ലിങ്ക്ഡ്ഇന്‍ ഇനി മൈക്രോസോഫ്റ്റിന്റെ കയ്യില്‍; പേരില്‍ മാറ്റമില്ല
കാലിഫോര്‍ണിയ: പ്രമുഖ പ്രൊഫഷണല്‍ സോഷ്യല്‍നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇന്‍ ഇനി മൈക്രോസോഫ്റ്റിന് സ്വന്തം. 433 മില്യണ്‍ ഉപയോക്താക്കളുള്ള ലിങ്ക്ഡ് ഇന്‍ 26.2 (ഏകദേശം 1.74 ലക്ഷം കോടി) ബില്യണ്‍ ഡോളറിനാണ് മൈക്രോസോഫ്റ്റ് സ്വന്തമാക്കുന്നത്. ചരിത്രത്തില്‍ കൈമാറ്റക്കരാറാണ് ഇരുകമ്പനികളും ഒപ്പുവച്ചിട്ടുള്ളത്. ഈ വാര്‍ത്ത നദെല്ല ഇതിനകം തന്നെ സ്ഥിരീകരിച്ച സത്യ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ലിങ്ക്ഡ് ഇന്നിന്റെ സിഇഒ സ്ഥാനത്ത് ജെഫ് വെയ്നര്‍ തന്നെ തുടരുമെന്നും വ്യക്തമാക്കി.
എന്നാല്‍ മൈക്രോസോഫ്റ്റിന്് ലിങ്ക്ഡ് ഇന്നിനെ സ്വന്തമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ മൈക്രോസോഫ്റ്റിന് 725 മില്യണ്‍ ഡോളര്‍ ടെര്‍മിനേഷന്‍ ഫീസായി നല്‍കണം. തുക കൈമാറുന്നതിനെക്കുറിച്ച് രണ്ട് കമ്പനികളുടെ ബോര്‍ഡുകളും ഇതിനകം തന്നെ തീരുമാനമെടുത്തു കഴിഞ്ഞു. മൈക്രോസോഫ്റ്റിനെ പുനഃരൂജ്ജീവിപ്പിക്കാനുള്ള ചീഫ് എക്സിക്യൂട്ടീവ് സത്യ നദെല്ലയുടെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നടപടി. ലിങ്ക്ഡ് ഇന്‍ ഏറ്റെടുക്കാനുള്ള തീരുമാനം ലിങ്ക്ഡ് ഇന്നിനെപ്പോലെ മൈക്രോസോഫ്റ്റിനും കൂടുതല്‍ സാധ്യതകള്‍ സമ്മാനിക്കുമെന്നാണ് നദെല്ലയുടെ കണക്കുകൂട്ടല്‍. ലിങ്ക്ഡ് ഇന്നിന്റെ ഓഹരി ഉടമകളുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ഈ വര്‍ഷം തന്നെ കരാര്‍ പ്രകാരം ഇടപാട് പൂര്ത്തിയാക്കുമന്നൊണ് ഇരു കമ്പനികളുടേയും പ്രതീക്ഷ. ബ്രാന്‍ഡില്‍ മാറ്റങ്ങളൊന്നും കൊണ്ടുവരില്ലെങ്കിലും മൈക്രോസോഫ്റ്റിന്റെ പ്രൊഡക്ടിവിറ്റി, ബിസിനസ് പ്രൊസസ് വിഭാഗത്തില്‍ ചേര്‍ന്നായിരിക്കും ലിങ്ക്ഡ് ഇന്നിന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍.

ലോകത്തിലെ പ്രൊഫഷണലുകളെ ബന്ധിപ്പിച്ചു കൊണ്ട് വലിയ ബിസിനസ് ലോകം പടുത്തയര്‍ത്താന്‍ ലിങ്ക്ഡ് ഇന്‍ ടീമിനു കഴിഞ്ഞിരുന്നുവെന്നും, ഇനി മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് വളര്‍ച്ചയുടെ ആക്കം വര്‍ധിപ്പിക്കാനും അതുവഴി ലോകത്തുള്ള എല്ലാവരെയും പ്രസ്ഥാനങ്ങളെയും ശാക്തീകരിക്കാനും സാധിക്കുമെന്നും നദെല്ല പ്രതീക്ഷ പ്രകടിപ്പിക്കുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സംവിധാനങ്ങളിലേക്കുള്ള കടന്നുവരവിന്റെ ഭാഗമായി 2012ല്‍ 1.2 ബില്യണ്‍ ഡോളറിന് മൈക്രോസോഫ്റ്റ് യാമ്മറിനെ സ്വന്തമാക്കിയിരുന്നു. സോഫ്റ്റ് വെയറിന് പുറമേ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് രംഗത്ത് ചുവടുറപ്പിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമങ്ങള്‍ക്കാണ് ടെക് ലോകം സാക്ഷിയാവുന്നത്. മൈക്രോസോഫ്റ്റിന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മാര്‍ഗ്ഗം കൂടിയാണ് ലിങ്ക്ഡ് ഇന്‍.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications