കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂലയൂട്ടൽ വിവാദം; തുറന്ന് പറഞ്ഞ് മോഡൽ ജിലു ജോസഫ്, വിവാദത്തിന് പിന്നിലെ കാരണം ഇതാണ്....

Google Oneindia Malayalam News

ഗൃഹലക്ഷ്മിയുടെ 'തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടോടെയുളള കവര്‍പേജുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നില്ല. നിരവധി പേരാണ് ഇതിനെ എതിർത്തും അനുകൂലിച്ചും രംഗത്ത് എത്തിയിരിക്കുന്നത്. ഗൃഹലക്ഷ്മി മാസികയുടെ കച്ചവട തന്ത്രമാണെന്ന് ചിലർ പറയുമ്പോൾ, ഇത് ഒരു മാറ്റത്തിന്റെ തുടക്കമാണെന്ന് പറഞ്ഞാണ് പലരും രംഗത്ത് വന്നിരിക്കുന്നത്.

പല സെലിബ്രിറ്റികളും കവർ ഫോട്ടോയെ എതിർത്തും അനുകൂലിച്ചും രംഗത്ത് വന്നിട്ടുണ്ട്. സെക്സ് ശരീരത്തിന് നല്ലതാണ് എന്നത് കൊണ്ട് പരസ്യമായി ചെയ്യുമോ എന്ന ചോദ്യവുമായി ജഗതിയുടെ മകളും പിസി ജോർജിന്റെ മരുമകളുമായ പാർവ്വതി ഷോൺ കവർ ഫോട്ടോയെ എതിർത്ത് രംഗത്ത് വന്നിരുന്നു. നടി ഷീലു എബ്രഹാമും ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ മുൻകാല നായിക ലിസി ഇതിനെ അനുകൂലിച്ചായിരുന്നു രംഗത്ത് വന്നത്. അതേസമയം വിവാദമാകാനുള്ള കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കവർ ചിത്രത്തിലെ മോഡൽ ജിലു ജോസഫ്.

ആർക്കും എതിർപ്പില്ല

ആർക്കും എതിർപ്പില്ല

വാദമായതിനു കാരണം താന്‍ മോഡലായതാണെന്നാണ് ജിലു ജോസഫ് വ്യക്തമാക്കുന്നത്. എന്റെ ഇരിപ്പ്, ഞാന്‍ അവിവാഹിതയാണെന്നത് തുടങ്ങിയ കാര്യങ്ങളാണ് ആളുകളുടെ പ്രശ്‌നം. ആര്‍ക്കും പരസ്യമായി മുലയൂട്ടന്നതിനോട് എതിര്‍പ്പില്ലെന്നും അവർ പറയുന്നു.

സൗന്ദര്യം കാണിക്കാനല്ല...

സൗന്ദര്യം കാണിക്കാനല്ല...

എന്റെ സൗന്ദര്യം കാണിക്കുന്നതിന് വേണ്ടിയല്ല ഗൃഹലക്ഷ്മിയുടെ കവര്‍ചിത്രം. ഇതിന്റെ പേരില്‍ പേരുദേഷം വന്നാലും പ്രശ്‌നമില്ലെന്ന് ജീലു ജോസഫ് പറഞ്ഞു. ഇത്തരം ക്യാമ്പനയിന്റെ ഭാഗമായത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തുമെന്നും അവർ പറഞ്ഞു.

രണ്ടാമത് ചിന്തിക്കേണ്ട ആവശ്യമില്ല

രണ്ടാമത് ചിന്തിക്കേണ്ട ആവശ്യമില്ല

മോഡലെന്ന നിലയില്‍ എന്നെ സംബന്ധിച്ച് ഇത്തരം ക്യാമ്പയനില്‍ പങ്കുചേരുന്നതിനെക്കുറിച്ച് രണ്ടാമത് ചിന്തക്കേണ്ട ആവശ്യമില്ലായിരുന്നു. മുലയൂട്ടന്നതിനെ സ്വഭാവികമായ കാര്യമായി കാണുന്നു. അതിനു വേണ്ടിയുള്ള ക്യാമ്പയനിന്റെ ഭാഗമാകുന്നത് തെറ്റായി കാണുന്നില്ലെന്നും അവർ പറഞ്ഞു. സ്ത്രീകളിൽ നിന്നാണ് കൂടുതലും നെഗറ്റീവ് റിവ്യൂസ് വന്നതെന്നും ജീലു ജോസഫ് പറഞ്ഞു.

അമ്മയ്ക്കും ചേച്ചിമാർക്കും യോജിപ്പില്ല

അമ്മയ്ക്കും ചേച്ചിമാർക്കും യോജിപ്പില്ല

എന്റെ അമ്മയ്ക്കും ചേച്ചിമാര്‍ക്കും ഇതിനോട് യോജിപ്പില്ല. ആ അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നു. വിഷയത്തില്‍ രണ്ട് അഭിപ്രായമുണ്ടാകുമെന്ന കാര്യത്തില്‍ നൂറു ശതമാനം ഉറപ്പുണ്ടായിരുന്നുവെന്നും ജീലു പറഞ്ഞു.

പേസിറ്റീവ് അഭിപ്രായം

പേസിറ്റീവ് അഭിപ്രായം

വ്യക്തിപരമായി അറിയുന്ന ആളുകളില്‍ നിന്ന് പോസ്റ്റീവ് അഭിപ്രായമാണ് ലഭിക്കുന്നത്. കുടുംബം മാത്രമാണ് എതിർത്തത്. നാട്ടുകാർ എന്ത് പറുമെന്നാണ് അവർ പറയുന്നതെന്നും ജീലു ജോസഫ് പറയുന്നു.

പൊതുസ്ഥലങ്ങളിൽ മുലയൂട്ടാൻ തയ്യാറാവണം

പൊതുസ്ഥലങ്ങളിൽ മുലയൂട്ടാൻ തയ്യാറാവണം

സ്ത്രീകള്‍ ഞാന്‍ ചെയ്ത പോലെ മുലയൂട്ടണമെന്ന അഭിപ്രായം തനിക്കില്ല. പക്ഷേ പൊതു സ്ഥലങ്ങളിലും മുലയൂട്ടുന്നതിന് സ്ത്രീകള്‍ തയ്യാറാകണമെന്നു ജിലു അഭിപ്രായപ്പെട്ടു. മാതൃഭൂമി ചാനലിന്റെ ഞങ്ങള്‍ക്കും പറയാനുണ്ടെന്ന പരിപാടിയിലാണ് ജിലു ഇക്കാര്യം പറഞ്ഞത്.

സിന്ദൂര... മാതൃത്വം...

സിന്ദൂര... മാതൃത്വം...


സിന്ദൂരം, മാതൃത്വം എന്നൊക്കെ എടുത്തുപറഞ്ഞ് ചിത്രത്തിനെതിരെ കുറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പക്ഷേ അതില്‍ ഒരു അടിസ്ഥാനവുമില്ല. മുലയൂട്ടലിന് എന്തിനാണ് മറ എന്ന ചിന്ത എന്നില്‍ നേരത്തെ ഉണ്ടായിരുന്നതാണ്. അതിന് ഒരു അവസരം വന്നപ്പോള്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നുവെന്ന് നേരത്തെ ഏഷ്യാനെറ്റിന് കൊടുത്ത അഭിമുഖത്തിൽ ജിലു ജോസഫ് വ്യക്തമാക്കിയിരുന്നു.

ഭാഗ്യലക്ഷ്മിയും രംഗത്ത്

ഭാഗ്യലക്ഷ്മിയും രംഗത്ത്

അതേസമയം മുലയൂട്ടല്‍ വിവാദത്തിനിടെ തുറിച്ചുനോക്കല്‍ തെറ്റല്ലെന്ന് സമര്‍ത്ഥിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. പൊതു സ്ഥലത്ത് സ്ത്രീക്ക് മുലയൂട്ടുന്നതില്‍ തെറ്റെന്താണ്. തുറിച്ചു നോക്കരുത് എന്ന എന്ന വാക്യം തന്നെ തെറ്റാണ് അവര്‍ നോക്കിക്കോട്ടെ എനിക്കെന്താ എന്ന നിലപാട് സ്വീകരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

English summary
Model Gelu Joseph about Grihalakshmi cover photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X