മെന്‍സസ് സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിക്ക് വധഭീഷണി
മെന്‍സസ് രക്തത്തിന്റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിക്ക് വധഭീഷണി. ഫെമിനിസ്റ്റ് കൂടിയായ ലോയല്ലി ഡെനോര്‍ ആണ് ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കളും മറ്റുമായി ഒട്ടേറെ പേര്‍ ചിത്രത്തിന് ലൈക്ക് ചെയ്തപ്പോള്‍ ചിലര്‍ ഭീഷണിയുമായാണ് രംഗത്തെത്തിയത്.
രക്തം പുരണ്ട മെന്‍സസ് കപ്പ് കൈയ്യില്‍ പിടിച്ചുകൊണ്ട് ആണ് പെണ്‍കുട്ടി ചിത്രത്തിന് സ്വയം പോസ് ചെയ്തത്. പിന്നീടത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. മെന്‍സസ് ബ്ലഡ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നേരത്തെ ചിത്രം റിമൂവ് ചെയ്യുകയും വ്യക്തിയുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്ത സംഭവമുണ്ടായിരുന്നു.

ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു പെണ്‍കുട്ടി ചിത്രം തന്റെ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. സുഹൃത്തുക്കള്‍ പെണ്‍കുട്ടിയുടെ ചിത്രത്തിന് ലൈക്ക് നല്‍കി പിന്തുണ നല്‍കിയപ്പോള്‍ ചിലര്‍ തെറിവിളികൊണ്ടും വധഭീഷണികൊണ്ടും ചിത്രത്തിനെതിരെ രംഗത്തെത്തി. ചിത്രം എത്രയും പെട്ടെന്ന് മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം.
എന്നാല്‍ ലോയല്ലി അക്കാര്യം തള്ളിക്കളഞ്ഞു. ഒരു സ്ത്രീയുടെ സ്വാഭാവികമായ ശരീരവ്യതിയാനം മാത്രമാണ് ഇത്. ഇഷ്ടമില്ലാത്തവര്‍ക്ക് ചിത്രം നോക്കാതിരിക്കാം. അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ചിത്രത്തിനെ വിമര്‍ശിക്കുകയും ചെയ്യാം. എന്നാല്‍, ബഹുമാനത്തോടുകൂടി മറ്റുളളവരോട് പെരുമാറാന്‍ വിമര്‍ശകര്‍ തയ്യാറാകണമെന്നും പെണ്‍കുട്ടി പറഞ്ഞു.


Click it and Unblock the Notifications
