എന്റെ അല്‍ - അബുദാബിക്കാവിലമ്മേ... ഈ ട്രോളുകള്‍ സഹിക്കാന്‍ ശക്തി തരണേ!
അബുദാബിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു എന്നതായിരുന്നു മോദിയുടെ യു എ ഇ സന്ദര്‍ശനത്തിനിടയിലെ ചൂടുള്ള വാര്‍ത്ത. ചരിത്രപരമായ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മോദി ട്വീറ്റും ചെയ്തു യു എ ഇ ഭരണാധികാരികളെ നന്ദിയും അറിയിച്ചു. എന്നാല്‍ പുകിലുകള് തുടങ്ങാന്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
2013ല്‍ ഒരു വ്യവസായി സ്ഥലം വിട്ടു നല്കിയ സ്ഥലം കാണിച്ചാണ് മോദി ഈ തള്ളുന്നത് എന്നായി സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ക്ഷേത്രനിര്‍മാണം നടക്കാതിരുന്നു, മോദി സന്ദര്‍ശനത്തോടെ അത് യാഥാര്‍ഥ്യമായി എന്ന് മോദി അനുകൂലികളും പറഞ്ഞുനോക്കി.
അതെന്തോ ആകട്ടെ, അബുദാബിയില്‍ കെട്ടാനിരിക്കുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് സോഷ്യല്‍ മീഡിയ പേരിട്ടു കഴിഞ്ഞു. അല്‍ - അബുദാബിക്കാവിലമ്മ. അല്‍ - അബുദാബിക്കാവിലമ്മയുടെ രൂപവം വേഷഭൂഷാദികളുമെല്ലാം സോഷ്യല്‍ മീഡിയ എങ്ങനെയാണ് ട്രോളുന്നത് എന്ന് നോക്കൂ...

അബുദാബിക്കാവിലമ്മയുടെ ആദ്യചിത്രം
യു എ ഇയില്‍ ആയതിനാല്‍ പര്‍ദ്ദ നിര്‍ബന്ധമാണല്ലോ. അങ്ങിനെയാണ് ഐ സി യുവില്‍ ഒരു വീരന് ഇങ്ങനെ ഒരു അബുദാബിക്കാവിലമ്മയെ ഉണ്ടാക്കിയത്.

കുടമാറ്റം ഇങ്ങനെ
മരുഭൂമിയിലെവിടെയാ ആനകള്‍. പകരം ഒട്ടകങ്ങളെ വെച്ച് തൃപ്തിപ്പെടുക. അത്ര തന്നെ.

ലേബര്‍ വിസ പറ്റൂല
ഗള്‍ഫില്‍ അമ്പലം കെട്ടുന്നതൊക്കെ കൊള്ളാം ലേബര്‍ വിസയിലാണെങ്കില്‍ വരാന്‍ ബുദ്ധിമുട്ടാകും എന്നാണ് ഒരു ദൈവം പറയുന്നത്.

ഷെയ്ക്കിനെ വരെ മാറ്റി
മോദി യു എ ഇയില്‍ പോയി വരുന്നതിന് മുമ്പും ശേഷവും അവിടത്തെ ഒരു ഷെയ്ഖ്. എങ്ങനെയുണ്ട്

തിരുവാഭരണം വേണ്ടേ
ആറാം തമ്പുരാനിലെ തിരുവാഭരണമില്ലാതെ ലോകത്ത് എവിടെയും ഉത്സവം നടക്കില്ല എന്നായിട്ടുണ്ട്

ഒരമ്പലമങ്ങ് കെട്ടി
ലേബര്‍ ക്യാംപ് സന്ദര്‍ശിച്ച മോദി തൊഴിലാളികളുടെ സങ്കടം തീര്‍ക്കാനാണത്രെ ഒരമ്പലം കെട്ടിക്കൊടുത്തത്

കണ്ഫ്യൂഷന് തീര്‍ക്കണമേ
അമ്പലവും പള്ളിയും അടുത്തടുത്തായാല്‍ ദൈവങ്ങള്‍ക്കും ചിലപ്പോള്‍ മാറിപ്പോയാലോ

കൗസല്യ സുപ്രജാ..
അബുദാബിയിലെ വരാനിരിക്കുന്ന ഒരു പുലര്‍കാലം കണ്ടുനോക്കൂ

ഇത് ആ ലേബര്‍ ക്യാംപല്ല
മോദി സന്ദര്‍ശിച്ചതല്ല യഥാര്‍ഥ ലേബര്‍ ക്യാംപ് എന്നൊരു ആരോപണം കൂടെയുണ്ട്

ഹമ്മേ എന്തൊര് തള്ള്
അമ്പലം കിട്ടിയതും താന്‍ വന്നിട്ടാണ് എന്ന തള്ളിനുമുണ്ട് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

മോദിയെ അംഗീകരിക്കണം
ലേബര്‍ ക്യാംപില്‍ പോയതിന് മോദിയെ കളിയാക്കുകയല്ല അംഗീകരിക്കുകയാണ് വേണ്ടതെന്ന് ചിലര്‍.

വേറാരെങ്കിലും വന്നിട്ടുണ്ടോ
മോദി ലേബര്‍ ക്യാംപില്‍ വന്നതിനെ വിമര്‍ശിച്ചവര്‍ ഇതിന് മുമ്പ് ഇവിടെ ആരൊക്കെ വന്നിട്ടുണ്ട് എന്ന് ഒന്ന് അന്വേഷിക്കാമോ
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications