കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ ഗൂഗിളിനും ഫേസ് ബുക്കിനും ടാക്‌സിടുന്നു

  • By Jisha
Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാര്‍ ഗൂഗിളിനും ഫേസ്ബുക്കിനും നികുതി ഏര്‍പ്പെടുത്തുന്നു. അന്താരാഷ്ട്ര ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഗൂഗിള്‍ ടാക്‌സ് നാളെ മുതല്‍ രാജ്യത്ത് നടപ്പിലാവും. ഇതോടെ രാജ്യത്തെ ഡിജിറ്റല്‍ പരസ്യ മേഖലയില്‍ നിന്നുള്ള വരുമാനത്തിന് ഗൂഗിളും ഫേസ്ബുക്കും നികുതി നല്‍കേണ്ടി വരും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ ഓണ്‍ലൈന്‍ പരസ്യത്തിനായി ചെലവഴിക്കുന്ന സ്ഥാപനങ്ങളോ വ്യക്തികളോ ആണ് ഇത്തരത്തില്‍ ആറ് ശതമാനമാണ് നികുതിയായി നല്‍കേണ്ടത്.

എന്താണ് ഗൂഗിള്‍ ടാക്‌സ്?

ഇന്ത്യയില്‍ ഒരു ലക്ഷത്തിന് മുകളിലുള്ള പരസ്യങ്ങള്‍ ഡിജിറ്റല്‍ മീഡിയയില്‍ നല്‍കുന്ന വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നുമുള്ള സേവനദാതാക്കളില്‍ നിന്ന് ഈടാക്കുന്ന തുകയാണ് ഗൂഗിള്‍ ടാക്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്.

ജൂണ്‍ ഒന്നുമുതല്‍ ആറ് ശതമാനം നികുതിയിനത്തില്‍ ഈടാക്കും. ഈ തുകയാണ് ഗൂഗിള്‍ ടാക്‌സ്. ഗൂഗിള്‍ ടാക്‌സിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നവരില്‍ നിന്ന് ആറ് ശതമാനമാണ് ഗൂഗിള്‍ ടാക്‌സ് ഇനത്തില്‍ ഈടാക്കുക.

tax

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കാണ് നികുതി ഏര്‍പ്പെടുത്തുക. എന്നാല്‍ ഭാവിയില്‍ നികുതി ഏര്‍പ്പെടുത്തുന്ന പരിധി വ്യാപിപ്പിക്കും. ഇതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക്, ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ തുടങ്ങിയവ വഴി പരസ്യം നല്‍കുന്നവര്‍ക്കും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്കുമായിരിക്കും പുതിയ നികുതി ബാധ്യതയുണ്ടാക്കുക. ഡിജിറ്റല്‍ കണ്ടന്റുകളുടെ വിതരണം, സിനിമ, സോഫ്റ്റ്-വെയര്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ ഡൗണ്‍ലോഡിംഗ് തുടങ്ങിയവയില്‍ നിന്നുള്ള വരുമാനവും ഇതോടെ പ്രസ്തുത നികുതിക്ക് വിധേയമാകും.

എന്താണ് നികുതി?

ടെക്‌നോളജി സ്ഥാപനങ്ങള്‍ നല്‍കുന്ന പരസ്യത്തില്‍ നിന്ന് ഈടാക്കുന്ന തുകയാണ് നികുതി. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ- ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്റ് നയത്തിന്റെ ഭാഗമായി നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലുള്‍പ്പെടെ ഇത്തരത്തിലുള്ള നികുതി സമ്പ്രദായം നിലവിലുണ്ട്.

ഗൂഗിള്‍ ടാക്‌സ് നിങ്ങളെ ബാധിക്കുന്നതെങ്ങനെ?

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ നികുതി നയം ഗൂഗിളും ഫേസ്ബുക്കുമുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ പരസ്യം നല്‍കുന്ന എല്ലാവര്‍ക്കും ബാധകമാണ്.

നികുതി നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍?

സ്ഥാപനമോ വ്യക്തിയോ ഗൂഗിള്‍ ടാക്‌സ് അടക്കുന്നതില്‍ വീഴ്ച വരുത്തുകയോ പരാജയപ്പെടുകയോ ചെയ്താല്‍ നികുതി തുക വര്‍ദ്ധിപ്പിച്ച് ബാധ്യത വര്‍ദ്ധിപ്പിക്കുന്ന നയമാണ് ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കുക.

ഇന്ത്യന്‍ പരസ്യദാതാക്കളെ ഉപയോഗിച്ച് പണം കൊയ്യുന്ന ആഗോള ടെക് ഭീമനായ ഗൂഗിളിലില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും നികുതി ഈടാക്കുക കൂടിയാണ് പുതിയ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ സമ്പ്രദായത്തിന് പിന്നിലുള്ളത്. പരസ്യവിപണയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

English summary
Modi government's new way to tax Google, Facebook kicks in from june.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X