കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത നായരെ പൊളിച്ചടുക്കി സഹോദരിമാർ.. ഈ പീഡനം അത്ര സുഖമുള്ളതാണോ? വൈറൽ വീഡിയോ!

  • By Kishor
Google Oneindia Malayalam News

Recommended Video

cmsvideo
സരിതയെ പൊളിച്ചടുക്കി സഹോദരിമാരുടെ വീഡിയോ | Oneindia Malayalam

സരിതയെയും മീഡിയയെയും പൊളിച്ചടുക്കി രണ്ട് സഹോദരിമാർ എന്ന പേരുമായി സോഷ്യൽ മീഡിയിയൽ പ്രചരിക്കുകയാണ് ഒരു വീഡിയോ. പിണറായി വിജയാ നിങ്ങളുടെ കള്ള കേസുകൊണ്ടൊന്നും ഉമ്മൻ ചാണ്ടിയെ വീഴ്ത്താം എന്ന് ഓർക്കണ്ട എന്നൊരു മുന്നറിയിപ്പും വീഡിയോയുടെ കാപ്ഷനായി ഉണ്ട്. മിഷൻ 140 കേരള എന്ന പേജിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.

<strong>പ്രമുഖ നടിയുടെ വീട്ടിൽ വെച്ച് നിർമാതാവ് നടിയെ ക്രൂരബലാത്സംഗം ചെയ്തു... ഞെട്ടൽ മാറാതെ സിനിമാ ലോകം!!</strong>പ്രമുഖ നടിയുടെ വീട്ടിൽ വെച്ച് നിർമാതാവ് നടിയെ ക്രൂരബലാത്സംഗം ചെയ്തു... ഞെട്ടൽ മാറാതെ സിനിമാ ലോകം!!

<strong>സോളാര്‍ കേസും ഏറ്റില്ല, പിണറായി പ്ലിങ്.. വേങ്ങര പച്ചക്കോട്ട തന്നെ, ബിജെപിയെ പൊളിച്ചടുക്കി കുമ്മനം.. ട്രോളിന്റെ പകൽപ്പൂരം!!</strong>സോളാര്‍ കേസും ഏറ്റില്ല, പിണറായി പ്ലിങ്.. വേങ്ങര പച്ചക്കോട്ട തന്നെ, ബിജെപിയെ പൊളിച്ചടുക്കി കുമ്മനം.. ട്രോളിന്റെ പകൽപ്പൂരം!!

കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയ സരിത എസ് നായരാണ് വീഡിയോയിൽ സംസാരിക്കുന്ന പെൺകുട്ടികളുടെ ഉന്നം. പീഡനം പീഡനം എന്ന് പറയുന്നത് അത്ര സുഖമുള്ള കാര്യമല്ല കേട്ടോ ചേച്ചീ എന്ന് മുതൽ ആരാണീ സരിത നായർ എന്ന ചോദ്യം വരെ ഈ വീഡിയോയിലുണ്ട്. വീഡിയോയിൽ പറയുന്ന കാര്യങ്ങളും ഇതിന് കിട്ടുന്ന പ്രതികരണങ്ങളും ഇങ്ങനെ പോകുന്നു...

പീഡനം പീഡനം

പീഡനം പീഡനം

അത് ഈ സരിത നായർ വന്നിട്ട് പീഡനം പീഡനം എന്ന് കുറേ പറയുന്നുണ്ടല്ലോ. ഈ പീഡനം എന്ന് പറഞ്ഞാൽ അത്ര നല്ല സുഖമുള്ള ഏർപ്പാടൊന്നും അല്ല ചേച്ചീ. ചേച്ചിയോടാണ് പറയുന്നത്. എന്താണിത്. ഒരിക്കൽ പീഡിപ്പിച്ചു. ഒരു പീഡനമല്ല, രണ്ട് പീഡനമല്ല, മൂന്ന് പീഡനമല്ല ലിസ്റ്റ് ഇങ്ങനെ വരികയാണ്. - വീഡിയോ തുടങ്ങുന്നത് ഇങ്ങനെ.

 ആരാണ് സരിത നായർ

ആരാണ് സരിത നായർ

കുറേ ആളുകളെ പറ്റിച്ച് നടക്കുന്ന ഒരു സ്ത്രീ - ഇങ്ങനെയാണ് ഈ വീഡിയോയിൽ സരിത നായരെക്കുറിച്ച് പറയുന്നത്. ഇവർക്കെന്താ പതിനാറ് വയസ്സ് തികഞ്ഞില്ലേ. അതോ ഇവർക്ക് പീഡനം എന്താണെന്ന് അറിയില്ലേ. പേപ്പറ് കണക്കിന് എഴുതി കൊണ്ടുവന്നിട്ടുണ്ടല്ലോ. അപ്പോ അവർക്ക് പീഡനം എന്താണെന്ന് മനസിലായില്ലേ.

 ഉമ്മൻചാണ്ടി സാറിനെക്കുറിച്ച്

ഉമ്മൻചാണ്ടി സാറിനെക്കുറിച്ച്

ഈ ഉമ്മൻചാണ്ടി സാറിനെക്കൂടി ഇതില് വലിച്ചിട്ട്. പ്രായമായ ഉമ്മൻ ചാണ്ടി സാറ് ചെയ്തത് പീഡനം. ആരോഗ്യവും തന്റേടവുമുള്ള ഗണേഷ് കുമാർ ചെയ്തത് പീഡനമല്ല. കരുതിക്കൂട്ടി വല്യ വല്യ ആളുകളെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. മാധ്യമങ്ങൾ ഇതൊക്കെ ആഘോഷമായി കൊണ്ടുനടക്കുകയാണ്.

 വ്യക്തിപരമായ അധിക്ഷേപങ്ങൾ

വ്യക്തിപരമായ അധിക്ഷേപങ്ങൾ

സരിത നായരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് പിന്നീട് വീഡിയോ പോകുന്നത്. പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയെപ്പോലെയാണോ ഇവർ ടി വി ചാനലിൽ വന്നിരിക്കുന്നത് എന്നാണ് ചോദ്യം. സരിതയുടെ സാരിയെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചുമെല്ലാം പരാമർശമുണ്ട്. മേക്കപ്പില്ലാതെ സരിതയെ കണ്ടാൽ പേടിച്ചുപോകുമെന്നും ഇവർ പറയുന്നു.

 വീഡിയോ വൈറൽ

വീഡിയോ വൈറൽ

രണ്ട് ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്. മുപ്പത്തയ്യായിരത്തിൽപ്പരം ആളുകൾ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. അമ്പതിനായിരത്തോളം പേർ ഇത് ഷെയർ ചെയ്തിരിക്കുന്നു. ഏഴായിരത്തിലധികം കമൻറുകൾ അനുകൂലമായും പ്രതികൂലമായും നടക്കുന്നു.

വീഡിയോ കാണാം

സോളാർ കേസിൽ സരിത നായരെ അടപടലം അധിക്ഷേപിക്കുന്ന വീഡിയോ കാണാം.

English summary
Mission 140 Kerala page shares a video of girls speaking against Saritha S Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X