'ആർഎസ്എസിന്റെ പക്ഷം പിടിച്ച് ജീവിക്കുന്ന ഉണ്ണി മുകുന്ദൻ', സിനിമ കാണരുതെന്ന് കമന്റ്; ചുട്ടമറുപടിയുമായി നാദിർഷ
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മേപ്പടിയാന്‍ കഴിഞ്ഞ ദിവസമാണ് തീയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മിക്ക ഷോകളും ഹൗസ് ഫുള്ളാണെന്ന വിവരം ഉണ്ണി മുകുന്ദന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍.

ചിത്രത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റിന് താഴെ ഉണ്ണി മുകുന്ദനെ ഒരാള്‍ കമന്റിലൂടെ അധിക്ഷേപിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോഴിതാ ഈ അധിക്ഷേപങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് നാദിര്‍ഷ. വിശദാംശങ്ങളിലേക്ക്...

ചിത്രത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റിന് താഴെ ഉണ്ണി മുകുന്ദനെ ഒരാള്‍ കമന്റിലൂടെ അധിക്ഷേപിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോഴിതാ ഈ അധിക്ഷേപങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് നാദിര്‍ഷ. വിശദാംശങ്ങളിലേക്ക്...

നാദിര്‍ഷയുടെ പോസ്റ്റിന് താഴെ വന്ന കമന്റ് ഇങ്ങനെയായിരുന്നു, 'ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയില്‍ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു ഇന്ന് ഭരണം കയ്യാളുന്ന ആര്‍എസ്എസ് എന്ന ഭീകര സംഘടനയുടെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണിമുകുന്ദന്‍ എന്ന ആര്‍എസ്എസുകാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങള്‍ക്കാവും.

കാരണം അബ്ദുള്ളക്കുട്ടിയും അലി അക്ബറെന്ന രോമ സിംഹനും ഇവിടെ കണ്മുന്നില്‍ ഉള്ളതാണല്ലോ ..ഞാനും എന്നെപ്പോലെ ചിന്തിക്കുന്നവരും കാണില്ല കലയില്‍ വര്‍ഗീയതയുണ്ട് അല്ലെങ്കില്‍ ഇവര്‍ ആര്‍എസ്എസ് എന്ന ഭീകര സംഘടനയോടു സ്‌നേഹം കാണിക്കില്ല '
ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എനിക്കും എന്നെപ്പോലുള്ളവര്‍ക്കും ഇയാളെപ്പോലുള്ള ഭീകരരോട് വെറുപ്പ് തന്നെയാണ് മിസ്റ്റര്‍.

കുട്ടിക്കാലം മുതല്‍ അനുകരിച്ചിരുന്ന,ഇഷ്ട്ടപ്പെട്ടിരുന്ന സുരേഷ്ഗോപിയെ വെറുത്തു ..പിന്നെയാണോ ഇയാളും ഇവര്‍ക്ക് റാന്‍ മൂളുന്ന നിങ്ങളും ..
മിന്നല്‍മുരളിയുടെ സെറ്റും ഈശോ എന്ന പേരും .. ഒക്കെ ഒന്ന് ഓര്‍ക്കുന്നതും നല്ലതണ്. വിമര്‍ശകന്റെ ഈ കമന്റിന് താഴെയാണ് നാദിര്‍ഷ വ്യക്തമായ മറുപടി നല്‍കിയിരിക്കുന്നത്.

ലോകത്തു ഒരു യഥാര്‍ത്ഥ കലാകാരനും വര്‍ഗീയമായി ചിന്തിക്കില്ല സഹോദരാ .ഉണ്ണിയെ എനിക്കറിയാം എന്നായിരുന്നു നാദിര്‍ഷ കമന്റ് ചെയ്തത്. അതേസമയം, നിരവധി പേരാണ് പോസ്റ്റിന് താഴെ ഉണ്ണി മുകുന്ദന് പിന്തുണയുമായി രംഗത്തെത്തിയത്. മേപ്പടിയാന്‍ മികച്ച സിനിമയാണെന്നും എല്ലാവരും തീയേറ്ററില്‍ പോയി കാണണമെന്നുമാണ് മിക്കയാളുകളും കമന്റ് ചെയ്യുന്നത്.

പൊളിയാണ്.. ഉണ്ണിച്ചേട്ടന്‍ തകര്‍ത്തു.. കുടുംബ ചിത്ര എന്ന് പറയാന്‍ പറ്റില്ല.. എന്നാലും എവിടെയൊക്കെയോ അതിനോട് സാമ്യം ഉണ്ട് എന്നൊക്കെയാണ് കമന്റുകള്‍. എന്നാല്‍ ചിലര്‍ ഉണ്ണി മുകുന്ദനെതിരെ സമാനമായ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ഉണ്ണി മുകുന്ദന്‍ പറഞ്ഞുവയ്ക്കുന്നത് ആര്‍എസ്എസ് ആശയങ്ങളാണെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.












Click it and Unblock the Notifications