മരയ്ക്കാര്‍ റിലീസ് തിയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍; തിയേറ്ററുകള്‍ വീണ്ടും ആരവങ്ങളിലേക്ക്
കൊല്ലം: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും വലിയ ദുരിതമായിരുന്നു സിനിമാ മേഖലയില്‍ വിതച്ചത്. മുന്‍നിര താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഒഴികെ സിനിമാ മേഖലയെ ആശ്രയിച്ച് കഴിഞ്ഞ വലിയൊരു വിഭാഗം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഈ ദിനങ്ങളില്‍ കടന്നു പോവുന്നത്. സിനിമാ തിയേറ്റര്‍ ഉടമകളുടേയും കാര്യം ഒട്ടും വ്യത്യസ്തമായിരുന്നില്ല.
കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി മദ്രസ- ചിത്രങ്ങൾ കാണാം
ഒന്നാം വ്യാപനത്തിനു ശേഷം അവസാനം പ്രവർത്തനാനുമതി ലഭിച്ചങ്കിലും വീണ്ടും അടച്ചിടേണ്ടി വന്നു. പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചെങ്കിലും തിയേറ്ററുകളുടെ കാര്യത്തില്‍ തീരുമാനം ഒന്നും വന്നിരുന്നില്ല. ഇതോടെ പല സിനിമകളും ഒടിടി റിലിസിലേക്ക് മാറി. എന്നാല്‍ ഇപ്പോഴിതാ തിയേറ്ററുകള്‍ക്കും സിനിമാസ്വാദകര്‍ക്കും സന്തോഷ വാര്‍ത്തായായി മരക്കാറിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.

ഒന്നാം കോവിഡ‍് വ്യാപനത്തിന് മുമ്പ് തന്നെ റിലീസിന് ഒരുങ്ങിയിരുന്ന ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്‍റെ മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം. ഇതനുസരിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഉടനീളം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലം റിലീസ് മാറ്റിവെക്കേണ്ടി വന്നു.

ആദ്യ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇളവുകളോടെ തിയേറ്ററുകള്‍ തുറന്നെങ്കിലും മരയ്ക്കാര്‍ റിലീസിന് എത്തിയില്ല. അമ്പത് ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം, ഷോ ടൈമുകള്‍ക്കിടയിലെ സമയം തുടങ്ങിയ നിരവധി നിയന്ത്രണങ്ങള്‍ മരയ്ക്കാര്‍ പോലുള്ള ഒരു ബിഗ് ബജറ്റ് ചിത്രത്തിന്‍റെ തിയേറ്റര്‍ റിലീസ് വൈകിക്കുന്നതിന് കാരണമായി.

ഇതിനിടയിലാണ് ചിത്രത്തിന് ദേശീയ അവാര്‍ഡും ലഭിക്കുന്നത്. റിലീസ് അനന്തമായി നീണ്ടുപോയതോടെ മറ്റ് പല സിനിമകളുടേയും ചുവട് പിടിച്ച് മരയ്ക്കാറും ഒടിടി റിലീസിന് ഒരുങ്ങിയേക്കുമെന്ന അഭ്യൂഹം ഉണ്ടായി. എന്നാല്‍ ചിത്രം തിയേറ്റര്‍ റിലീസ് തന്നെയായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ ഓടിടി റിലീസ് എന്ന അഭ്യൂഹത്തിന് വിരാമമായി.

അപ്പോഴും എന്ന് ചിത്രം തിയേറ്ററുകളില്‍ എത്തും എന്ന ചോദ്യം മാത്രം ആരാധകര്‍ക്കിടയില്‍ ബാക്കിയായി. എന്നാല്‍ ഇപ്പോഴിതാ ആ സസ്പെന്‍സും പൊളിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. ഓണം റിലീസ് ആയി മരയ്ക്കാര്‍ ഓഗസ്റ്റ് 12 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍, നടന്‍ മോഹന്‍ലാല്‍ എന്നിവര്‍ പ്രഖ്യാപിച്ചത്.

'സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി "മരക്കാർ അറബിക്കടലിന്റെ സിംഹം" നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു'- മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒപ്പത്തിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.
Recommended Video

അര്‍ജ്ജുന്‍ , പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം അമ്പതിലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യും.
അതീവ ഗ്ലമറസായി സുർഭി പുരാണിക്; പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications