Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗുമോ ഓമു - 'നഗുമോന്മാ'രുടെ പാട്ട് ഷെയര്‍ ചെയ്ത് എംജി ശ്രീകുമാര്‍, സംഭവം സൂപ്പര്‍ഹിറ്റ്!

നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി - എന്ന് തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് പാട്ട് ഒരിക്കലെങ്കിലും കേള്‍ക്കാത്തവര്‍ ഉണ്ടാകുമോ. 1988 ല്‍ പുറത്തിറങ്ങിയ ചിത്രം എന്ന സൂപ്പര്‍ മെഗാഹിറ്റ് ചിത്രത്തിലെ ഈ പാട്ട് അത്രയേറെ ജനപ്രിയമായിരുന്നു. നഗുമോന്മാരുടെ അടിപൊളി കച്ചേരി വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ സൂപ്പര്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.

ചിത്രം എന്ന ചിത്രത്തില്‍ പാട്ട് പാടിയ എം ജി ശ്രീകുമാര്‍ തന്നെയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കില്‍ നഗുമോയുടെ വേറൊരു രൂപം ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും നെടുമുടി വേണുവും മറ്റുമാണ് പാടി അഭിനയിക്കുന്നതെങ്കില്‍ പുതിയ വേര്‍ഷനില്‍ അത് കുറെ കുട്ടികളാണ്. കാണൂ നഗുമോന്മാരുടെ തകര്‍പ്പന്‍ നഗുമോ പ്രകടനം.

എം ജിയുടെ അഭ്യര്‍ഥന

എം ജിയുടെ അഭ്യര്‍ഥന

നഗുമോന്മാരുടെ ഒരു അടിപൊളി കച്ചേരി .....ഇതുവരെ നിങ്ങള്‍ കാണാത്ത ഒരു പ്രകടനം ...DON'T MISS IT...ഒരു ലൈക് & ഒരു ഷെയര്‍ ....പ്ലീസ് ....Love you all... എന്ന് പറഞ്ഞാണ് എം ജി ശ്രീകുമാര്‍ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

നഗുമോ ന്യൂ ജെന്‍ വേര്‍ഷന്‍ ഇങ്ങനെ

നഗുമോ ന്യൂ ജെന്‍ വേര്‍ഷന്‍ ഇങ്ങനെ

നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി - ഒരു കുട്ടി ഇങ്ങനെ പാടുന്നു. വിറക് മുട്ടി കെട്ടി മൈക്ക് ആക്കിയാണ് പാട്ട്. പാട്ടിനൊപ്പമുള്ള കൊട്ടും തട്ടും എല്ലാം വിറക് കൊണ്ട് തന്നെ. കണ്ടുനോക്കണേ ഈ തകര്‍പ്പന്‍ വീഡിയോ

സംഭവം സൂപ്പര്‍ ഹിറ്റ്

സംഭവം സൂപ്പര്‍ ഹിറ്റ്

ആയിരത്തിലധികം പേര്‍ ലൈക് ചെയ്ത ഈ വീഡിയോ ഷെയര്‍ ചെയ്തവരുടെ എണ്ണം അതിന്റെ ഇരട്ടിയോളമാണ്. നൂറ് കണക്കിന് കമന്റുകള്‍ വേറെ.

കിടിലന്‍ കമന്റുകള്‍

കിടിലന്‍ കമന്റുകള്‍

വീഡിയോയ്ക്ക് കിട്ടുന്ന കമന്റുകളാണ് അതിലും രസം. ''കച്ചേരി നടത്താനുള്ള മോഹവുമായി ചെന്ന് ചേര്‍ന്നത് മൊട്ട പറമ്പില്‍, ഓട്ട പോക്കറ്റ് പോലുമില്ലാതെ എന്ത് ചെയ്യാന്‍, കിട്ടിയ കമ്പും കോലും വെച്ചൊരു കാച്ച് കാച്ചി, പിന്നെ അടുത്ത കച്ചേരിക്കുള്ള അഡ്വാന്‍സുമായാണ് മടങ്ങിയത് അമ്പോ മഹാദേവാ - എന്നാണ് ഒരു വിരുതന്‍ പറയുന്നത്.

ലാലിസത്തിന് ഒരു കൊട്ട്

ലാലിസത്തിന് ഒരു കൊട്ട്

മോഹന്‍ലാലിന്റെ ചുണ്ടനക്കി പാടല്‍ പരിപാടിയായ ലാലിസത്തിനും കിട്ടി ഇടയിലൊരു കൊട്ട്. അതിങ്ങനെ - ലാ ലിസത്തിന് ഇവരെ മേക്കപ്പിട്ട് കൊണ്ടു പോയി തന്നെങ്കില്‍ സംഗതി വിജയിച്ചേനേ...

ശ്രീയേട്ടന്‍ - ലാലേട്ടന്‍

ശ്രീയേട്ടന്‍ - ലാലേട്ടന്‍

മോഹന്‍ലാലും എം ജി ശ്രീകുമാറും ഒരുമിച്ച സുവര്‍ണകാലത്തെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയ ആണ് ചിലര്‍ക്ക് ഈ പാട്ട്. '' വളരെ നന്നായിട്ടുണ്ട് ഇ ഗാനം മലയാളിക്ക് മറക്കാന്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല ശ്രീ ഏട്ടന്‍ ലാലേട്ടന്‍ ഒന്നിച്ചു കഴിഞ്ഞാല്‍ പിന്നെ പറയണ്ടാകര്യം ഇല്ലാലോ അടിച്ചുപോളിക്കും ശ്രീ ഏട്ടാ.

നഗുമോ ഒരു സൂപ്പര്‍ഹിറ്റ്

നഗുമോ ഒരു സൂപ്പര്‍ഹിറ്റ്

കണ്ണൂര്‍ രാജനാണ് നഗുമോ എഴുതിയത്. എം ജി ശ്രീകുമാറും ഗുരു നെയ്യാറ്റിന്‍ കര വാസുദേവന്‍ നായരുമാണ് പാടിയത്. ഗുരുവിനൊപ്പം പാടിയ കാര്യം എം ജി കമന്റുകളില്‍ പറയുന്നുണ്ട്

നഗുമോന്മാരുടെ ഒരു അടിപൊളി കച്ചേരി .....ഇതുവരെ നിങ്ങൾ കാണാത്ത ഒരു പ്രകടനം ...DON'T MISS IT...ഒരു ലൈക്‌ & ഒരു ഷെയർ ....പ്ലീസ് ....Love you all...

Posted by MG Sreekumar on Friday, July 24, 2015

കണ്ടുനോക്കൂ നഗുമോ റീലോഡഡ്

എന്തായാലും ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+