പറയുമ്പോ വലിയ ഹിമാലയം ഒക്കെ ആണ്... പക്ഷേ, തണുപ്പ് പോര! മോദിയുടെ തള്ളുകൾ... കൊന്നുകൊലവിളിച്ച് ട്രോൾ

കഴിഞ്ഞ ദിവസമായിരുന്നു നരേന്ദ്ര മോദിയുടെ ആ അഭിമുഖം പുറത്ത് വന്നത്. 17-ാം വയസ്സില്‍ വീട്ടുകാരെ വിട്ട് ഹിമാലത്തില്‍ പോയതും, പുലര്‍ച്ചെ മൂന്നിനും മൂന്നേ മുക്കാലിനും ഇടയില്‍ കൊടും തണുപ്പുള്ള വെള്ളത്തില്‍ കുളിച്ചതും ഒക്കെ വെളിപ്പെടുത്തിയത് ആ അഭിമുഖത്തില്‍ തന്നെ.

മോദിജിയ്‌ക്കെതിരെ എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കുന്ന ട്രോളന്‍മാര്‍ക്ക് മുന്നിലാണ് ഈ അഭിമുഖം വീണുകിട്ടുന്നത്. പിന്നെ എന്ത് സംഭവിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ!!!

അല്ലെങ്കില്‍ തന്നെ മോദിജി പറയുന്നത് മുഴുവന്‍ തള്ളുകളാണെന്ന് പരിഹസിക്കുന്നവരാണ് കേരളത്തിലെ ട്രോളന്‍മാര്‍. ഹിമാലയത്തിലെ കുളിയൊക്കെ കിട്ടിയതോടെ ട്രോള്‍ ഗ്രൂപ്പുകള്‍ സേവ് ആലപ്പാട് കാമ്പയിന്‍ പോലും മറന്ന മട്ടാണ്!!

വംശനാശം സംഭവിച്ചത്...

വംശനാശം സംഭവിച്ചത്...

ഹിമക്കരടികള്‍ ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുകയാണ്. എന്താണ് കാരണം എന്നറിയാമോ... രാവിലെ ഒരാള്‍ സ്ഥിരമായി കുളിച്ച് വിഷം കലക്കിയ വെള്ളത്തില്‍ കുളിച്ചിട്ടാണത്രെ!

ഹിമാലയത്തിലാണെങ്കില്‍

ഹിമാലയത്തിലാണെങ്കില്‍

സാധാരണ രാവിലെ ഒരു ഏഴ്മണിയൊക്കെ ആകുമ്പോള്‍ ആണ് കുളിക്കാറുള്ളത്. പക്ഷേ, ഹിമാലയത്തില്‍ ആണെങ്കില്‍ വെളുപ്പിന് മൂന്ന് മണിയ്‌ക്കൊക്കെ കുളിക്കുമെന്ന്... പിന്നെന്ത് പറയാന്‍!

ഒബ്രോയ് പെട്ടു

ഒബ്രോയ് പെട്ടു

ഇനിയിപ്പോള്‍ ഇതും സിനിമയില്‍ വരുമോ എന്നാണത്രെ വിവേക് ഒബ്രോയുടെ പേടി. അങ്ങനെ ആണെങ്കില്‍ വെള്ളം ചൂടാക്കി കുളിച്ചാല്‍ കുഴപ്പമുണ്ടാകുമോ എന്നാണ് ചോദ്യം!

എഡ്യുക്കേഷന്‍ ഇല്ലാത്തോണ്ട്...

എഡ്യുക്കേഷന്‍ ഇല്ലാത്തോണ്ട്...

ചെറുപ്പത്തിലേ നൃത്തത്തിനോട് താത്പര്യം ഉണ്ടായിരുന്നതുകൊണ്ട് പ്രപഞ്ചതാളം പഠിച്ചു, കശ്മീരിലെ തണുപ്പ് കുറയ്ക്കാന്‍ വേണ്ടി ഹിമാലയത്തിലെ തണുത്ത വെള്ളം മുഴുവന്‍ എടുത്ത് കുളിച്ചു!!!

എഡ്യുക്കേഷന്‍ ഇല്ലാത്തതുകൊണ്ടാണത്രെ ഇങ്ങനെ തള്ളേണ്ടി വരുന്നത്!

പട്ടികള്‍ക്ക് എല്ലിന്‍ കഷ്ണം

പട്ടികള്‍ക്ക് എല്ലിന്‍ കഷ്ണം

ഒരു പ്രകോപനവും ഇല്ലാതെ എന്തിനാണ് ഇപ്പോള്‍ ഹിമാലയത്തിലെ കഥയൊക്കെ പറയുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. അത് പിന്നെ, സിബിഐയും അലോക് വര്‍മയും ഒക്കെ മാറി ഇപ്പോള്‍ ഹിമാലയന്‍ തള്ളിന് മാത്രം ആയില്ലേ ശ്രദ്ധ... പട്ടിയ്ക്ക് എല്ലിന്‍ കഷ്ണം കൊടുക്കുന്നത് പോലെ ആണത്രെ!

തൊലിക്കട്ടി വേണം മിസ്റ്റര്‍...

തൊലിക്കട്ടി വേണം മിസ്റ്റര്‍...

ഹിമക്കരടിക്ക് പോലും സംശയം ആണത്രെ... എങ്ങനെ ആണ് ഈ തണുപ്പത്ത് കുളിക്കുന്നത് എന്ന്. അതിന് ഉത്തരം ഇങ്ങനെ ആണെന്ന്.... തൊലിക്കട്ടിയുണ്ടെങ്കില്‍ ഏത് തണുത്ത വെള്ളത്തിലും കുളിക്കാമെന്ന്!

ഐസ് കട്ടയില്‍ പെയിന്റടിക്കും

ഐസ് കട്ടയില്‍ പെയിന്റടിക്കും

ഇത്രയൊക്കെ ചെയ്യാന്‍ പറ്റുന്ന ആളാണെങ്കില്‍ ഐസ് കട്ടയില്‍ പെയിന്റ് അടിക്കാനും പറ്റും. ഹിമാലയ സാനുക്കളില്‍ നിന്ന് എടുത്ത ഐസ് കട്ടകളില്‍ പെയിന്റ് അടിച്ച് അത് വിറ്റായിരുന്നത്രെ അന്ന് ജീവിച്ചിരുന്നത്!

ബാല്‍ നരേന്ദ്ര

ബാല്‍ നരേന്ദ്ര

ഈ തണുപ്പത്തും രാവിലെ മൂന്ന് മണിയ്ക്ക് എഴുന്നേറ്റ് കുളിക്കാന്‍ ആരാണ് തയ്യാറാവുക എന്ന് ചോദിച്ചതാ... ഉത്തരവുമായി ആ ബാലന്‍ എത്തി... ബാല്‍ നരേന്ദ്ര!

അത്ര പോര

അത്ര പോര

കാലത്ത് എഴുന്നേറ്റ് കുളിച്ചതിന് ശേഷം മോദിജി പറയുകയാണത്രെ... പറയുമ്പോള്‍ വലിയ ഹമാലയം ഒക്കെ ആയിരിക്കും... പക്ഷേ തണുപ്പത്ര പോര!!!

തള്ളിത്തള്ളി എത്തിച്ചു

തള്ളിത്തള്ളി എത്തിച്ചു

ജനുവരിയില്‍ എന്താണ് ഇത്രയും തണുപ്പ് എന്ന് അല്ലാവരും ചോദിച്ചില്ലേ... ഇതാണത്രെ കാരണം! മോദിജി തളളിത്തള്ളി ഹിമാലയം ഇങ്ങെത്തിച്ചുവെന്ന്!

അത്ഭുതം കൂറും

അത്ഭുതം കൂറും

അതിശൈത്യം പോലും വകവയ്ക്കാതെ വെളുപ്പിന് മൂന്ന് മണിക്ക് കുളിക്കാന്‍ ഇറങ്ങുന്ന മോദിജിയെ കണ്ടാല്‍ ഹിമക്കരടി പോലും അത്ഭുതം കൂറും... ആര്‍ക്കെങ്കിലും സംശയം ഉണ്ടോ!

ഇനി മിണ്ടരുത്

ഇനി മിണ്ടരുത്

ഇപ്പോള്‍ പറഞ്ഞ കഥകള്‍ പ്രകാരം തന്നെ മുതലയെ പിടിക്കണം, ഹിമാലയത്തില്‍ വച്ച് കാലത്ത് എഴുന്നേറ്റ് കുളിക്കണം... ഇനിയും മോദിജി മിണ്ടിയാല്‍ വിവേക് ഒബ്രോയുടെ കാര്യത്തില്‍ ഒരു തീരുമാനം ആകും!

ഉണരൂ രതീഷ് .. ഉണരൂ

ഉണരൂ രതീഷ് .. ഉണരൂ

ഹിമാലയത്തില്‍ അക്കാലത്തെ ഒരു പതിവ് കാഴ്ച ആയിരുന്നത്രെ ഇത്... രാവിലെ മൂന്ന് മണിക്ക് മോദിജി ഹിമക്കരടികളെ വിളിച്ചെഴുന്നേല്‍പിക്കുന്ന ദൃശ്യം!

ചിത്രം വൈറല്‍

ചിത്രം വൈറല്‍

1967 ല്‍ ഹിമാലയത്തില്‍ പുലര്‍ച്ചെ കുളിക്കുന്ന യുവാവിന്റെ ചിച്രം വൈറല്‍ ആയെന്ന്... ചിത്രം പുറത്ത് വിട്ടത് നാസയും!

ഇത്തിരി മയമുണ്ട്

ഇത്തിരി മയമുണ്ട്

ഹിമാലയത്തിലെ പുലര്‍ച്ചെയുള്ള തണുപ്പ് കണ്ട് ഹിമക്കരടി ഒന്ന് ചോദിച്ചതായിരുന്നു... തണുപ്പിന് ഇത്തിരി മയം ഉണ്ടെന്നായിരുന്നത്രെ മോദിജിയുടെ മറുപടി!

എപ്പോള്‍ സമയം കിട്ടി

എപ്പോള്‍ സമയം കിട്ടി

17-ാം വയസ്സില്‍ ഹിമാലയത്തിലേക്ക് പോയതല്ലേ... പിന്നെ എപ്പോഴാണ് ഡിഗ്രിയും എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും ഒക്കെ എടുത്ത് എന്നാണ് ചിലരുടെ സംശയം!

കുറഞ്ഞാല്‍ പറ്റില്ല

കുറഞ്ഞാല്‍ പറ്റില്ല

ഹിമാലയത്തില്‍ ആകുമ്പോള്‍ വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റ് കുളിക്കുന്നതാണ് പതിവ്. പക്ഷേ, തണുപ്പിത്തിരി കുറവാണെങ്കില്‍ കുളിക്കില്ലെന്ന്

ആദ്യമേ പറയണ്ടേ...

ആദ്യമേ പറയണ്ടേ...

ഇത്തരം അനുഭവങ്ങളൊക്കെ ആദ്യമേ പറയണ്ടേ എന്നാണത്രെ മോദി സിനിമയുടെ സംവിധായകന്‍ പറയുന്നത്. ഇനി അവസാന നിമിഷം എവിടെ നിന്നാണ് ഹിമക്കരടിയെ സംഘടിപ്പിക്കുക എന്നതാണ് പ്രശ്‌നം!

കൗതുകം ലേശം കുടുതലാ

കൗതുകം ലേശം കുടുതലാ

അക്കാലത്ത് തനിക്ക് കൗതുകം കൂടുതലും വ്യക്തത കുറവും ആയിരുന്നു എന്ന് അദ്ദേഹം സമ്മതിച്ചത്രെ... കൗതുകം ഇപ്പോഴും ലേശം കൂടുതല്‍ തന്നെ ആണെന്നാണ് ജനങ്ങള്‍ പറയുന്നത്!

മുതലയെ പിടിക്കാന്‍

മുതലയെ പിടിക്കാന്‍

എന്നാലും ഇങ്ങനത്തെ സംശയം ഒന്നും ചോദിക്കരുത്. അദ്ദേഹം ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ അല്ലേ മുതലയെ ഒക്കെ പിടിച്ചത്... ഇതിപ്പോള്‍ 17-ാം വയസ്സില്‍ അല്ലേ!

പലതരം ഹോബികള്‍!

പലതരം ഹോബികള്‍!

ഹിമാലയത്തില്‍ സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് എഴുന്നേറ്റ് കുളിക്കുക, 15 ലക്ഷം തരാം എന്ന് പറഞ്ഞ് പറ്റിക്കുക തുടങ്ങി പലപല ഹോബികള്‍ ആണത്രെ അദ്ദേഹത്തിന്!

സഞ്ചാരപ്രിയന്‍

സഞ്ചാരപ്രിയന്‍

മോദിജിയുടെ അഭിമുഖം വായിച്ച് ട്രോളന്‍മാര്‍ കണ്ടെത്തിയ മറ്റൊരു കാര്യം എന്താണെന്ന് അറിയാമോ... പണ്ടുമുതലേ അദ്ദേഹം സഞ്ചാരപ്രിയന്‍ ആയിരുന്നെന്ന്!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+