ഒരു കലാകാരൻ എന്ന നിലയിൽ ഞാൻ ക്ഷമ ചോദിക്കുന്നു: മത്സരാർത്ഥികളെ നിശബ്ദരാക്കി മോഹൻലാൽ, മണിക്കുട്ടൻ ചെയ്തത് തെറ്റ്
ബിഗ് ബോസ് സീസൺ 3 എഴുപത് ദിവസത്തിലേക്ക് അടുക്കുമ്പോൾ ഉദ്വേകജനകമായ സംഭവങ്ങൾക്കാണ് വാരാന്ത്യ എപ്പിസോഡ് സാക്ഷിയായത്. കഴിഞ്ഞ ആഴ്ചയിൽ ടാസ്കിനിടെ മത്സരാർത്ഥികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടായിരുന്നു വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലെത്തിയത്. ഡിംപൽ- ഫിറോസ് പ്രശ്നവും മണിക്കുട്ടൻ- ഫിറോസ് തർക്കവുമെല്ലാം വീണ്ടുമെടുത്ത് ചർച്ച ചെയ്തുകൊണ്ടാണ് മോഹൻലാൽ ഈ എപ്പിസോഡ് അവസാനിപ്പിക്കുന്നത്.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

സിനിമാ നടന്മാരോട് ദേഷ്യമാണോ?
ഫിറോസിനെന്ത് പറ്റി സിനിമാ നടന്മാരോട് ദേഷ്യമാണോ? എന്നാണ് മോഹൻ ലാൽ ചോദിക്കുന്നത്. ഞാനും ഒരു സിനിമയിൽ അഭിനയിക്കുന്ന.. അത്യാവശ്യം അഭിനയിക്കുന്ന ഒരാളാണ്. അതുകൊണ്ട് ചോദിച്ചതാണെന്നും ലാലേട്ടൻ ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. ഇതോടെ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് തന്റെ ഓർമയെന്നും നൂറ് ശതമാനം ഉറപ്പുമെന്നും ഫിറോസ് പറയുന്നു. ഇനി അഥവാ ഗെയിമിന്റെ ഭാഗമായി അങ്ങനെയെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ മണിക്കുട്ടനോട് മാപ്പ് പറയാമെന്നും ഫിറോസ് സമ്മതിക്കുന്നു. ഇക്കാര്യം പറഞ്ഞതായി കേട്ടെന്ന് അഡോണി ഉറപ്പ് പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ഞാൻ കേട്ടിട്ടുണ്ടാകുമെന്നും ഫിറോസ് പറയുന്നു.

അങ്ങനെ ഉദ്ധേശിച്ചില്ല
തന്റെ പ്രസ്താവന ദുരുദ്ദേശ്യത്തോടെയോ സിനിമാ നടന്മാരെ ചിത്രീകരിച്ചുകൊണ്ടോ... അങ്ങനെയൊന്നും ഉള്ളതല്ലെന്നും ഫിറോസ് പറയുന്നു. ഈ വിഷയം മനസ്സിൽ പോലും ചിന്തിച്ചിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. ഇതോടെ നമ്മൾ മനസ്സിൽ ആലോചിക്കാത്ത ചില കാര്യങ്ങൾ കുറേ കാലം കഴിയുമ്പോ മനസ്സിന്റെ അടിത്തട്ടിൽ നിന്ന് പൊങ്ങിവരും. എല്ലാം നല്ല കാര്യമാണെന്നും ലാലേട്ടൻ കൂട്ടിച്ചേർക്കുന്നു.

കൈ കൂപ്പി മാപ്പ് പറഞ്ഞ്
മണിക്കുട്ടൻ എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലാവില്ല. ഞാൻ കൂടി പ്രതിനിധീകരിക്കുന്ന ഒരു കൂട്ടായ്മയുടെ പ്രതിനിധി എന്ന നിലയിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ് ലാലേട്ടൻ കൈ കൂപ്പുകയായിരുന്നു. ഇതോടെ മത്സരാർത്ഥികളെല്ലാവരും കൈ കൂപ്പി എഴുന്നേറ്റ് നിന്ന് മോഹൻലാലിനോട് സോറി പറയുകയും ചെയ്തു. എന്നാൽ മണിക്കുട്ടൻ മാത്രം പ്രതികരണങ്ങളില്ലാതെ സീറ്റിലിരിക്കുകയാണ്. ഇതോടെ ഞാൻ ക്ഷമ ചോദിച്ചുവെന്ന് മണിക്കുട്ടനും ആവർത്തിക്കുന്നുണ്ട്. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ ക്ഷമിക്കൂ എന്ന് ലാലേട്ടന് മുമ്പാകെ കൈ കൂപ്പി ചോദിച്ചുവെന്നും മണിക്കുട്ടൻ പറയുന്നു.

എത്ര ആഴ്ച പിന്നിൽ?
ഇത് നീ ചാലഞ്ച് ചെയ്തിട്ട് എന്ത് പ്രൂവ് ചെയ്യാൻ പോകുന്നു എന്ന മോഹൻലാലിന്റെ ചോദ്യത്തിന് പ്രൂവ് ചെയ്യാനല്ല ക്ഷമ ചോദിക്കാം സർ എന്ന് മണിക്കുട്ടൻ മറുപടി നൽകുന്നു. ഇതോടെ എന്നോട് ക്ഷമയൊന്നും ചോദിക്കേണ്ടെന്ന് മോഹൻലാലും പറയുന്നുണ്ട്. ഇതോടെ ഞാൻ സജ്നയോട് ക്ഷമ ചോദിക്കാമെന്ന് മണിക്കുട്ടൻ പറയുന്നു. സജ്നയോ എന്ന് പേരെടുത്ത് ചോദിക്കുന്ന മോഹൻലാൽ അവൻ പുറകിൽത്തന്നെ നിൽക്കുകയാണെന്ന് പറയുന്നു. നീ എത്ര പുറകിലാണെന്നും പേര് വരെ മാറിപ്പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇരുന്നോളൂ.. മണിക്കുട്ടന്റെ ഒരു മാനസിക നില ഇപ്പോ ശരിയല്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു. ഇതോടെ അതുവരെ പുഞ്ചിരിയോടെ സംസാരിച്ച മണിക്കുട്ടന്റെ മുഖം പെട്ടെന്ന് മാറുന്നുണ്ട്. സന്ധ്യയുടെ കാര്യം സംസാരിക്കുമ്പോൾ സജ്നയുടെ കാര്യം പറയുന്നതെന്തിനാണെന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്.

അത് പറഞ്ഞതെന്തിന്
ഏത് സിനിമാനടൻ എന്റടുത്ത് എന്ത് ചെയ്താലും ഞാൻ വലിച്ചൂരി താഴെയിടുമെന്ന് ഫിറോസ് പറഞ്ഞുവെന്നാണ് മണിക്കുട്ടൻ മോഹൻലാലിനോട് പറഞ്ഞത്. ഇക്കാര്യം ക്യാപ്റ്റൻ കേട്ടിരുന്നുവെന്നും മണിക്കുട്ടൻ ചൂണ്ടിക്കാണിക്കുന്നു. സന്ധ്യയുടെ സാന്നിധ്യത്തിലായിരുന്നു ഇത് പറഞ്ഞതെന്നും മണിക്കുട്ടൻ പറഞ്ഞു. സമയത്ത് സന്ധ്യ എതിർത്ത് പറഞ്ഞില്ലെന്നും മണി ചൂണ്ടിക്കാണിക്കുന്നു.

സോറി പറയേണ്ടതില്ല
ടേബിളിൽ വെച്ച് മണിക്കുട്ടൻ ഫിലിം ആക്ടറാണെന്ന് നോബി പറഞ്ഞിരുന്നു. മണിക്കുട്ടൻ ഇവിടെയല്ല എവിടെ പോയാലും ഫിലിം ആക്ടറാണെന്ന് കേൾക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെന്നും മണിക്കുട്ടൻ പറയുന്നു. ഇനി അതെക്കുറിച്ച് പറയില്ലെന്നും സോറി പറയാമെന്നും മണിക്കുട്ടൻ പറഞ്ഞെങ്കിലും എന്നോട് സോറി പറയേണ്ടതില്ലെന്ന നിലപാട് മോഹൻലാൽ സ്വീകരിക്കുകയായിരുന്നു.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു












Click it and Unblock the Notifications