• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍: പ്രകടനം മോശമായെന്ന് മത്സരാർത്ഥികള്‍: ക്യാപ്നറ്റൻ പദവിയിൽ നോബി

ബിഗ് ബോസ് സീസൺ 3ൽ മത്സരം ശക്തമാക്കുന്നതിനിടെയാണ് മത്സരാർത്ഥികളിൽ ഒരാള്‍ കൂടി പുറത്തുപോകുന്നത്. ആരായിരിക്കും അടുത്തതായി എലിമിനേഷൻ നേരിടേണ്ടി വരുന്നതെന്ന് സംബന്ധിച്ച് മത്സരാർത്ഥികള്‍ക്കിടയിലും ചർച്ചകള്‍ നടക്കുന്നതിനിടെയാണ് വിധി പ്രഖ്യാപിച്ച് മോഹൻലാൽ രംഗത്തെത്തുന്നത്. ഡിംപൽ ഭാൽ, സൂര്യ, ഭാഗ്യലക്ഷ്മി, സായി, അനുപ് കൃഷ്ണ, ഫിറോസ് ഖാൻ, സജ്ന ഫിറോസ്, മിഷേൽ എന്നിവരാണ് എലിമിനേഷൻ ലിസ്റ്റിലുള്ളത്.

കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

ശശീന്ദ്രനെതിരെ എന്‍സിപിയില്‍ കലാപം, പരസ്യമായി പോസ്റ്റര്‍, മാറ്റത്തിനായി നേതാക്കള്‍ ദില്ലിക്ക്!!

മിഷേൽ പുറത്തേക്ക്

മിഷേൽ പുറത്തേക്ക്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് ഷോയിലേക്കെത്തിയ നടി മിഷേലായിരുന്നു കഴിഞ്ഞ ദിവസം പുറത്തുപോയത്. ഷോയിലേക്കുള്ള കടന്നുവരവ് അതിഗംഭീരമായിരുന്നുവെങ്കിലും പിന്നീട് പഴയ ഊർജ്ജം കാണാൻ കഴിഞ്ഞില്ലെന്നാണ് സീരിയൽ അഭിനേത്രിയായ അശ്വരി വിലയിരുത്തുന്നത്. ഒന്നൊന്നര വരവായിരുന്നുവെങ്കിലും തുടക്കത്തിലെ പ്രതീക്ഷ നിലനിര്‍ത്താന്‍ താരത്തിന് കഴിഞ്ഞില്ലെന്നാണ്. അശ്വതി ചൂണ്ടിക്കാണിക്കുന്നത്. ഇത് തന്നെയാണ് മിഷേലിന് ഷോയ്ക്ക്ക് പുറത്തേക്ക് വരാനുള്ള കാരണമായി മാറിയതെന്നുമാണ് അശ്വതി അഭിപ്രായപ്പെട്ടിട്ടുള്ളത്.

 റിവ്യൂ പോസ്റ്റ്

റിവ്യൂ പോസ്റ്റ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയിൽ പരിചിത മുഖമാണ് നടി അശ്വതിയുടേത്. ബിഗ് ബോസ് ഷോ ആരംഭിച്ചതോടെ തന്നെ ഓരോ എപ്പിസോഡിന്റെയും വിലയിരുത്തലുമായി അശ്വതി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് താരം അഭിപ്രായം രേഖപ്പെടുത്താറുള്ളത്. ഷോയിൽ നിന്ന് പുറത്തായ മിഷേലിനെക്കുറിച്ചും പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട നോബിയെക്കുറിച്ചുമുള്ള കുറിപ്പാണ് ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

 എല്ലാവിധ ആശംസകളും

എല്ലാവിധ ആശംസകളും

''ബൈ മിഷേൽ, ചൂടെണ്ണയിൽ കടുകിട്ട പോലത്തെ വരവ് ആരുന്നു. അത് മെയ്‌ന്റൈൻ ചെയ്യാൻ സാധിക്കാതെ പോയി. എന്തായാലും നല്ലൊരു ഭാവി ഉണ്ടാകട്ടെ. എല്ലാവിധ ആശംസകളും'' എന്നാണ് അശ്വതിയുടെ പോസ്റ്റ്.. നോബി ചേട്ടൻ ക്യാപ്റ്റൻ ആയി, ആരെയും വെറുപ്പിക്കാൻ ഇഷ്ടമില്ലാതെ സേഫ് ഗെയിം കളിക്കുന്ന നോബിചേട്ടൻ എങ്ങനെ ഈ വീക്ക്‌ കൊണ്ടുപോകുമെന്ന് കണ്ടറിയാം. എന്തായാലും പുതിയ കോൺടെന്റ് ഉരുവായിട്ടുണ്ട് സന്ധ്യയുടെ ബ്ലൗസ്. ഈ ആഴ്ചത്തെ വൈരാഗ്യത്തിന് ഉള്ള കാരണമായി. കാണാം എന്തായി തീരുമെന്ന്, ഇങ്ങനെയായിരുന്നു അശ്വതിയുടെ കുറിപ്പ്.

 ഡിംപൽ ഭാൽ- മിഷേൽ തർക്കം

ഡിംപൽ ഭാൽ- മിഷേൽ തർക്കം

ബിഗ് ബോസ് സീസൺ 3യിൽ ആദ്യ വൈൽഡ് കാർഡ് എൻട്രിയിലാണ് മിഷേലും സജ്ന ഫിറോസും ഫിറോസ് ഖാനും എത്തിയത്. എത്തിയപ്പോള്‍ തന്നെ ഡിംപിള്‍ ഭാൽ സുഹൃത്തിനെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളെ ചോദ്യം ചെയ്തതോടെ മിഷേലും ഡിംപലും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നീട് ഇതെക്കുറിച്ച് ലാലേട്ടനും മിഷേലിനോട് ചോദിച്ചിരുന്നു. രൂക്ഷമായ വിമർശനമാണ് മോഹൻലാൽ ഉന്നയിച്ചത്.

 സാരിയെച്ചൊല്ലി തർക്കം

സാരിയെച്ചൊല്ലി തർക്കം

എന്തായാലും പുതിയ കണ്ടന്റ് ഉരുവായിട്ടുണ്ട്. സന്ധ്യയുടെ ബ്ലൗസ്. ഈ ആഴ്ചത്തെ വൈരാഗ്യത്തിന് ഒള്ള കാരണമായി. കാണാം എന്തായി തീരുമെന്നും അശ്വതി പറയുന്നു. സന്ധ്യയുടെ ബ്ലൗസിനെ കുറിച്ച് ഫിറോസ് ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം മുൻനിർത്തിയാണ് അശ്വതിയുടെ പ്രതികരണം. ബിഗ് ബോസ് ഹൌസിനുള്ളില്‍ ഇത് ഏരെ ചർച്ചയാകുകയും ചെയ്തിരുന്നു. മത്സരാർത്ഥികള്‍ ഈ പ്രശ്നം ചർച്ച ചെയ്തതോടെ ഫിറോസ് മാപ്പ് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

നോബി ക്യാപ്റ്റൻസിയിലേക്ക്

നോബി ക്യാപ്റ്റൻസിയിലേക്ക്

നോബി മാർക്കോസാണ് ബിഗ് ബോസ് സീസണ്‍ 3ലെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ഫിറോസിനെയും, അഡോണിയെയും പിന്തള്ളിയാണ് നോബി സീസണ്‍ 3 ലെ പുതിയ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ക്യാപ്റ്റൻസിക്ക് വേണ്ടി വാശിയേറിയ മത്സരത്തിന് ശേഷമാണ് നോബി വിജയിച്ചത്. നോബിയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തിന്റെ പകരം റംസാള്‍ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു.

നോബി പറഞ്ഞത്

നോബി പറഞ്ഞത്

ഇതാദ്യമായിട്ടായിരിക്കും കൂലിക്ക് ആളെ വച്ച് ക്യാപ്റ്റനാകുന്നതെന്നായിരുന്നു ടാസ്‌ക്കിന് ശേഷമുളള നോബി പ്രതികരിച്ചു. എന്തായാലും സന്തോഷമുണ്ടെന്നും ദൌത്യം മാക്‌സിമം നന്നാക്കാന്‍ ശ്രമിക്കാം. ആള്‍ക്കാരെ അല്ല വീട്. ഈ ആഴ്ച പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ പോകട്ടെ രസകരമായി ഒരാഴ്ചയ്ക്ക് വേണ്ടി ശ്രമിക്കാമെന്നും നോബി പറഞ്ഞു. നോബി എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ വഴക്ക് റംസാനും കിട്ടുമെന്നും തമാശ രൂപത്തില്‍ മോഹന്‍ലാലും പറഞ്ഞു.

രുഹാനി ശര്‍മയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  ഫിറോസ് പറഞ്ഞത് പച്ചക്കള്ളം..സായ് എന്താന്ന് ഈ അമ്മ പറയും | Filmibeat Malayalam

  English summary
  Michelle Ann Daniel evicted from bigg boss malayalam season 3: Actress Michel evicted from the show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X