Get Updates
Get notified of breaking news, exclusive insights, and must-see stories!

നാണമുണ്ടോ മോഹൻലാലിന് അങ്ങനെ പറയാൻ? ഇവർ മൂക്ക് ചെത്തിക്കളയുമോ?; വിമർശിച്ച് ബൈജു കൊട്ടാരക്കര

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയ സാക്ഷികളുടെ നീക്കങ്ങൾ നിരീക്ഷിക്കാനൊരുങ്ങുകയാണ് പോലീസ്. ദിലീപിന്റേയും അടുത്ത ബന്ധുക്കളുടേയും പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങിയാണ് പലരും മൊഴിമാറ്റിയതെന്ന് ഒന്നാം പ്രതി പൾസർ സുനിയുടെ അമ്മ, സംവിധായകൻ ബാലചന്ദ്രകുമാർ, സാക്ഷികളുടെ ചില സഹപ്രവർത്തകർ എന്നിവർ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം.

അതേസമയം ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മൊഴി മാറ്റിയവർക്കെതിരേയും താരസംഘടനയായ എ എം എം എയുടെ നിലപാടിനെതിരേയും രൂക്ഷവിമർശനം ഉയർത്തുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിനെതിരേയും കടുത്ത വിമർശനമാണ് റ ബൈജു കൊട്ടാരക്കര ഉന്നയിച്ചത്. സംവിധായകന്റെ വാക്കുകളിലേക്ക്

1

നടിക്കൊപ്പം നിന്നതിന്റെ പേരിലാണ് എ എം എം എന്ന സംഘടന ചില നടിമാരെ പുറത്താക്കിയത്. ആവശ്യമുള്ളവർ ഇങ്ങോട്ട് വരട്ടെയെന്നാണ് മോഹൻലാൽ ഈയടുത്ത് പറഞ്ഞത്. നാണമുണ്ടോ മോഹൻലാലിന് അങ്ങനെ പറയാൻ എ എം എം എയിലേക്ക് ചെന്നില്ലെങ്കില്‍ ഇവര്‍ മൂക്ക് ചെത്തിക്കളയുമോ? അവർക്കൊന്നും വേറെ സിനിമ കിട്ടില്ലെന്നാണോ, റിപ്പോർട്ടർ ചാനലിന് നൽകിയ പ്രതികരണത്തിൽ ബൈജു ചോദിച്ചു.

2

കാലമൊക്കെ മാറിപ്പോയി. മോഹന്‍ലാലിനൊന്നും അറിയാന്‍ വയ്യാഞ്ഞിട്ടാണ്. സിനിമ തന്നെ മാറിപ്പോയി. സിനിമ എന്ന ലോകം മാറിപ്പോയി. ഇപ്പോഴും പഴംപുരാണം പറഞ്ഞ് എ എം എം എയുടെ കാലുംപിടിച്ച് ഇരുന്നാല്‍ അവസാനം ഗതി അധോഗതിയായിരിക്കുമെന്ന ഒരു മുന്നറിയിപ്പുകൂടിയാണ് ഇത്.

3

ഈ കേസോട് കൂടിയെങ്കിലിം ഈ സംഘടനയിൽ ഉള്ള പൊള്ളത്തരങ്ങളും ഈ സൂപ്പർ സ്റ്റാർ എന്നൊക്കെ പറഞ്ഞ് നടക്കുന്നവരുടെ ഉള്ളിൽ എന്താണെന്നും അവരുടെ ഉള്ളെന്താണെന്നുമൊക്കെയുള്ള പച്ചയായ വിവരണം കേരളത്തിലെ ആളുകൾക്ക് കിട്ടും. കിട്ടണം.

4

അഭിനയം നല്ലൊരു കലയാണ്, കഴിവുള്ളരാണ്, ഇതെല്ലാം ശരി തന്നെ. പക്ഷേ ഒരു കാര്യം കൂടി ഉണ്ട് മനസ് നന്നായിരിക്കണം.സത്യസന്ധമായി കാര്യങ്ങൾ തുറന്ന് പറയാനുള്ള ആർജവം കൂടി കാണിക്കണം. കള്ളത്തരം മാത്രം പറയുക, മൗനം പുലർത്തുക, സ്വാധീനത്തിൽ വീഴുക, അല്ലെന്നുണ്ടെങ്കിൽ അതിന് വേണ്ടി പ്രവർത്തിക്കുക ഇതൊക്കെ ചെയ്താൽ എങ്ങനെയാണ് ഇവരെയൊക്കെ കലാകാരൻമാർ എന്ന് വിളിക്കുക.

5

മൊഴിമാറ്റിയവർക്കെല്ലാം എന്തെങ്കിലും ലാഭം ഉണ്ടായിട്ടുണ്ടാകും. അങ്ങനെ ലാഭം ഉണ്ടാക്കിയവര്‌ക്ക് അനുഭവിക്കാനുള്ള യോഗ്തയ അല്ലന്നാണ് എനിക്ക് പറയാനുള്ളത്, ബൈജു കൊട്ടാരക്കര പറഞ്ഞു. അതിനിടെ നടിയെ ആക്രമിച്ച കേസിലെ സാക്ഷികൾക്ക് കൂറുമാറുന്നതിന് ദിലീപ് പണം കൊടുത്തതിനും സ്വാധീനിച്ചതിനും തന്റെ പക്കൽ തെളിവുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്തെത്തി.

6

സാക്ഷികളെ ദിലീപിൻറെ സഹോദരൻ അനൂരം സഹോദരി ഭർത്താവ് സുരാജും സ്വാധീനിച്ചതിന് കൃത്യമായ തെളിവ് തന്റെ പക്കൽ ഉണ്ട്. ഡീൽ നടത്തിയതിന്റെ വ്യക്തമായ വിവരങ്ങളും ഉണ്ട്. ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാവുന്നത് ഇരുപതോളം ക്ലിപ്പിംഗുകള്‍ വേറെ ഉണ്ടെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

7


ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് പല തവണ പല സ്ഥലങ്ങളിൽ വെച്ച് ദിലീപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അളിയനും കാവ്യയും ഒക്കെ സംസാരിച്ച തെളിവുകൾ തന്റെ കൈകളിൽ ഉണ്ട്. ഇത്രയും ക്ലിപ്പുകൾ വ്യാജമായി എങ്ങനെയാണ് ഉണ്ടാക്കാൻ സാധിക്കുകയെന്നും ദിലീപിന്റെ ശബ്ദം തന്നെയാണ് ഓഡിയോ ക്ലിപ്പിൽ ഉള്ളതെന്ന് എളുപ്പത്തിൽ തെളിയിക്കാൻ സാധിക്കുമെന്നും ബാലചന്ദ്ര കുമാർ അവകാശപ്പെട്ടു. താൻ പറഞ്ഞ വിഐപി ദിലീപുമായി ഏറ്റവും അടുത്ത നിൽക്കുന്ന ആളാണെന്നും ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.

Recommended Video

cmsvideo
    അതിജീവിച്ച നടിക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+