാൾ ഈ വിഷയത്തിൽ മറുപടി പറയാൻ ബാധ്യസ്ഥരായത് സിപിഎമ്മുകാർ ആണെന്നതും ഒരു വൈരുദ്ധ്യമാണ്.

ജെഎൻയു സമരത്തിലൂടെ ആയിരുന്നു കനയ്യ കുമാർ ദേശീയ ശ്രദ്ധ നേടുന്നത്. ഇതോടെ ഇടതുപക്ഷത്തിന്റെ ദേശീയ മുഖമായി കനയ്യകുമാർ മാറുകയും ചെയ്തു. തീപ്പൊരി പ്രസംഗങ്ങളിലൂടെ യുവത്വത്തെ ആവേശഭരിതരാക്കാൻ പോന്നതായിരുന്നു കനയ്യയുടെ ശൈലി. ബിഹാറിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന കനയ്യ പുത്തൻ ദേശീയ മുന്നേറ്റത്തിന്റെ ഭാഗമായും അവതരിപ്പിക്കപ്പെട്ടു. കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ വലിയ ആരാധക വൃന്ദത്തേയും സൃഷ്ടിച്ചു.

എന്നാൽ കനയ്യയുടെ സ്വന്തം നാടായ ബിഹാറിൽ കാര്യങ്ങൾ അത്രകണ്ട് പന്തിയായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. സിപിഐയിലെ തന്നെ ഒരു വിഭാഗത്തിന് കനയ്യ കുമാറിനോട് അത്ര പ്രതിപത്തിയുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് വേളകളിൽ സിപിഐ കനയ്യകുമാറിനോട് എടുത്ത സമീപനങ്ങൾ ദേശീയ തലത്തിൽ തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ജനുവരിയിൽ കനയ്യക്കെതിരെ സിപിഐ ബിഹാർ ഘടകം നടനടി സ്വീകരിക്കുകയും ചെയ്തു. ഇതോടെ കനയ്യ പാർട്ടിയുമായി അകന്നു എന്നതരത്തിലും സിപിഐ വിടുന്നു എന്ന തരത്തിലും അഭ്യൂഹങ്ങൾ പടരാൻ തുടങ്ങിയിരുന്നു.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയായ കനയ്യ കുമാർ, രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുക കൂടി ചെയ്തതോടെയാണ് ഈ പ്രചാരണം ശക്തി പ്രാപിച്ചത്. യഥാർത്ഥത്തിൽ അത്തരമൊരു നീക്കം നടന്നിരുന്നു എന്ന് തന്നെയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും. ബിഹാറിൽ സിപിഐയോ കോൺഗ്രസോ നിലവിൽ ഒരു നിർണായക ശക്തിയല്ല എന്ന യാഥാർത്ഥ്യം കൂടി ഇതോടൊപ്പം ചേർത്തുവായിക്കേണ്ടുന്ന ഒന്നാണ്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു രണ്ട് പാർട്ടികളും.

സിപിഐ ദേശീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലാണ് കനയ്യയെ ഇപ്പോൾ പിടിച്ചുനിർത്തിയിരിക്കുന്നത് എന്നൊക്കെയാണ് പുറത്ത് വരുന്ന വാർത്തകൾ. സിപിഎം ദേശീയ നേതൃത്വവും വിഷയത്തിൽ ഇടപെട്ടിരുന്നു എന്നും വാർത്തകൾ വരുന്നുണ്ട്. എന്തായാലും കനയ്യ കുമാറിന് നിലവിൽ സിപിഐ വിടാൻ ഉള്ള പദ്ധതികളൊന്നും ഇല്ലെന്നാണ് ഒടുവിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. കേരളത്തിൽ കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ ഇടതുപക്ഷത്തേക്ക് വന്നുകൊണ്ടിരിക്കുന്ന വേളയിൽ, ദേശീയ തലത്തിൽ കനയ്യ കുമാർ കോൺഗ്രസിലേക്ക് ചേക്കേറിയിരുന്നെങ്കിൽ ഏറ്റവും പ്രതിസന്ധിയിലാവുക കേരളത്തിലെ ഇടതുപക്ഷം തന്നെ ആയിരുന്നു.

സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ കനയ്യയെ നേരിട്ടുകണ്ടിരുന്നു. അതിന് ശേഷം അദ്ദേഹം തന്നെയാണ് ഊഹാപോഹങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നത്. അതിന് പിറകെ കേരളത്തിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പക്ഷേ, എന്തുകൊണ്ട് കനയ്യ കുമാർ മാത്രം ഇക്കാര്യം പരസ്യമായി പറയുന്നില്ല എന്ന ചോദ്യം ഇടതുപക്ഷ അണികൾക്കിടയിലും ഉയരുന്നുണ്ട്. കനയ്യ ഇടതുപാളയം വിട്ട് തങ്ങൾക്കൊപ്പം എത്തുമെന്ന പ്രതീക്ഷ കോൺഗ്രസ് ഇപ്പോഴും വച്ചുപുലർത്തുന്നുണ്ട് എന്ന രീതിയിലും വാർത്തകൾ വരുന്നുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications