ഗ്യാസിന് മുന്നില്‍ നാണം കെട്ട് പെട്രോള്‍! നിര്‍ത്തിയങ്ങ് അപമാനിക്കുവാന്നേ... അറഞ്ചം പുറഞ്ചം ട്രോളുകള്‍
പെട്രോള്‍ വീല 100 കടന്നു, ഡീസല്‍ അധികം വൈകാതെ 100 ല്‍ എത്തും. മുമ്പൊക്കെ പെട്രോളിനും ഡീസലിനും ഒക്കെ ഒരിത്തിരി വില കൂടിയാല്‍ ദേശീയ ബന്ദും സമരവുമൊക്കെ ആയി വലിയ ബഹളമായിരുന്നു. ഇപ്പോള്‍ ബന്ദുമില്ല ഹര്‍ത്താലുമില്ല.
പെട്രോളിനും ഡീസലിനും ഒക്കെ പൈസ വച്ചാണ് തകൂടുന്നത്. എന്നാല്‍ രണ്ട് പേരേയും നിര്‍ത്തിയങ്ങ് അപമാനിച്ച് പാചകവാതകത്തിന് ഒറ്റയടിയ്ക്ക് കൂടിയത് 25 രൂപ! ഇതിപ്പോള്‍ ജിഎസ്ടി ഉണ്ടായിട്ടും ഇതാണ് സ്ഥിതിയെന്ന് ട്രോളന്മാര് ഓര്‍മിപ്പിക്കുമ്പോള്‍ ആര്‍ക്കൊക്കെ കുരു പൊട്ടും! ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകള്‍...
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

സുധാകരേട്ടനുണ്ടല്ലോ
പെട്രോളിനും ഡീസലിനും പിറകെ പാചകവാതകത്തിനും വില കൂട്ടി. എന്തായാലും മോദിജി വില കൂട്ടുന്നതിന് സുധാകരേട്ടന് ഒരു കുഴപ്പവും ഇല്ല. പിണറായി സര്‍ക്കാര്‍ നികുതി കുറയ്ക്കാത്തതിന്റെ പ്രശ്നമേ ഉള്ളു. കെഎസ് എന്ന് പറഞ്ഞാല്‍ കെ സുധാകരന് ആണോ അതോ കെ സുരേന്ദ്രന് ആണോ എന്ന കണ്ഫ്യൂഷനിലാണത്രെ അണികള്‍!

ഇതാണ് ആ ജിഡിപി
ഇന്ത്യയുടെ ജിഡിപി കൂടില്ല എന്നല്ലേ ആ രാജ്യദ്രോഹികള്‍ പറഞ്ഞുനടന്നിരുന്നത്. ജി ഫോര്‍ ഗ്യാസ്, ഡി ഫോര്‍ ഡീസല്‍, പി ഫോര്‍ പെട്രോള്‍... ഇപ്പോള്‍ ജിഡിപി ശരിക്കും കൂടിയില്ലേ എന്നൊന്ന് നോക്കിക്കേ!

മോദിജിയുടെ തന്ത്രം
സൈക്കിള്‍ ഇടിച്ച് ഇതുവരെ ആരെങ്കിലും മരിച്ചിട്ടുണ്ടോ, വിറക് പൊട്ടിത്തെറിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ... മനസ്സിലായില്ലേ, ഇന്ധന വില കൂടിയാല്‍ പിന്നെ എല്ലാവരും പഴമയിലേക്ക് തിരികെ വരുമല്ലോ. നമ്മളെ സുരക്ഷിതരാക്കാന്‍ മോദിജിയുടെ സൈക്കളോജിക്കല്‍ മൂവ് ആണ് ഈ വില കൂട്ടല്‍!

കെഎസ്- ആരാണത്
ഈ ഘട്ടത്തില്‍ കെഎസ് ആരാണ് എന്നതാണത്രെ മിത്രങ്ങളും സംശയം. അത് കെ സുധാകരന് ആണോ അതോ കെ സുരേന്ദ്രന് ആണോ... എന്തായാലും കെഎസ് പറഞ്ഞാല്‍ പിന്നെ സമരവുമില്ല, ബഹളവും ഇല്ല!

ജിഎസ്ടി ജിഎസ്ടി
പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവന്നാല്‍ വില കുറയും എന്നാണല്ലോ പറയുന്നത്. അക്കാര്യം ഒന്ന് വെറുതേ ഓര്‍മിപ്പിച്ചതേയുള്ളു. ജിഎസ്ടിയ്ക്ക് കീഴില്‍ ഉള്ള പാചക വാതകത്തിനായിരുന്നു പണി കിട്ടിയത്!

ഡെയ്ലി കൂട്ടില്ല
ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടുന്നു എന്നതാണല്ലോ പ്രശ്നം. എന്തായാലും പാചക വാതകത്തിന്റെ കാര്യത്തില്‍ ആ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. മാസത്തില്‍ ഒരുതവണയേ കൂട്ടൂ... അത് ഒറ്റയടിക്ക് 25 രൂപയൊക്കെ വച്ചായിരിക്കും എന്ന് മാത്രം!

എല്ലാം വികസനത്തിന് വേണ്ടിയാണല്ലോ
ഇന്ധന വില ഇങ്ങനെ കൂട്ടുന്നത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് എന്നാണല്ലോ പറയുന്നത്. വികസനം മതിയേ എന്നൊന്ന് പറയാന്‍ നില്‍ക്കുകയായിരുന്നു. അപ്പോഴല്ലേ കൊവിഡ് വാക്സിന് ഫ്രീ ആയിട്ട് കൊടുക്കണം എന്ന് പറഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല

ആ പണിയും പാളും
ദേവസേന പല്‍വാല്‍ ദേവനെ കത്തിയ്ക്കാന്‍ വേണ്ടി കൂട്ടിയിട്ട ചുള്ളിക്കമ്പുകളുടെയൊക്കെ സ്ഥിതി ഇനി എന്താകുമോ എന്തോ. ഗ്യാസിനും ഇങ്ങനെ വില കൂടിയാല്‍ പ്രജകള്‍ വന്ന് അതും എടുത്തോണ്ട് പോകും!

എന്താ അന്റെ ഉദ്ദേശം
പെട്രോളിനും ഡീസലിനും ഒക്കെ ഓരോ ദിവസവും പൈസ വച്ചല്ലേ കൂടുന്നത്. അപ്പോഴാണ് ഗ്യാസിന് ഒറ്റയടിക്ക് 25 രൂപ കൂട്ടിയത്. സ്വാഭാവികമായും പെട്രോളും ഡീസലും ഈ ചോദ്യം ചോദിച്ചുപോകും. ഇങ്ങനെ നാണം കെടുത്താന്‍ പാടുണ്ടോ!

മത്തിയ്ക്ക് കൂടുന്നില്ലേ
ജിഎസ്ടിയിലുള്ള ഗ്യാസിനും വില കൂടിയില്ലേ എന്ന് ചോദിച്ചതേ ഓര്മയുള്ളു. ഉത്തരം മുട്ടിക്കുന്ന ആ ചോദ്യം പുറത്ത് വന്നു. കടലില്‍ നിന്ന് ഫ്രീ ആയി കിട്ടുന്ന മത്തിയ്ക്ക് വില കൂടുന്നതില്‍ എന്താണ് ആര്‍ക്കും പരാതിയില്ലാത്തത്!

പൈസയും രൂപയും
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഇല്ലാത്തതുകൊണ്ടാണ് എല്ലാ ദിവസവും ഇങ്ങനെ പൈസ വച്ച് കൂടുന്നത്. അത് ജിഎസ്ടിയില്‍ ആയിരുന്നെങ്കില്‍ ഉണ്ടല്ലോ, ഗ്യാസിന് കൂടിയത് പോലെ രൂപ വച്ചായിരിക്കും കൂടുക! എന്താ, സന്തോഷം ഇത്തിരി കൂടിപ്പോയോ...

കേരളം ഒന്ന് മനസ്സുവച്ചാല്‍
പെട്രോളിനേയും ഡീസലിനേയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തത് കേരളത്തിലെ കമ്മി സര്‍ക്കാര്‍ ആണല്ലോ. അതൊന്ന് സമ്മതിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇപ്പോഴുള്ളു... പിന്നെ ഗ്യാസിന്റെ വില പോലെ കൂടിക്കോളും!

കമ്മികള്‍ സമ്മതിച്ചാല്‍
ഈ കമ്മികളെ കൊണ്ടുള്ള ശല്യം വലിയ പ്രശ്നമാണ് കേട്ടോ. രാജ്യം മുഴുവന്‍ അതിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുകയല്ലേ.... ഗ്യാസിന്റെ വില ഒന്ന് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിച്ചാല്‍, ഈ രാജ്യം തന്നെ രക്ഷപ്പെട്ടേനെ!

എന്നും ഞെട്ടണോ
എല്ലാ ദിവസവും പെട്രോളിനും ഡീസലിനും വില കൂടുന്നുണ്ട്. ആദ്യമൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടലൊക്കെ ഉണ്ടായിരുന്നു. പക്ഷേ, എല്ലാ ദിവസവും അങ്ങനെ ആയാല്‍ പിന്നെ ഞെട്ടണമെങ്കില്‍ ഇത്തിരി വട്ട് വേണ്ടി വരും!

സുധാകര്ജീീീീ
കേന്ദ്ര സര്‍ക്കാര്‍ എത്ര വില കൂട്ടിയാലും നമ്മുടെ സുധാകര്ജിയ്ക്ക് ഒരു പ്രശ്നവും ഇല്ല. അദ്ദേഹത്തിന് ഒറ്റക്കാര്യമേ ഉള്ളൂ. മോദിജി കൂട്ടിക്കോട്ടെ, പക്ഷേ പിണറായി കുറയ്ക്കണം. കുറച്ചാല്‍ മതിയായിരുന്നു!

പറ്റിച്ചേ...
പെട്രോളിനും ഡീസലിനും എല്ലാ ദിവസവും വില കൂട്ടിക്കൊണ്ടിരിക്കവേ ആണ് അതിനിടയിലെ പറ്റിക്കല്‍. പെട്രോളിന് വില കട്ടിയപ്പോള്‍ ഡീസലിന് കൂട്ടിയില്ല. ഇങ്ങനെയൊക്കെ കമ്മികളെ പറ്റിക്കാന്‍ പാടുണ്ടോ മോദിജീ!
റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം
-
നയാര അടച്ചിടാന്‍ പോകുന്നു... ഷട്ട്ഡൗണ്‍ 35 ദിവസത്തേക്ക്; ഇന്ത്യയ്ക്ക് അടുത്ത പ്രതിസന്ധി -
കുട്ടികളുടെ സ്ക്രീന്‍ടൈം ഒരു മണിക്കൂര്‍ മാത്രം; കര്‍ണാടക നടപ്പാക്കുന്ന ഡിജിറ്റല്‍ ഡിറ്റോക്സ് നയം ഇങ്ങനെ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications